Obituary
അണ്ടത്തോട്: പാലപ്പെട്ടി കാപ്പിരിക്കാട് സ്കൂളിന് കിഴക്ക് ഭാഗം പരേതനായ കാര്യാടത്ത് ഖാദറിന്റെ ഭാര്യ കൗജു (85) നിര്യാതയായി. മക്കൾ: കുഞ്ഞുമോൻ, കബീർ, ആമിനു, നഫീസ, ജമീല, പരേതരായ അബ്ദു, കുഞ്ഞിമോൾ.
എരുമപ്പെട്ടി: തയ്യൂർ കുന്നത്തുപുരക്കൽ വീട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യ പാറു (79) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, ഉഷ, അജിത. മരുമക്കൾ: ബിന്ദു, ശ്രീധരൻ, ചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.
പുത്തൻചിറ: വിക്ടറി ക്ലബിന് പടിഞ്ഞാറ് പരേതനായ പുലിക്കൂട്ടിൽ അബ്ദുൽ ഖാദറിന്റെ മകൻ ഷാജഹാൻ (48) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: ലൈല. സഹോദരങ്ങൾ: നൂർജഹാൻ, റെജീന, ഷജീന.
ഇരിങ്ങാലക്കുട: താണിക്കപറമ്പില്‍ അഷറഫ് (77) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: ലിന്‍സ, ലിജി, നിസാര്‍ അഷറഫ് (ബ്ലു ഡോട്ട് എയര്‍ ആംബുലന്‍സ്). മരുമക്കള്‍: ജബ്ബാര്‍ (ബി.ആര്.ഡി ആലുവ), അമീര്‍ (കെ.എസ്.ഇ.ബി ഇരിങ്ങാലക്കുട), നിഷിന (യൂനിവേഴ്സല്‍ എയര്‍പോര്‍ട്ട് അസിസ്റ്റന്‍സ്).
കോടാലി: കല്ലിക്കട വീട്ടില്‍ ധര്മന് (78) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കള്‍: ജയ, ജിജു. മരുമക്കള്‍: രമേശന്, ശോഭ.
എടവനക്കാട്: വാച്ചാക്കൽ വടക്കേവീട്ടിൽ ഫൈസലിന്റെ ഭാര്യ റസിയ (44) നിര്യാതയായി. കൊടുങ്ങല്ലൂർ കറുപ്പംവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: അബിക്ക് മുഹമ്മദ്, അഫ്ഷിന ഷമി.
ചാവക്കാട്: തിരുവത്ര മുട്ടിൽ കണ്ടരാശ്ശേരി മോഹനൻ (70) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: മഹേഷ് കുമാർ, വിജേഷ് കുമാർ. മരുമകൾ: കൃഷ്ണേന്ദു. സംസ്കാരം തിങ്കളാഴ്ച 10ന് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ.
ചാലക്കുടി: പറനിലം ജോയിയുടെ മകൻ ജൂൺ (32) നിര്യാതനായി. മാതാവ്: ബീന. സഹോദരങ്ങൾ: ഡോ. തെരേസ, ഡോ. ആനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മുരിക്കുങ്ങൽ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.
അവിണിശ്ശേരി: ചങ്ങല ഗേറ്റിന് സമീപം കൊല്ലംപറമ്പില്‍ ജോസഫ് മകന് ഫ്രാന്‍സിസ് (67) നിര്യാതനായി. ഭാര്യ: റോസിലി. മക്കള്‍: ജാസ്മിന്, റോസ്മീന്, അനു. മരുമക്കള്‍: ബിനോയ്, ജോബി, രാജേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫോറോന പള്ളി സെമിത്തേരിയില്‍.
തളിക്കുളം: ഇത്തിക്കൂട് പരിസരത്ത് താമസിക്കുന്ന വെട്ടിപ്പുര പരേതനായ വേലായുധന്റെ ഭാര്യ സോമാവതി (64) നിര്യാതയായി. മക്കൾ: വിന്നി, വിജിൻ. മരുമകൻ: ഷായിബാബു.
തൃപ്പൂണിത്തുറ: താമരംകുളങ്ങര കണ്ണാടി കോവിലകത്തെ രവി കെ. വർമ (85) നിര്യാതനായി. അർബുദ സംബന്ധമായ മരുന്നുകൾക്ക് പേറ്റന്റ് നേടിയ വർമ അമേരിക്കയിലെ നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. ഭാര്യ: രമ വർമ. മക്കൾ: ജയ്. പരേതനായ ദീപു. മരുമകൾ: മേലെസ.
ഏങ്ങണ്ടിയൂർ: എലൈറ്റ് പടിക്ക് സമീപം തോട്ടപറമ്പത്ത് ദാമോദരന്റെ മകൻ ലാൽ (59) നിര്യാതനായി. ഭാര്യ: ഷെസി. മക്കൾ: ശ്രീലക്ഷ്മി, ശ്രീധിൻലാൽ. മരുമകൻ: വിജീഷ്. സംസ്കാരം പിന്നീട്.