തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും പാരമ്പര്യ വിഷ ചികിത്സകനുമായ ജേക്കബ് പുത്തൻപുരക്കൽ (പാപ്പച്ചൻ - 89) നിര്യാതനായി. തിരുവമ്പാടി മാർക്കറ്റിങ് സൊസൈറ്റി പ്രസിഡൻറും കോൺഗ്രസിെൻറ ആദ്യകാല നേതാവുമായിരുന്നു. ഭാര്യ: പരേതയായ അന്നക്കുട്ടി (പാലക്കാട് മംഗലംഡാം വെളിയത്ത് കുടുംബാംഗം). മക്കൾ: ബേബി, തോമാച്ചൻ, കുര്യാച്ചൻ, സേവ്യർ, ജോർജ്, മേരി, ആൻസി, ജോസുകുട്ടി. മരുമക്കൾ: ലില്ലി വിലങ്ങുപാറ (കുളിരാമുട്ടി), ഗ്രേസി തടത്തിൽ (തേക്കുംകുറ്റി), ലൂസി കട്ടിക്കാനായിൽ (പൊന്നാങ്കയം), ഷോളി തോണിക്കുടത്ത് (ചെമ്പുകടവ്), സെലിൻ ചക്കുംമൂട്ടിൽ (തമ്പലമണ്ണ), മൈക്കിൾ പാമ്പാറ (ആനക്കാംപൊയിൽ), ബാബു കൂരാപ്പിള്ളിൽ (മരഞ്ചാട്ടി), ജിഷ താഴത്തുവല്യാനാൽ (മണിമൂളി, നിലമ്പൂർ).