Obituary
തിരുവനന്തപുരം: മുറിഞ്ഞപാലം പുതുപ്പള്ളി ലെയ്ൻ സുധർമ ഭവനിൽ രാഹുൽനാഥ് (43, കണ്ണൻ) നിര്യാതനായി. ഭാര്യ: വിജി. മക്കൾ: നവനീത്, അതുൽ, അയ്ന.
ആറ്റിങ്ങൽ: അഞ്ചൽ അഗസ്ത്യകോട് പറമ്പത്തുകോണം വീട്ടിൽ കെ. തങ്കപ്പൻപിള്ള (84, ആറ്റിങ്ങൽ മാമം ചിറ്റാറ്റിൻകര ധ്വനി) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: മഹേഷ്, മീര. മരുമക്കൾ: സന്ധ്യാറാണി (സിവിൽ സപ്ലൈസ് തിരുവനന്തപുരം), അനിൽ. സഞ്ചയനം ജൂൺ രണ്ടിന് രാവിലെ 8.30ന്.
കുമാരപുരം: ചെന്നിലോട് വാറുവിളാകത്ത് വീട്ടിൽ സൈരന്ദ്രി (64) നിര്യാതയായി. ഭർത്താവ്: പരേതനായ ശശി (റിട്ട. ബി.എസ്.എൻ.എൽ). മക്കൾ: സന്തോഷ്, മഞ്ചു, ഉദയകുമാർ. മരുമക്കൾ: അനിത, ഷിബു, അനീഷ.
ആറ്റിങ്ങൽ: ചിറയിൻകീഴ് വലിയകട ദാക്ഷ് ഭവനിൽ പരേതനായ ശിശുപാലന്റെ ഭാര്യ ആനന്ദഭായി (86) നിര്യാതയായി. മക്കൾ: അനിൽ രാജ്, സൂസി. മരുമക്കൾ: സുജനി, പരേതനായ ശശാങ്കൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: പേട്ട മൂന്നാമനക്കൽ പാറശ്ശേരിൽ മുടുമ്പിൽ വീട്ടിൽ (എം.എം.ആർ.എ -171) പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ രാജേശ്വരിയമ്മ (75) നിര്യാതയായി. മക്കൾ: സന്തോഷ്കുമാർ, സുരേഷ്കുമാർ, മിനി. മരുമക്കൾ: ശ്രീവിദ്യ, സന്ധ്യദേവി, ദിനേശ് ബാബു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
ഓച്ചിറ: വവ്വാക്കാവ് ചങ്ങൻകുളങ്ങര വിളയിൽ വീട്ടിൽ പരേതനായ പൂക്കുഞ്ഞിെൻറ മകൻ ഷാജി (47) നിര്യാതനായി. ഫ്രൂട്ട്സ് ഹോൾസെയിൽ വ്യാപാരിയായിരുന്നു. ഭാര്യ: സുബേറത്ത്. മകൻ: അദിനാൻ.
പരവൂർ: കോട്ടുവൻകോണം പുതുവൽ പുത്തൻവീട്ടിൽ ശശിധരൻ (79) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ലാലു, ആശ, ഷാജി, അമ്പിളി. മരുമക്കൾ: ബിന്ദു, പരേതനായ ഉദയൻ, ശരണ്യ, ഗോപി.
അഞ്ചൽ: ചിതറ ഓയിൽപാം ക്വാർട്ടേഴ്സിൽ അശോക്കുമാർ (56 -തടിക്കാട് അശോകൻ) നിര്യാതനായി. കോൺഗ്രസ് അഞ്ചൽ ബ്ലോക്ക് ജനറൽ സെക്രട്ടറി, കർഷക കോൺഗ്രസ് പുനലൂർ നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സുജാത. മക്കൾ: രാജി, രേഖ.
കടയ്ക്കൽ: ഇടത്തറ ഭക്തി വിലാസത്തിൽ സഹദേവന്റെ ഭാര്യ ചെല്ലമ്മ (77) നിര്യാതയായി. മക്കൾ: സന്തോഷ് ബാബു, വിനോദ്, ശോഭകുമാരി. മരുമക്കൾ: ജോയി, സന്ധ്യ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.
അഞ്ചൽ: തടിക്കാട് സാജിത മൻസിലിൽ (തേക്കുംകാട്ടിൽ) അഷ്റഫ് (53, സൗദി) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: അൽസാഫി, റാബിയ. മരുമകൻ: ഉബൈദ്.
തമ്മനം: മെയ് ഫസ്റ്റ് റോഡ് തിരുനിലത്ത് പരേതനായ ബോസിന്റെ ഭാര്യ ഗിരിജ ബോസ് (64) നിര്യാതയായി. മക്കൾ: അനീഷ്, രജീഷ്. മരുമക്കൾ: പ്രിയ, നിത്യ. സംസ്കാരം തിങ്കളാഴ്ച രവിപുരം ശ്മശാനത്തിൽ.
കരുനാഗപ്പള്ളി: ആദിനാട് തെക്ക് വല്ല്യത്ത് വീട്ടിൽ ടി. സജീവൻ (74, റിട്ട. ഹെഡ്മാസ്റ്റർ, പുതിയകാവ് ഗവ. മുസ്ലിം എൽ.പി.എസ് കരുനാഗപ്പള്ളി) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ഭദ്ര, അഭിരൂപ്. മരുമക്കൾ: ചന്ദ്രമോൻ, ആശ. മരണാനന്തരകർമം ജൂൺ ഏഴിന്.