Obituary
നെടുമങ്ങാട്: തെക്കുംകര പ്രദീപ്ഭവനിൽ ഡി. ഋഷികേശൻ നായരുടെ ഭാര്യ സതികുമാരി (57) നിര്യാതയായി. മക്കൾ: പ്രദീപ്, പ്രശാന്ത്. മരുമക്കൾ: രേവതി, അഞ്ജു. സഞ്ചയനം 26ന് രാവിലെ 8.45ന്.
പൊള്ളാച്ചി: വാൽപ്പാറയിൽ കാട്ടാന പിന്തുടർന്നതിനെ തുടർന്ന് ഓടുന്നതിനിടെ വീണ് പരിക്കേറ്റ വനംവകുപ്പ് ഗാർഡ് മരിച്ചു. തമിഴ്നാട് വനം വകുപ്പിന്റെ നായാട്ടു തടയൽ സംഘത്തിലെ ഗാർഡ് രവിചന്ദ്രനാണ് (46) ചികിത്സക്കിടെ മരിച്ചത്. ആനമല കടുവ സങ്കേതത്തിൽ ഉൾപ്പെട്ട മനാമ്പള്ളി റേഞ്ചിൽ മന്ത്രിമഠം എന്ന സ്ഥലത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. വനം ഉദ്യോഗസ്ഥരെ കണ്ട ഉടൻ അടുത്ത ആനക്കൂട്ടത്തെ കണ്ട് അധികൃതർ വിവിധ ദിശയിലേക്ക് ചിതറിയോടി. ഇതിനിടെ വീണ് രവിചന്ദ്രന് പരിക്കേൽക്കുകയായിരുന്നു. സഹജീവനക്കാർ മനാമ്പള്ളി വൈദ്യുതി വകുപ്പിന്റെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സക്കു ശേഷം വാൽപ്പാറ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വടക്കഞ്ചേരി: വണ്ടാഴി കിഴക്കേത്തറ കണ്ടു (72) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: സുരേഷ്, രമേഷ്, ദൈവാനി. മരുമക്കൾ: സുരേഷ്, ധന്യ, വിനിത.
അകത്തേത്തറ: പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ മാളിക്കേമേലിടത്തിൽ കൊച്ചുണ്ണിയച്ചന്റെയും പരേതയായ മക്കൾ വീട്ടിൽ തത്ത നേത്യാരമ്മയുടെയും മകൻ എം. രാജേന്ദ്രൻ (71) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ആതിര, അപർണ. മരുമകൻ: ബിപിൻ രവീന്ദ്രനാഥ്. സംസ്കാരം ശനിയാഴ്ച 11ന് വടക്കേത്തറ തേക്കിൻകാട്ശ്മശാനത്തിൽ.
ആലത്തൂർ: മേലാർക്കോട് മലക്കുളം കാളാംപറമ്പിൽ ഫക്കീർ കുട്ടി (57) നിര്യാതനായി. ഭാര്യ: സൽമ. മക്കൾ: ഫൗസിയ, ഫൗജ. മരുമക്കൾ: സബാദ്, ഹകീം. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് മേലാർക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം കോലോത്ത് എസ്റ്റേറ്റ് ഹോം ഫാമിൽ മീനാക്ഷിക്കുട്ടി അമ്മയുടെയും പരേതനായ വി.സി. രാധാകൃഷ്ണ മേനോന്റെയും മകൻ ജയകുമാർ രാധാകൃഷ്ണൻ (ഉണ്ണി - 69) നിര്യാതനായി. ഭാര്യ: കോഴിക്കോട് വെങ്ങാലിൽ ഗിരിജ. മക്കൾ: അനൂപ്, ലക്ഷ്മി. മരുമക്കൾ: വിശാലം, കിരൺ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.
ആനക്കര: മണ്ണിയം പെരുമ്പലം പരേതനായ തൈവളപ്പില് കുഞ്ഞുമുഹമ്മദിന്റെ മകന് ഐദ്രു (കുഞ്ഞുട്ടി-90) നിര്യാതനായി. ഭാര്യ: പരേതയായ തിത്തിക്കുട്ടി ഉമ്മ.
തിരുവനന്തപുരം: പേയാട് പിറയിൽ ഐശ്വര്യയിൽ തങ്കപ്പനാശാരിയുടെ ഭാര്യ ശകുന്തള (68) നിര്യാതയായി. മക്കൾ: ശാലിനി, പരേതനായ ശ്യാംകുമാർ. മരുമക്കൾ: സനിൽകുമാർ, ബീന. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.
പത്തിരിപ്പാല: മണ്ണൂർ വെസ്റ്റ് വലിയകാട്ടിൽ ചാമിയുടെ ഭാര്യ രുക്മണി (65) നിര്യാതയായി. മക്കൾ: കൃഷ്ണദാസൻ, പരേതയായ കൃഷ്ണ ലീന.
മംഗലംഡാം: കുന്നത്ത് വീട്ടിൽ ജമീല (75) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, അബ്ദുൽ ഖാദർ. മരുമക്കൾ: റമീജ, സുഹറ. ഖബറടക്കം ശനിയാഴ്ച രാവിലെ 10.30ന് മംഗലംഡാം സുന്നത്ത് ജമാഅത്ത് മഹല്ല് ഖബർസ്ഥാനിൽ.
തോലനൂർ: തറയിൽ വീട്ടിൽ പട്ടു (85) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: രാമകൃഷ്ണൻ, ചന്ദ്രൻ, ബാബു, ഓമന.
പത്തിരിപ്പാല: മണ്ണൂർ പേഴുങ്കാട് വീട്ടിൽ വേലായുധന്റെ ഭാര്യ ജാനകി (68) നിര്യാതയായി. മക്കൾ: ദാസൻ, വിദ്യാധരൻ. മരുമക്കൾ: രാധ, രമാദേവി.