Obituary
കൂത്താട്ടുകുളം: ചോരക്കുഴി ഇടിഞ്ഞുകുഴിയിൽ പരേതനായ ഐപ്പിന്റെ മകൻ ഇ.ജെ. ജോൺ (90) നിര്യാതനായി. ഭാര്യ കിഴകൊമ്പ് തുരുത്തിക്കാട്ടിൽ ലീലാമ്മ. മക്കൾ: സജി, റെജി, ബിജി. മരുമക്കൾ: കിഴക്കമ്പലം കല്ലാപ്പാറയിൽ ഷൈനി, ചോരക്കുഴി ആലുങ്കത്തൊട്ടിയിൽ ആശ, മുളന്തുരുത്തി പള്ളത്തട്ടയിൽ വിനു പീറ്റർ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കൂത്താട്ടുകുളം മോർ സ്തേഫാനോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
സ്റ്റാച്യു: ട്യൂട്ടേഴ്സ് ലെയിനിൽ ടി.ആർ.എ E6 റോസ് കോട്ടേജിൽ വിബൻ ജേക്കബ് (22) നിര്യാതനായി. പിതാവ്: ഇവാൻ ജേക്കബ്. മാതാവ്: പപ്പാ ജേക്കബ്. സഹോദരൻ: ജോമോൻ ജേക്കബ്.
നെടുമങ്ങാട്: നെട്ട രാജ്ഭവനിൽ അപ്പുകുട്ടൻ-ഗോമതി ദമ്പതികളുടെ മകൻ രാജേന്ദ്രൻ (62) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: അമിത് രാജ്, അനൂപ് രാജ്, അഭിരാം, അക്ഷയ് രാജ്. മരുമക്കൾ: നിഷ അമിത്, ബിന്ദ്യ ഭദ്രൻ, കീർത്തി കൃഷ്ണ.
മുടപുരം: അഴൂർ മുട്ടപ്പലം വസന്താലയത്തിൽ പരേതരായ നാണൻ നായരുടെയും കാർത്ത്യായനിയമ്മയുടെയും മകൻ ബാലൻ നായർ (92) നിര്യാതനായി. സഹോദരങ്ങൾ: പരേതയായ പാറുക്കുട്ടിയമ്മ, ഭാസി, പരേതയായ ശാന്ത, പരേതനായ രാജൻ, ശശിധരൻ, അജയകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.
കമലേശ്വരം: മങ്ങാട്ടുവീട്ടിൽ എൻ.ജി.ആർ.എ 59 ൽ ജി. രവീന്ദ്രൻ നായർ (75, റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: ജയകുമാരി. മകൻ: അരുൺ രവി (ഗൾഫ്). മരുമകൾ: അനു.എസ്.കെ (സ്റ്റാഫ് നഴ്സ് എസ്.യു.ടി).
വെമ്പായം: ചീരാണികര ശ്രീ മാധവമന്ദിരത്തിൽ അനിൽകുമാർ വി.എസ് (45) (കൃഷിവകുപ്പ് ഡയറക്ടറേറ്റ്) നിര്യാതനായി. ഭാര്യ: ശ്രീലേഖ പി.എസ്. മകൾ: ശ്രീലക്ഷ്മി എ.എസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
കല്ലമ്പലം: വെയിലൂർ കൃഷ്ണാലയത്തിൽ ബേബി ലക്ഷ്മി (46) നിര്യാതയായി. ഭർത്താവ്: പ്രകാശ്. മക്കൾ: ജയകൃഷ്ണൻ, നന്ദന. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
കള്ളിക്കാട്: നിരപ്പൂക്കാല മാഹീൻ മൻസിലിൽ നബീസാബീവി (74) നിര്യാതനായി. ഭർത്താവ്: പീരു മുഹമ്മദ്. മക്കൾ: സർജു, ലൈല, സജീല, സുധീർ, പരേതനായ മാഹീൻ. മരുമക്കൾ: അലിഅക്ബർ, നവാസ്, ഷൈലജ, ബഷീർ, സുനീഷ.
വട്ടിയൂർക്കാവ്: കുഴിവിള വീട് പാണാങ്കര 8/1492ൽ മെഹബൂബ് ജാൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ബദറുനിസ (ശ്രീചിത്ര മെഡിക്കൽ സെന്റർ സ്റ്റാഫ്). മകൻ: ആരിഫ് നിയാസ്.
വർക്കല: അയിരൂർ തുണ്ടുവിള വീട്ടിൽ നടരാജ പട്ടേൽ (71) നിര്യാതനായി. അയിരൂർ ധനലക്ഷ്മി ഹാർഡ് വെയേഴ്സ്, ഓയിൽ മിൽസ് ഉടമയായിരുന്നു.ഭാര്യ: ഉഷ. മക്കൾ: ബിബിൻ, വിനോദ്, വിഷ്ണു. മരുമക്കൾ: ജിഷ, ആതിര.സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.
കല്ലമ്പലം: നാവായിക്കുളം 28-ാംമൈൽ കഞ്ഞിരംവിള ഷീജാ ഭവനിൽ രാജശേഖരൻ (68) നിര്യാതനായി. ഭാര്യ ലക്ഷ്മി .ടി. മക്കൾ: സനീഷ്, ഷീജ, ഷിബു. മരുമക്കൾ: അഞ്ചു, ബിജു.