Obituary
വായ്പൂര്: ചെറുകോ പതാലിൽ സുലൈമാൻ റാവുത്തറുടെ ഭാര്യ സൽമാ ബീവി(72) നിര്യാതയായി. ആറന്മുള കാട്ടാണത് കുടുംബാംഗമാണ്. മക്കൾ: ഷംസുദ്ദീൻ സുലൈമാൻ, ഷംല ബീഗം, ഷൈല ബീഗം, ഷീജ ബീഗം. മരുമക്കൾ: നിഷ ബീഗം, ഷാജി, ഷിബു, ഷാജഹാൻ.
തിരുവല്ല: കെ.എസ്.ആർ.ടി.സി റിട്ട. കണ്ടക്ടർ കുറ്റൂർ പ്രശാന്തിയിൽ പുരുഷോത്തമൻ (69) നിര്യാതനായി. ഭാര്യ: ശാന്തകുമാരി (റിട്ട.അധ്യാപിക). മകൻ: പി. അരുൺ. മരുമകൾ: ലക്ഷ്മി പ്രിയ.
കൈപ്പട്ടൂർ: പ്ലാന്റേഷൻ കോർപറേഷൻ റിട്ട. കെമിസ്റ്റ് കെ.ജെ. ജോർജ്(70) നിര്യാതനായി. ഭാര്യ: എൽസമ്മ. കിഴക്കേഭാഗം കുടുംബാംഗം. മാതാവ്: ഏലിക്കുട്ടി ജോസഫ് (ഓലിക്കത്തൊട്ടി കുടുംബാംഗം). മക്കൾ: എൽജിയോ തോമസ് (ഇരിട്ടി), ജിജ റോബിൻ (നീലീശ്വരം). മരുമക്കൾ: തോമസ് സെബാസ്റ്റ്യൻ ഇടത്തുംപറമ്പിൽ, ഇരിട്ടി, റോബിൻ അഗസ്റ്റിൻ മേനാച്ചേരി നീലീശ്വരം. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് കൈപ്പട്ടൂർ പരിശുദ്ധ വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ.
കീഴ്വായ്പൂര്: മല്ലപ്പള്ളി സർവിസ് സഹകരണ ബാങ്ക് മുൻ ഉദ്യോഗസ്ഥൻ മുല്ലക്കൽ കുര്യൻ വർഗീസ് (തങ്കച്ചൻ -72) നിര്യാതനായി. ഭാര്യ: തലവടി ചെലേകാട്ട് പൊന്നമ്മ. മക്കൾ: പ്രദീപ് (ദുബൈ), പ്രീതി(കെ.എം.സി ആശുപത്രി കല്ലിശ്ശേരി), പ്രബിൻ (ദുബൈ). മരുമക്കൾ: സിനി (ദുബൈ),റിബു (ചെങ്ങന്നൂർ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം രണ്ടിന് കീഴ്വായ്പൂര് സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളിസെമിത്തേരിയിൽ.
കോന്നി: കോന്നി എസ്.കെ.ആർ ബിൽഡിങ്സിൽ അഹമ്മദ് റാവുത്തർ (83) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: നഹാസ്, നിസാം, നിയാസ്, നൗഫൽ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് കോന്നി ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പന്തളം: കരിങ്ങാട്ടിൽ പ്രഫ.ഡോ. സി.വൈ. കുഞ്ഞുഞ്ഞമ്മ (71) നിര്യാതയായി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ഹിന്ദി വിഭാഗം മുൻ മേധാവിയായിരുന്നു. ഭർത്താവ്: കെ.ടി. സാമുവേൽ (റിട്ട.പഞ്ചായത്ത് സെക്രട്ടറി). മക്കൾ: ഡോ. അനൂപ് സാമുവേൽ (പ്രഫ. ന്യൂറിൽ ഇസ്ലാം ദന്തൽ കോളജ്, തിരുവനന്തപുരം), നിധിൻ സാമുവേൽ (കാതോലിക്കേറ്റ് കോളജ്, പത്തനംതിട്ട). മരുമക്കൾ: ഡോ.ബെസി അനൂപ് (സാംസ് ദത്തൽ ആർട്സ്, പന്തളം), വിനി നിധിൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പന്തളം അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് മഹാഇടവകയിൽ.
കുറ്റിപ്ലാങ്ങാട്: ചരുവീട്ടിൽ പുരുഷോത്തമക്കുറുപ്പ് (72) നിര്യാതനായി. ഭാര്യ: ഇടമറ്റം പുതുപ്പള്ളിൽ രാജമ്മ. മക്കൾ: രാജേഷ്, രാജീവ്, രാഹുൽ. മരുമകൾ: രഞ്ജു രാജീവ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്.
കുറവിലങ്ങാട്: തെക്കേ മുതുകുളത്തേൽ (കന്നിലകാട്ടിൽ) ഷാജിയുടെ ഭാര്യ ഷേർളി (54) നിര്യാതയായി. കോതമംഗലം പാറങ്ക്യമ്യാലിൽ കുടുംബാംഗമാണ്. മക്കൾ: സോനു, സോന. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച് ഡീക്കൻ തീർഥാടന ദേവാലയ കുടുംബ കല്ലറയിൽ.
വാകത്താനം: പുത്തൻചന്ത ചരുവിൽ എം.ടി. ബിജി (46 )നിര്യാതനായി. ഭാര്യ: സാലി (സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം). വെള്ളൂർ ചെമഞ്ചിൽ കുടുംബാംഗമാണ്. മക്കൾ: സനിക, സചിൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പുത്തൻചന്ത സെൻറ് പോൾസ് ആൻഡ് പീറ്റേഴ്സ് ഓർത്തഡോക്സ് മിഷൻ പള്ളി സെമിത്തേരിയിൽ.
പെരുവ: പുത്തൂർ ചെങ്ങമറ്റത്തിൽ സജി പി.പുത്തൂരാൻ (55) നിര്യാതനായി. ഭാര്യ: മീനടം വെള്ളരിങ്ങാട്ടുതറ കുടുംബാംഗം ജോളി. മകൻ: ജിസൺ സജി (സ്കൈലൈൻ ബിൽഡേഴ്സ്, പാലാരിവട്ടം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് മുളക്കുളം മണ്ണുക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടത്തും.
ഈരാറ്റുപേട്ട: നടക്കൽ കീരിയാതോട്ടത്തിൽ ഉണ്ണിക്കുഞ്ഞ് (86) നിര്യാതനായി. ഭാര്യ: പരേതയായ ഹലീമ. മക്കൾ: റംല, താഹ, ഹാരിസ്, അജ്മൽ, പരേതനായ ആമീൻ. മരുമക്കൾ: ഇബ്രാഹിം, ഷാഹിദ, സഫിയ, മുംതാസ്, ഫാത്തിമ.
കോവൂർ: പരേതനായ മോയിന്റെ ഭാര്യ വിരുപ്പിൽ പാത്തുമ്മ (80) നിര്യാതയായി. മക്കൾ: സുബൈദ: ഖദീജ, ജമീല, റസിയ, കോയ (മുബാറക് ബാർബർ ഷോപ്പ്). മരുമക്കൾ: മുഹമ്മദ് പൂവാട്ടുപറമ്പ്, ഇബ്രാഹിം, മുതാസ്, പരേതനായ ബഷീർ.