Obituary
മണലൂര്‍: കാരമുക്ക് കേളങ്കണ്ടത്ത് ഉണ്ണികൃഷ്ണന് (69) മുംബൈയില്‍ നിര്യാതനായി. ഭാഭാ ആറ്റമിക് റിസർച് സെന്ററിൽ എൻജിനീയറായിരുന്നു. ഭാര്യ: പരേതയായ മാധവി. മകള്‍: ഡോ. പ്രീതി. മരുമകന്: വിലാസ്.
വള്ളക്കടവ്: എൻ.എസ്. ഡിപ്പോ ബി.എൻ.ആർ.എ-93ൽ അബ്ദുൽ റഹ്മാൻ (66) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: ഷീജ, ഷീബ. മരുമക്കൾ: അബ്ദുൽ ലത്തീഫ്,നസർ.
ആറ്റിങ്ങൽ: വക്കം വേലിയഴകത്ത് വീട്ടിൽ പരേതരായ ഹബീബ് മുഹമ്മദിന്റെയും പൂക്കുഞ്ഞ് ബീവിയുടെയും മകൾ സോഫിയ (70) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ബാസ്. മക്കൾ: അസീന, അസഫി, റെജി. മരുമക്കൾ: സുരാജ്, തഹസീന, ഷഫീക്ക്.
മടവൂർ: ഞാറയിൽകോണം എസ്. അബ്ദുൽ റഹിം (87) നിര്യാതനായി. ഭാര്യ: നബീസത്തുബീവി, മക്കൾ: ഷിംല, സുൽഫിക്കർ (കെ.എസ്.എ), സുധീർ, ഹസീന, മരുമക്കൾ: നസീർ, ഷീന, ഷാഹ്ന, ഷജീർ.
കുളത്തൂർ: പുല്ലുകാട് വിളയിൽ വീട്ടിൽ ബാബുവിന്റെയും ലളിതയുടെയും മകൻ ബിനു (35) നിര്യാതനായി. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.
കുളച്ചൽ: ഇരുമ്പിലി ഇലമ്പുറത്ത് വീട്ടിൽ പരേതനായ ജി. ഗോപിനാഥൻ നായരുടെ ഭാര്യ സരോജിനി തങ്കച്ചി (88) നിര്യാതയായി. മക്കൾ: സുഗോപകുമാർ, സുഗീഷ്കുമാർ, സുഗീത, സുഗതകുമാർ. മരുമക്കൾ: ഗീത, വിജയാംബിക ദേവി, വിജയകുമാരൻ നായർ, ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
വടക്കഞ്ചേരി: ആര്യൻ കടവ് കൃഷ്ണൻ (കിട്ടു - 59) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ധന്യ, ദിവ്യ, അജീഷ്. മരുമക്കൾ: പ്രകാശൻ, മാണിക്കൻ, സുവർണ.
തിരുവനന്തപുരം: നാലാഞ്ചിറ ഷാരോൺ ഗാർഡൻസ് ഹൗസ് നമ്പർ 246 ശക്തി നിവാസിൽ ശാന്തമ്മ (68) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഭാകരൻ നായർ. മക്കൾ: പ്രിയ, പ്രദീപ്. മരുമകൾ: സൗമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
ആറ്റിങ്ങൽ: മണമ്പൂർ മണ്ണറമൂലയിൽ വീട്ടിൽ മുരളീധരൻ നായർ (80) നിര്യാതനായി. ഭാര്യ: ഇന്ദിരാഭായിയമ്മ. മക്കൾ: ബിന്ദു, ബീന, ബിജു. മരുമക്കൾ: രാജീവ്കുമാർ, ജ്യോതികുമാർ, മായ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
നെന്മാറ: കപ്പഞ്ചേരി ഇടിയംപൊറ്റ വേലായുധൻ (76) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സുനിത, ബാബു, സുരേന്ദ്രൻ, രമേഷ്. മരുമക്കൾ: ഗോപി, അജിത, സുഭാക്ഷിണി, ശ്രീവിദ്യ.
കുറ്റിച്ചൽ: കോട്ടൂർ ബിനു നിവാസിൽ സൈനുലാബ്ദീന്റെയും ആത്തുക്കാബീവിയുടെയും മകൻ ബിനു (42) നിര്യാതനായി. ഭാര്യ: റുസൈദ, മകൻ: അൽഫിദാൻ.
കുഴൽമന്ദം: കുത്തനൂർ കളപ്പാറ രാങ്ങോട് മന്ദത്ത് വീട്ടിൽ മീനാക്ഷിയമ്മ (92) നിര്യാതയായി. മക്കൾ: ഭാർഗവി, രാമകൃഷ്ണൻ, ഹരിനാരായണൻ. മരുമക്കൾ: പത്മാവതി, സുലോചന, പരേതനായ വേലായുധൻ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് തോലനൂർ ശാന്തിവനത്തിൽ.