Obituary
പീച്ചി: വിലങ്ങന്നൂര്‍ ചെറുപ്പിള്ളില് മത്തായിയുടെ മകന് നോര്വി (54) നിര്യാതനായി. ഭാര്യ: മിനി. മക്കള്‍: സ്റ്റിനി, സ്റ്റിനോ, സ്റ്റിജോ. മരുമകന്: ജിജോ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പീച്ചി ലൂര്‍ദ് മാത പള്ളി സെമിത്തേരിയില്‍.
കാരാട്: പുന്നത്ത് കണ്ണാഞ്ചേരി ഹൈമാവതി (79) നിര്യാതയായി. ഭർത്താവ്: പരേതനായ ചിന്നപ്പു. മക്കൾ: രമേശൻ, ചന്ദ്രദാസൻ, രതിഭായ്. മരുമക്കൾ: ഷീജ, ഷിംജ, കൃഷ്ണൻ.
ഒല്ലൂര്‍: പുത്തൂര്‍ പഞ്ചായത്ത് മുന്‍ അംഗം മരത്താക്കര താണിശ്ശേരി മോഹനന് (80) നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: സിന്ധു, സഖി, സന്ധ്യ, സതീഷ്. മരുമക്കള്‍: ജനാര്ദനന്, പ്രശാന്ത്, ഗീതു, പരേതനായ വേണു.
ചാലപ്പുറം: പരേതനായ ചേലയ്ക്കൽ ശങ്കരൻനായരുടെ ഭാര്യ നാരായണിക്കുട്ടി അമ്മ (89) നിര്യാതയായി. മക്കൾ: പരേതനായ കൃഷ്ണനുണ്ണി, ശശിധരൻ, ശകുന്തള, ചന്ദ്രിക. മരുമക്കൾ: അനിത, രമ, കൃഷ്ണദാസ്, ശിവദാസൻ.
ചാലക്കുടി: വി.ആർ പുരം പഴമ്പിള്ളി അയ്യപ്പന്റെ മകൻ മണി (46) നിര്യാതനായി. മാതാവ്: അമ്മിണി. ഭാര്യ: ബിന്ദു. മക്കൾ: തനൂജ, തസ്ന.
മുട്ടാഞ്ചേരി: മുക്കടങ്ങാട് തൊടുകയിൽ മുഹമ്മദ് (84) നിര്യാതനായി. ഭാര്യ: പരേതയായ കെ.എം. നഫീസ. മക്കൾ: പാത്തുമ്മ (നരിക്കുനി), മാമു (ബിസിനസ്), റാബിയ (നരിക്കുനി), റൈസു (മുക്കടങ്ങാട്). മരുമക്കൾ: റുഖിയ (മുക്കം), സുലൈഖ (നല്ലളം), ജസ്ലി (നന്മണ്ട), പരേതരായ അസീസ് (ചെറുകുളം), തേവർകണ്ടിയിൽ അബ്ദുൽ ഖാദർ. സഹോദരങ്ങൾ: അമീന (കിഴക്കുംമുറി), ആസ്യ (ആവിലോറ), പരേതയായ മറിയം (വേങ്ങോളി).
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴിക്കട പടിഞ്ഞാറെക്കുടി സനീഷിന്റെ ഭാര്യ നിമ്മി (38) നിര്യാതയായി. മക്കൾ: സജിത്ത്, അശ്വലക്ഷ്മി (ഇരുവരും വിദ്യാർഥികൾ).
അഴീക്കോട്: കൈമാതുരുത്തി വേലുക്കുട്ടി (79) നിര്യാതനായി. മക്കൾ: സരള, ഗിരിജ, സജീവൻ, ദിനേശൻ, പ്രദീപൻ, ശിവദാസ്. മരുമക്കൾ: സുബ്രഹ്മണ്യൻ, സിദ്ധാർഥൻ, രഞ്ജിത, ഷൈനി, ലീന, സീമന്തിനി.
തൃക്കുറ്റിശ്ശേരി: ഓഴിക്കാംമഠത്തിൽ ഗോപാലൻ നമ്പ്യാർ (72) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി അമ്മ. മക്കൾ: ഷീബ, ഷീജ, ഷിനി. മരുമക്കൾ: രവീന്ദ്രൻ എസ്റ്റേറ്റ് മുക്ക്, രാഘവൻ ബാലുശേരി, ബാബു നടുവണ്ണൂർ.
കൊട്ടേക്കാട്: ചിറയത്ത് കോനിക്കര ഔസേപ്പിന്റെ മകൻ അന്തോണി (80) നിര്യാതനായി. ഭാര്യ: കൊച്ചന്നം. മക്കൾ: മിനി, ജോസ്. മരുമക്കൾ: ഫ്രാൻസിസ്, ആൻസി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ.
എരഞ്ഞിക്കല്‍: വട്ടാംപുറത്ത് വീട്ടില്‍ കുന്നുമ്മല്‍ മുഹമ്മദ് (88) നിര്യാതനായി. ഭാര്യ: തട്ടാരി ബിച്ചാമിന. മക്കള്‍: ഷിഹാബുദ്ദീന് കുവൈത്ത്, സിറാജ് (ടാക്സി), ഷക്കീല. മരുമക്കള്‍: അബൂബക്കര്‍ ചാലിത്താഴം (റിട്ട. അധ്യാപകൻ, അത്തായക്കുന്ന് ഹൈസ്കൂൾ), നസീറ കോളിയോട്ട്താഴം, സാബിറ അന്നശ്ശേരി. സഹോദരങ്ങള്‍: മൊയ്തീന് വേങ്ങേരി, കുന്നുമ്മല്‍ കുഞ്ഞിക്കുട്ടി ആലി, പരേതരായ ഫാത്തിമ കക്കോടി, കുന്നുമ്മല്‍ അബ്ദുല്ലക്കുട്ടി, കുന്നുമ്മല്‍ ഇമ്പിച്ചായിശ.
എരുമപ്പെട്ടി: തയ്യൂർ പേരാമംഗലം വീട്ടിൽ അന്തോണിയുടെ ഭാര്യ ത്രേസ്യ (85) നിര്യാതയായി. മക്കൾ: ഫ്രാൻസിസ്, കൊച്ചുമേരി, ഷാജു, ജിജു. മരുമക്കൾ: സിസിലി, ഡേവിസ്, സിജി, ഷിംന.