ബാലുശ്ശേരി: നിർമല്ലൂർ പാറമുക്ക് വയലിൽ കണ്ടിയിൽ താമസിക്കുന്ന മണഞ്ചേരി ശ്രീനിവാസൻ (65) നിര്യാതനായി. ബാലുശ്ശേരി അർബൻ ബാങ്ക് മുൻ സെക്രട്ടറിയാണ്. നാടക -സിനിമ കലാകാരനായിരുന്നു. ഒട്ടേറെ കഥകളും ‘അരുന്ധതിയുടെ നിഴൽചിത്രം’ എന്ന കഥാ സമാഹാരവും പ്രസിദ്ധീകരിച്ചു. പൂമഴ, പഞ്ചാഗ്നി, ദൂരെ ദൂരെ ഒരു കൂടുകൂട്ടാം, കനകാംബരങ്ങൾ, ദിനരാത്രങ്ങൾ എന്നീ സിനിമകളിൽ അഭിനയിച്ചു. വേലികളില്ലാത്ത ഭൂമിയടക്കം നാല് ഹ്രസ്വ സിനിമകൾ നിർമിച്ച് സംവിധാനം ചെയ്തു. ബാലുശ്ശേരി പൗരസമിതി, ധ്വനി ഫിലിം സൊസെറ്റി, ചിൽഡ്രൻ ഫിലിം സൊസെറ്റി എന്നിവയുടെ സെക്രട്ടറിയായും ജനതാദൾ ബാലുശ്ശേരി പഞ്ചായത്ത് സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചു. ഭാര്യ: കൽപന. മക്കൾ: പ്രിയങ്ക, ധന്യശ്രീ, സായുജ് (മുത്തൂറ്റ് ). മരുമക്കൾ: രജീഷ് കായണ്ണ (ശ്രീനാരായണ ഗുരു കോളജ്, ചേളന്നൂർ), ലിനീഷ് (പൊലീസ്). സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന്.