Obituary
കൂത്താട്ടുകുളം: ഇലഞ്ഞി ആലപുരം മാന്നുകാലായിൽ ഫോൻസി കുര്യൻ (38) നിര്യാതയായി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ഇലഞ്ഞി ഫൊറോന പള്ളി സെമിത്തേരിയിൽ.
ആലങ്ങാട്: കോട്ടപ്പുറം സൗപർണികയിൽ (ഏനാന്തിയിൽ ) പരേതനായ അരവിന്ദാക്ഷമേനോന്റെ ഭാര്യ വിമല (റിട്ട. വി.ഇ.ഒ -76) നിര്യാതയായി. മക്കൾ: റോഷ്ണി, പരേതനായ സുരേഷ് മേനോൻ. മരുമക്കൾ: പ്രദീപ്, ജ്യോതി.
പിറവം: രാമമംഗലം ചരയ്ക്കായത്ത് സാറാമ്മ (86 ) നിര്യാതയായി. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: കുഞ്ഞുമോൾ, ഓമന, പരേതനായ ജോയി. മരുമക്കൾ: തങ്കച്ചൻ പിണക്കത്തിൽ തൃശൂർ, സണ്ണി പാറപ്പുഴയിൽ വെട്ടിത്തറ, ഗ്രേസി പൂക്കോടിയിൽ വയനാട്. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
പറവൂർ: മന്നം നെല്ലിപ്പിള്ളി പറമ്പിൽ പരേതനായ കാസിം ബാവയുടെ മകൻ മുഹമ്മദാലി (74) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സിയാദ് (മുസ്ലിംലീഗ് ശാഖ സെക്രട്ടറി), നിഷാദ്, ഷമീന, ഷർബിന. മരുമക്കൾ: ഷിയാസ്, ഹഫ്സാബീവി, റഷീദ.
മൂവാറ്റുപുഴ: തർബിയത്ത് റോഡ് പടിഞ്ഞാറേച്ചാലിൽ പരേതനായ യൂസുഫിന്റെ ഭാര്യ ജമീല (79) നിര്യാതയായി. മക്കൾ: പി.വൈ. നൂറുദ്ദീൻ (മുനിസിപ്പൽ മുൻ കൗൺസിലർ), നൂഹ്, റാഫിയ, റാഷിദ. മരുമക്കൾ: ഹസൻ, അഷറഫ്, നൂർജഹാൻ, സിനി.
മൂവാറ്റുപുഴ: ആസാദ് റോഡ് നടുതലകുടിയില് (കീച്ചേരിയില്‍) പരേതനായ പരീതിന്റെ മകന് എന്‍.പി. അജിംസ് (52) നിര്യാതനായി. ഭാര്യ: ബബിത. മക്കള്‍: ലാമിയ, അമാന്‍. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് പെരുമറ്റം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഇടപ്പള്ളി: കരിപ്പാപറമ്പില്‍ പരേതനായ അഡ്വ. കെ.ജെ. ചാക്കോയുടെ ഭാര്യ ശാന്തമ്മ ചെറിയാന് (റിട്ട. അധ്യാപിക -79) നിര്യാതയായി. എടത്വാ കാട്ടാമ്പള്ളി കുടുംബാംഗമാണ്. മക്കള്‍: ജോജോ ജേക്കബ് (കേരള മാനേജ്മെന്റ് അസോസിയേഷന് എക്സിക്യൂട്ടിവ് ഡയറക്ടര്‍), ചെറി ജേക്കബ് (ബിസിനസ്). മരുമക്കള്‍: അനു, ബിന്ദു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ഇടപ്പള്ളി സെന്റ് ജോര്‍ജ് ചര്‍ച്ച് സെമിത്തേരിയില്‍.
പെരുമ്പാവൂർ: പെരുമാനി തെങ്ങനാമോളം ഇത്താപ്പിരി (92) നിര്യാതനായി. ഭാര്യ: പരേതയായ ഏലമ്മ. മക്കൾ: സ്കറിയ, യാക്കോബ്, പൗലോസ്, വർഗീസ്. മരുമക്കൾ: ഏലിയാമ്മ, ഷേർളി, മിനി, പരേതയായ അന്നമ്മ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പെരുമാനി സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
പെരുമ്പാവൂർ: റയോൺപുരം നാനേത്താൻ വീട്ടിൽ സുലൈമാൻ (85) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: ബീവി, റഷീദ്, പരേതനായ ഷിയാസ്, ഷെമി, ഷംസു. മരുമക്കൾ: അലിയാർ, ബഷീർ, സൈനബ, നിഷ.
ചെങ്ങമനാട്: കപ്രശ്ശേരി കുളങ്ങരവീട്ടിൽ വറീതിന്റെ മകൻ വർഗീസ് (73) നിര്യാതനായി. ഭാര്യ: അൽഫോൻസ (കൊരട്ടി മംഗലശ്ശേരി പയ്യപ്പിള്ളി കുടുംബാംഗം). മക്കൾ: വിനോജ് (ഇന്തോനേഷ്യ), സിനോജ്. മരുമക്കൾ: ജോളി, മോളി (ഇരുവരും ഇറ്റലി). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കപ്രശ്ശേരി ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.
കളമശ്ശേരി: നോർത്ത് കളമശ്ശേരി മെട്രോ സ്റ്റേഷന് സമീപം പള്ളിപ്പറമ്പിൽ കുറുമ്പൻ (78) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: ശാലിനി, യാമിനി. മരുമകൻ: സതീശൻ.
എകരൂൽ: കരിയാത്തൻകാവ് ചളുക്കിൽ കുന്നുമ്മൽ പരേതനായ രാമൻകുട്ടിയുടെ മകൻ വേണു (68) നിര്യാതനായി. മാതാവ്: നാരായണി. ഭാര്യ: വത്സല. മക്കൾ: വിപിൻ, വിനില. മരുമകൻ: ഉണ്ണികൃഷ്ണൻ (ബാലുശ്ശേരി). സഹോദരങ്ങൾ: സുമതി, ശ്രീജ. സഞ്ചയനം ബുധനാഴ്ച.