കാക്കൂർ: മുസ്ലിംലീഗ് കാക്കൂർ പഞ്ചായത്ത് മുൻ ജന. െസക്രട്ടറിയും വി.കെ റോഡ് എൽ.പി. സ്കൂൾ റിട്ട. അധ്യാപകനുമായ പാവണ്ടൂർ മന്ദലത്തിൽ ഉമ്മർ മൗലവി (84) നിര്യാതനായി. പാവണ്ടൂർ മഹല്ല് പ്രസിഡൻറായിരുന്നു. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: സുഹറ, സക്കീന, നജീബ് (ബഹ്റൈൻ), ഹൈറുന്നിസ (വി.കെ. റോഡ് എൽ.പി സ്കൂൾ അധ്യാപിക), താഹിറ. മരുമക്കൾ: മൊയ്തീൻകോയ, അബ്ദുള്ളക്കോയ, ഹുസൈൻ കുട്ടി, പി.കെ. സലീം, ഷമീറ. സഹോദരങ്ങൾ: മൊയ്തീൻകോയ, പരേതരായ കോയക്കുട്ടി, അബ്ദുറഹിമാൻ കുട്ടി ഹാജി, അബു ഹാജി, ഖാദർ, ഫാത്തിമ.