Obituary
കോടാലി: കല്ലിക്കട വീട്ടില്‍ ധര്മന് (78) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കള്‍: ജയ, ജിജു. മരുമക്കള്‍: രമേശന്, ശോഭ.
എടവനക്കാട്: വാച്ചാക്കൽ വടക്കേവീട്ടിൽ ഫൈസലിന്റെ ഭാര്യ റസിയ (44) നിര്യാതയായി. കൊടുങ്ങല്ലൂർ കറുപ്പംവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: അബിക്ക് മുഹമ്മദ്, അഫ്ഷിന ഷമി.
ചാവക്കാട്: തിരുവത്ര മുട്ടിൽ കണ്ടരാശ്ശേരി മോഹനൻ (70) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: മഹേഷ് കുമാർ, വിജേഷ് കുമാർ. മരുമകൾ: കൃഷ്ണേന്ദു. സംസ്കാരം തിങ്കളാഴ്ച 10ന് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ.
ചാലക്കുടി: പറനിലം ജോയിയുടെ മകൻ ജൂൺ (32) നിര്യാതനായി. മാതാവ്: ബീന. സഹോദരങ്ങൾ: ഡോ. തെരേസ, ഡോ. ആനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മുരിക്കുങ്ങൽ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.
അവിണിശ്ശേരി: ചങ്ങല ഗേറ്റിന് സമീപം കൊല്ലംപറമ്പില്‍ ജോസഫ് മകന് ഫ്രാന്‍സിസ് (67) നിര്യാതനായി. ഭാര്യ: റോസിലി. മക്കള്‍: ജാസ്മിന്, റോസ്മീന്, അനു. മരുമക്കള്‍: ബിനോയ്, ജോബി, രാജേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫോറോന പള്ളി സെമിത്തേരിയില്‍.
തളിക്കുളം: ഇത്തിക്കൂട് പരിസരത്ത് താമസിക്കുന്ന വെട്ടിപ്പുര പരേതനായ വേലായുധന്റെ ഭാര്യ സോമാവതി (64) നിര്യാതയായി. മക്കൾ: വിന്നി, വിജിൻ. മരുമകൻ: ഷായിബാബു.
തൃപ്പൂണിത്തുറ: താമരംകുളങ്ങര കണ്ണാടി കോവിലകത്തെ രവി കെ. വർമ (85) നിര്യാതനായി. അർബുദ സംബന്ധമായ മരുന്നുകൾക്ക് പേറ്റന്റ് നേടിയ വർമ അമേരിക്കയിലെ നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. ഭാര്യ: രമ വർമ. മക്കൾ: ജയ്. പരേതനായ ദീപു. മരുമകൾ: മേലെസ.
ഏങ്ങണ്ടിയൂർ: എലൈറ്റ് പടിക്ക് സമീപം തോട്ടപറമ്പത്ത് ദാമോദരന്റെ മകൻ ലാൽ (59) നിര്യാതനായി. ഭാര്യ: ഷെസി. മക്കൾ: ശ്രീലക്ഷ്മി, ശ്രീധിൻലാൽ. മരുമകൻ: വിജീഷ്. സംസ്കാരം പിന്നീട്.
പടവരാട്: പനംകുളം വീട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യ മറിയം (80) നിര്യാതയായി. മക്കൾ: ഷാജു, ഷീജ, സോജൻ, ജോസ്. മരുമക്കൾ: മിനി, റോബിൻ, റിനി, പരേതനായ ജോസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പടവരാട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
ചെങ്ങമനാട്: നെടുവന്നൂർ മടത്താട്ട് വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാന്റെ മകൻ നാസർ (58) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: ബാദുഷ, ഇൻശമോൾ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒൻപതിന് നെടുവന്നൂർ ജമാഅത്ത് ഖബർസ്ഥാനിൽ.
മാള: വലിയപറമ്പ് പനച്ചിക്കപറമ്പിൽ രാമുവിന്റെ ഭാര്യ മീനാക്ഷി (82) നിര്യാതയായി. മക്കൾ: ചന്ദ്രിക, ദാസൻ, വേലായുധൻ, ലാലു, ഗീത, അജിത. മരുമക്കൾ: സുബ്രൻ, സരസ്വതി, സുധ, സുഗതൻ, സിന്ധു.
പറവൂർ: പെരുമ്പടന്ന ചില്ലിത്തറ വീട്ടിൽ സി.ജെ. ഉണ്ണി (എസ്.ഐ, മുനമ്പം പൊലീസ് സ്റ്റേഷൻ -56) നിര്യാതനായി. സർവീസിൽനിന്ന് വിരമിക്കാൻ രണ്ടു ദിവസം ബാക്കിനിൽക്കെയാണ് മരണം. ഭാര്യ: ഇന്ദിര (അധ്യാപിക). മക്കൾ: ഡോ. അമൃത (തൃശൂർ മെഡിക്കൽ കോളജ്), അഞ്ചിത (മെഡിക്കൽ വിദ്യാർഥി). സംസ്കാരം തിങ്കളാഴ്ച 11ന് തോന്ന്യകാവ് ശ്മശാനത്തിൽ.