Obituary
കൊടുങ്ങല്ലൂർ: അഞ്ചാം പരത്തി മരോട്ടിക്കൽ പീറ്ററിെൻറ ഭാര്യ സിസിലി (70) നിര്യാതയായി. മക്കൾ: എം.പി. ജോബി (സിസ്റ്റ് എക്സ്പോർട്ട് ചെന്നൈ, ആർ.എസ്.പി ജില്ല എക്സിക്യൂട്ടിവ് അംഗം) ഷീജ, റിറ്റി ( ന്യൂസിലൻഡ്). മരുമക്കൾ: മാർട്ടിൻ മാനുവൽ (ബിസിനസ്), സെബി കല്ലൂർ (ന്യൂസിലൻഡ്).
പാവറട്ടി: കശ്മീർ റോഡിന് കിഴക്ക് പുളിച്ചാറം വീട്ടിൽ പരേതനായ ഹംസയുടെ ഭാര്യ ഫാത്തിമ (65) നിര്യാതയായി. മക്കൾ: സക്കീർ, ഷബീർ, ഷമീറ, ഫൈസൽ. മരുമക്കൾ: സബിത, ഫസ്ന, മുഹമ്മദ് ബഷീർ, അൻഷിദ.
എടത്തല: തോട്ടത്തിൽ വീട്ടിൽ അബ്ദുൽ ജലീലിെൻറ ഭാര്യ ഫാത്തിമ (60) നിര്യാതയായി. മക്കൾ: സിയാദ്, സജിത്ത്, സിമി. മരുമക്കൾ: സൽമത്ത്, സാജിദ, അജിത്ത്.
ആലുവ: അശോകപുരം കുന്നംകുത്ത് വീട്ടിൽ പരേതനായ മിഖായേലിെൻറ മകൻ ഫ്രാൻസിസ് (81) നിര്യാതനായി. മക്കൾ: ആൻറണി, റോസ്ലി, ലില്ലി, ജെസി. മരുമക്കൾ: സേവി, കുഞ്ഞുമോൻ, ഡേവീസ്, ലിൻസി, ബാബു, ജോസ്.
അലനല്ലൂർ: എടത്തനാട്ടുകര ചിരട്ടക്കുളം ആലടിപ്പുറത്തെ പരേതനായ മേലേതിൽ ചേക്കുപ്പയുടെ ഭാര്യ ഖദീജ (70) നിര്യാതയായി. മക്കൾ: സഫിയ, മൈമൂന, ജുവൈരിയ, അബൂബക്കർ സിദ്ദീഖ്, മുഹമ്മദ് റഫീഖ്, റൈഹാനത്ത്, സൗദാബി, ഫാത്തിമത്ത് സഹീറ. മരുമക്കൾ: ശരീഫ്, ബഷീർ, അലി, ഷാനവാസ്, അഫ്ളൽ, റംലത്ത്, റജ്ല. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് പൂക്കാടംഞ്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ഒറ്റപ്പാലം: മേലൂർ എന്നശ്ശേരിയിൽ ചാക്കോ ജോസഫിെൻറ ഭാര്യ മറിയം (88) നിര്യാതയായി. മക്കൾ: ആനിയമ്മ, റോസമ്മ, ലിസമ്മ, ഷാജി, ടെസ്സി (വില്ലേജ് ഓഫിസർ, കാരക്കുറുശ്ശി), പരേതയായ ത്രേസ്യമ്മ. മരുമക്കൾ: പീറ്റർ, സെൽബി, ചന്ദ്രൻ, ഡോ. ജോസഫ് ഫെർണാണ്ടസ്, അരവിന്ദ്.
വടക്കഞ്ചേരി: മണപ്പാടം മങ്കര വീട്ടിൽ പരേതനായ മണിയുടെ ഭാര്യ ദേവു (64) നിര്യാതയായി. മക്കൾ: ബ്രഹ്മദാസൻ, ശ്യാമള. മരുമക്കൾ: അനിത, കണ്ണൻ. സഹോദരങ്ങൾ: ശങ്കര മണി, കണ്ടുണ്ണി, കമലാക്ഷി, തങ്കമണി, പരേതനായ ഗോപാലൻ.
ഒറ്റപ്പാലം: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വരോട് കോലോത്തുപറമ്പിൽ പരേതനായ അബ്ദുല്ലയുടെ മകൻ ഷമീറാണ് (39) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മാതാവ്: ഖദീജ. ഭാര്യ: സാബിറ. മക്കൾ: സന ഫാത്തിമ, സഫ ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദ് ബഷീർ, ഷാജഹാൻ, സീനത്ത്, ഹഫ്സത്ത്, റഹ്മത്ത്.
പി. ഉണ്ണി എം.എൽ.എയുടെ ഭാര്യാപിതാവ് കുട്ടികൃഷ്ണൻ നായർ
പാലക്കാട്: പി. ഉണ്ണി എം.എൽ.എയുടെ ഭാര്യാപിതാവ് കാടാങ്കോട് ആയില്യം വീട്ടിൽ കുട്ടികൃഷ്ണൻ നായർ (98) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി അമ്മ. മക്കൾ: മല്ലിക, ജയശ്രീ (റിട്ട. ജില്ല സഹകരണ ബാങ്ക്), പരേതയായ കാഞ്ചന. മറ്റു മരുമക്കൾ: ശിവദാസ്, പരേതനായ കരുണാകരൻ.
നിരണം: ആരോഗ്യവകുപ്പിലെ റിട്ട. ടെക്നിക്കൽ അസിസ്റ്റൻറ് പരിയാത്ത് കെ. മധുക്കുട്ടൻപിള്ള (79) നിര്യാതനായി. പെരിങ്ങര നമ്പ്രമശ്ശേരിൽ കടിയൻതുരുത്തിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ ശ്രീകുമാരിയമ്മ. മക്കൾ: സുമ, സിന്ധു, സൈജു. മരുമക്കൾ: ശശികുമാർ, അനിൽകുമാർ, രാജലക്ഷ്മി.
കോടിക്കുളം: സെൻറ് മേരീസ് ഹൈസ്കൂൾ റിട്ട. ജീവനക്കാരൻ പടിഞ്ഞാറേക്കര പി.ജെ. ജോസഫ് (76) നിര്യാതനായി. ഭാര്യ: മുതലക്കോടം പള്ളത്ത് കുടുംബാംഗം ചിന്നമ്മ. മക്കൾ: ഷാജി, ഷിജി, ഷീന. മരുമക്കൾ: ലിസമ്മ ഓലിക്കൽ, ജോജോ നമ്പ്യാപറമ്പിൽ, സനീഷ് കൊട്ടാരത്തിൽ.
ഏഴല്ലൂർ: എസ്.എൻ.ഡി.പി പെരുമ്പിള്ളിച്ചിറ ശാഖ മുൻ പ്രസിഡൻറ് ഏഴല്ലൂർ പാലക്കാട്ട് പി.എം. രവി (65) നിര്യാതനായി. ഭാര്യ: കോടിക്കുളം കളപ്പുരക്കൽ കുടുംബാംഗം ഭാനു. മക്കൾ: ബിനോയി, വിനു, ബിന്ദു. മരുമക്കൾ: സജിത പുതുപ്പറമ്പിൽ, ശ്രുതി പുത്തോട്ട്, സാജു ചുണ്ടാട്ട്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.