Obituary
തിരുവനന്തപുരം: ഞാണ്ടൂർകോണം ശിവജി നഗർ ‘വൈണഷ്ണവ’ത്തിൽ സൈനിക് സ്കൂൾ മുൻ ഉദ്യോഗസ്ഥൻ സി.കെ. രവീന്ദ്രൻ നായർ (82) നിര്യാതനായി. ഭാര്യ: പരേതയായ എ. ശാരദാമ്മ. മക്കൾ: അനിൽകുമാർ (സൈനിക് സ്കൂൾ), അനിതകുമാരി (സ്വാമി സോഫ്റ്റ് ഇൻഫോ). മരുമക്കൾ: എൽ. വിദ്യ, രാജേഷ് കുമാർ (രാജീവ്ഗാന്ധി ബയോ ടെക്നോളജി).
തെങ്ങണ: കൊട്ടപ്പുറത്ത് പരേതനായ അലിക്കുഞ്ഞിന്റെ ഭാര്യ റംലത്ത് ബീവി (74) നിര്യാതയായി. മക്കൾ: ഷഫാനിയ, ഷൈല, ഷിയാസ് (അക്കുമോൻ), ഷൈജു. മരുമക്കൾ: ഷിബു പന്തളം, ബഷീർ കായംകുളം, ഷീജ പത്തനാട്.
ആറ്റിങ്ങൽ: വക്കം വിളയിൽ വീട്ടിൽ സലീം (62) നിര്യാതനായി. ഭാര്യ: ഷൈജ. മക്കൾ: ബിജിന, അനസ്. മരുമകൻ: അൻവർ.
കൊടുമൺ: കൊടുമൺ കിഴക്ക് വല്യയ്യത്ത് വി.ജി. സ്റ്റീഫൻ (തങ്കച്ചൻ -64) നിര്യാതനായി. ഭാര്യ: ചിരണിക്കൽ പ്ലാവിളയിൽ കുടുംബാംഗം ലില്ലിക്കുട്ടി. മക്കൾ: ലിത സ്റ്റീഫൻ, ലിജു സ്റ്റീഫൻ. മരുമക്കൾ: ജെബിൻ ചാക്കോ, ലോവിസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കൊടുമൺ കിഴക്ക് ചർച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സഭാ സെമിത്തേരിയിൽ.
മിതൃമ്മല: മുളയില്‍കോണം ശ്രീവിലാസത്തില്‍ എന്‍. ഭാസ്കരപിള്ള (79) നിര്യാതനായി. ഭാര്യ: സരോജനിയമ്മ. മക്കള്‍: ശ്രീലത, ശ്രീലേഖ, സജുമോന്. മരുമക്കള്‍: രാജേന്ദ്രന് നായര്‍, അശ്വതി, പരേതനായ ശശിധരന് നായര്‍. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.
തിരുവനന്തപുരം: അമ്പലത്തറ വലിയതോട്ടം വീട്ടിൽ റ്റി.സി. 67/944 (1), തോമസ് പി. (72- റിട്ട. അധ്യാപകൻ, പൂന്തുറ സെന്റ് തോമസ് എച്ച്.എസ്.എസ്) നിര്യാതനായി. ഭാര്യ: സൂസമ്മ ആർ. (സപ്ലൈകോ). മക്കൾ: ബൻസിലാൽ, ഡോ. പ്രജിത. പ്രാർഥന ശനിയാഴ്ച രാവിലെ 10ന്.
തിരുവനന്തപുരം: ആറ്റുകാൽ ശ്രീശൈലത്തിൽ പരേതനായ ശങ്കരൻ തമ്പിയുടെ മകൻ രതീഷ് ശങ്കർ (58) നിര്യാതനായി. ഭാര്യ: ശ്രീലേഖ. മക്കൾ: രേഷ്മ ശങ്കർ, രേവതി ശങ്കർ. മരുമകൻ: വിഷ്ണു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
പുലാപ്പറ്റ: കുതിരവട്ടം സ്വരൂപം ശ്രീപാദത്തിൽ സി.പി. സഹദേവൻ (61) നിര്യാതനായി. കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥനാണ്. പരേതനായ മുകുന്ദൻ തിരുമുല്പാടിന്റെയും ഭാരതി കോവിലമ്മയുടെയും മകനാണ്. ഭാര്യ: വരദ കുതിരവട്ടം സ്വരൂപം (മുൻ അധ്യാപിക, ശബരി സെൻട്രൽ യു.പി സ്കൂൾ, പുലാപ്പറ്റ). മക്കൾ: ശ്രീലക്ഷ്മി, വിഷ്ണു. മരുമക്കൾ: പാർവതി, ശ്രീകാന്ത്.
വർക്കല: ഇലകമൺ ചന്ദ്രലയത്തിൽ ബൈജുവിന്റെ ഭാര്യ മഞ്ജുഷ (39) നിര്യാതയായി. മക്കൾ: അശ്വതി, അശ്വിൻ.
ഷൊർണൂർ: നോർത്ത് മുതലിയാർ തെരുവ് കുളക്കാടൻ വീട്ടിൽ സരിത (41) മുംബൈയിൽ നിര്യാതയായി. ഭർത്താവ്: രാജേഷ്. മക്കൾ: അഖിൽ, അഭിൻ.
പാലക്കാട്: മേട്ടുപ്പാളയം തെരുവ് പരേതനായ ഹാജി മുഹമ്മദ് കാസിം റാവുത്തരുടെ മകൻ മുഹമ്മദ് അലി (70) ഒലവക്കോട് റയിൽ നഗറിലുള്ള വസതിയിൽ നിര്യാതനായി. ഭാര്യ: താജ്. മക്കൾ: ഷംന, അസൻ, ഹുസൈൻ. മരുമക്കൾ: സാജു, ഷിഫാന.
കല്ലമ്പലം: നാവായിക്കുളം തൃക്കോവിൽവട്ടം ഗീതാ ഭവനിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ മകരാക്ഷിയമ്മ (82) നിര്യാതയായി. മകൾ: ഗീത. മരുമകൻ: പരേതനായ നാരായണൻ നായർ. സഞ്ചയനം 26ന് രാവിലെ എട്ടിന്.