Obituary
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് തുറയിൽ പരേതനായ നൗഷാദിന്റെ ഭാര്യ ഹസീന (52) നിര്യാതയായി. മക്കൾ: അജീഷ്, അനീഷ. മരുമക്കൾ: മുഹ്സിന, അഫ്സൽ.
മാന്നാർ: ഗ്രാമ പഞ്ചായത്ത് ഓഫിസ് ഏഴാം വാർഡിൽ കുരട്ടിക്കാട് കണിച്ചേരിൽ കിഴക്കേതിൽ വീട്ടിൽ മധുസൂദനൻ (മണിയൻ -61) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: കണ്ണൻ (കേരള പൊലീസ്), ഗോകുൽ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
നെല്ലനാട്: വടക്കുംകര പറയരുകോണത്ത് വീട്ടിൽ രാധമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ നായർ. മക്കൾ: മുരളി, പരേതനായ അനിൽകുമാർ, ഷാജി, ശ്രീജിത്ത്. മരുമക്കൾ: സന്ധ്യ മുരളി, ഗീത, ബീന. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.
കല്ലമ്പലം: ആഴാംകോണം ഉത്രാടത്തിൽ ലളിതാഭായി (65) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
തിരുവനന്തപുരം: മുറിഞ്ഞപാലം പുതുപ്പള്ളി ലെയ്ൻ സുധർമ ഭവനിൽ രാഹുൽനാഥ് (43, കണ്ണൻ) നിര്യാതനായി. ഭാര്യ: വിജി. മക്കൾ: നവനീത്, അതുൽ, അയ്ന.
ആറ്റിങ്ങൽ: അഞ്ചൽ അഗസ്ത്യകോട് പറമ്പത്തുകോണം വീട്ടിൽ കെ. തങ്കപ്പൻപിള്ള (84, ആറ്റിങ്ങൽ മാമം ചിറ്റാറ്റിൻകര ധ്വനി) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: മഹേഷ്, മീര. മരുമക്കൾ: സന്ധ്യാറാണി (സിവിൽ സപ്ലൈസ് തിരുവനന്തപുരം), അനിൽ. സഞ്ചയനം ജൂൺ രണ്ടിന് രാവിലെ 8.30ന്.
കുമാരപുരം: ചെന്നിലോട് വാറുവിളാകത്ത് വീട്ടിൽ സൈരന്ദ്രി (64) നിര്യാതയായി. ഭർത്താവ്: പരേതനായ ശശി (റിട്ട. ബി.എസ്.എൻ.എൽ). മക്കൾ: സന്തോഷ്, മഞ്ചു, ഉദയകുമാർ. മരുമക്കൾ: അനിത, ഷിബു, അനീഷ.
ആറ്റിങ്ങൽ: ചിറയിൻകീഴ് വലിയകട ദാക്ഷ് ഭവനിൽ പരേതനായ ശിശുപാലന്റെ ഭാര്യ ആനന്ദഭായി (86) നിര്യാതയായി. മക്കൾ: അനിൽ രാജ്, സൂസി. മരുമക്കൾ: സുജനി, പരേതനായ ശശാങ്കൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: പേട്ട മൂന്നാമനക്കൽ പാറശ്ശേരിൽ മുടുമ്പിൽ വീട്ടിൽ (എം.എം.ആർ.എ -171) പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ രാജേശ്വരിയമ്മ (75) നിര്യാതയായി. മക്കൾ: സന്തോഷ്കുമാർ, സുരേഷ്കുമാർ, മിനി. മരുമക്കൾ: ശ്രീവിദ്യ, സന്ധ്യദേവി, ദിനേശ് ബാബു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
ഓച്ചിറ: വവ്വാക്കാവ് ചങ്ങൻകുളങ്ങര വിളയിൽ വീട്ടിൽ പരേതനായ പൂക്കുഞ്ഞിെൻറ മകൻ ഷാജി (47) നിര്യാതനായി. ഫ്രൂട്ട്സ് ഹോൾസെയിൽ വ്യാപാരിയായിരുന്നു. ഭാര്യ: സുബേറത്ത്. മകൻ: അദിനാൻ.
പരവൂർ: കോട്ടുവൻകോണം പുതുവൽ പുത്തൻവീട്ടിൽ ശശിധരൻ (79) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ലാലു, ആശ, ഷാജി, അമ്പിളി. മരുമക്കൾ: ബിന്ദു, പരേതനായ ഉദയൻ, ശരണ്യ, ഗോപി.
അഞ്ചൽ: ചിതറ ഓയിൽപാം ക്വാർട്ടേഴ്സിൽ അശോക്കുമാർ (56 -തടിക്കാട് അശോകൻ) നിര്യാതനായി. കോൺഗ്രസ് അഞ്ചൽ ബ്ലോക്ക് ജനറൽ സെക്രട്ടറി, കർഷക കോൺഗ്രസ് പുനലൂർ നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സുജാത. മക്കൾ: രാജി, രേഖ.