കൊടുവള്ളി: സാമൂഹിക സേവകനും കുറ്റ്യാടി എം.ഐ യു.പി സ്കൂൾ റിട്ട. അധ്യാപകനുമായിരുന്ന എളേറ്റിൽ മുതുവാട്ടിശ്ശേരി എം.എസ്. മുഹമ്മദ് മാസ്റ്റർ (65) നിര്യാതനായി. താമരശ്ശേരി താലൂക്ക് വികസന സമിതി അംഗം, ഐ.എൻ.എൽ കൊടുവള്ളി മണ്ഡലം സെക്രട്ടറി, എളേറ്റിൽ വാദിഹുസ്ന ചാരിറ്റബിൾ സൊസൈറ്റി, എം.ജെ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു.
നാഷനൽ കിസാൻ ലീഗ് സംസ്ഥാന പ്രസിഡന്റ്, നാഷനൽ ലീഗ് സ്റ്റേറ്റ് വർക്കിങ് കമ്മിറ്റി അംഗം, നാഷനൽ സെക്കുലർ കോൺഫ്രൻസ് ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മുൻ അംഗമായിരുന്നു. പിതാവ്: പരേതനായ മായിൻ പോക്കർ ഹാജി. മാതാവ്: പരേതയായ ഫാതിമ.
ഭാര്യ: ആസ്യ. മക്കൾ: ഇർഫാൻ, ഇർഷാദ് (ഇരുവരും ദുബൈ), ഇംറാൻ (സർവിസ് മാനേജർ ഇൻഡസ് മോട്ടോഴ്സ്). മരുമക്കൾ: സഫൂറത്ത് ബീവി (അധ്യാപിക എം.ജെ.എച്ച്.എസ് എളേറ്റിൽ), ഷാമില (കോരങ്ങാട്), ഷഹന (തൊടുപൊയിൽ). സഹോദരങ്ങൾ: ഹസ്സൻ കോയ ഹാജി, പരേതനായ ഉമർ, ബഷീർ, അഷ്റഫ്, നഫീസ, ആയിശ, റാബിയ, സൗദ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ