നീലേശ്വരം: ബസ് സ്റ്റാൻഡിൽൽ ശ്രീകൃഷ്ണ ലോട്ടറി സ്റ്റാൾ നടത്തിയിരുന്ന ചാത്തമത്ത് സ്വദേശി കാഞ്ഞങ്ങാട് സൗത്തിലെ ടി. കുഞ്ഞിരാമൻ (77) നിര്യാതനായി. നീലേശ്വരം മണ്ഡലം കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ്, കർഷക കോൺഗ്രസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: കോയിത്താറ്റിൽ നാരായണി. മക്കൾ: പ്രദീപ് കുമാർ (ദുബൈ), പ്രശാന്ത് കുമാർ ( ശ്രീകൃഷ്ണ ലോട്ടറി സ്റ്റാൾ ആൻഡ് കൂൾബാർ, നീലേശ്വരം), ശ്രീനിധി (ഡി.ആർ.ഡി.ഒ, ബംഗളൂരു), ശ്രീലാൽ (വിദ്യാഭ്യാസ വകുപ്പ്), പരേതയായ സീമ. മരുമക്കൾ: അച്യുതൻ (പാക്കം), രമ്യ (നീലേശ്വരം), സുമ (മുള്ളേരിയ), ലക്ഷ്മി, പ്രിയംവദ. സഹോദരങ്ങൾ: ജാനകി (നടക്കാവ്), ശ്രീധരൻ (ചെറുവത്തൂർ), സുധാകരൻ (റിട്ട. കേരള സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക്), രാജൻ (കാസർകോട് മുനിസിപ്പാലിറ്റി), പരേതനായ അമ്പാടി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് കാഞ്ഞങ്ങാട് സൗത്തിലെ സമുദായ ശ്മശാനത്തിൽ.