Obituary
കാവാലം: കാവാലം വടക്ക് കൊട്ടപ്പള്ളി കെ.വി. സദാശിവൻ (60) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കള്‍: സേതുലക്ഷ്മി, നീതുലക്ഷ്മി. മരുമക്കള്‍: രതീഷ്, മനീഷ്.
കുന്ദമംഗലം: പെരിങ്ങൊളം തമ്പലങ്ങോട്ടുമ്മൽ ബാബു (57) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അമൃത, അഭിനാഥ്. മരുമകൻ: രഞ്ജിത്ത് (ചാത്തമംഗലം). സഹോദരങ്ങൾ: ശിവദാസൻ, വിനോദ്, അംബിക, വിജയകുമാരി, അജിത, ഷൈലജ.
കോഴിക്കോട്: വെള്ളയിൽ പുതിയകടവ് ചക്കരക്കാരകത്ത് ജലീൽ (38) നിര്യാതനായി. പിതാവ്: പരേതനായ മമ്മദ് കോയ. മാതാവ്: കുഞ്ഞീബി. സഹോദരങ്ങൾ: റിസാൽ, സാഹിദ, ഉമൈബാൻ.
എരമല്ലൂർ: കടമനത്തറ മുരളീധരൻ (74) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: രജീഷ്, അനൂപ്. മരുമകൾ: രേഷ്മ.
ഒലിവുമല: പുതുവില്ലയിൽ തങ്കമ്മ (78) നിര്യാതയായി. ഭർത്താവ്: ദേവസി. മക്കൾ: സാലി, ജോസ്, ജോൺസൺ, ഷൈനി, സാബു, ഓജസ്. മരുമക്കൾ: മേരി, ബിന്ദു, റിച്ചാർഡ് ജെയ്സൺ, ആൻസി, വിനീത.
ആമ്പല്ലൂർ: നെല്ലായി പോങ്കോത്ര വെട്ടിയാടാൻ മാണിക്കുട്ടിയുടെ മകൻ രവി (60) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രതീഷ്, രഞ്ജിത്ത്. മരുമക്കൾ: മേഘ, അനു.
എറിയാട്: ബ്ലോക്കിനുതെക്കുവശം താമസിക്കുന്ന പരേതനായ കറുകപ്പാടത്ത് ഇബ്രാഹീമിന്റെ ഭാര്യയും വടക്കേവീട്ടിൽ കുഞ്ഞിപ്പേക്കർ കുട്ടിയുടെ മകളുമായ കൊച്ചലീമ (86) നിര്യാതയായി. മക്കൾ: സുബൈദ, നൂർജഹാൻ, മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദ് ഷാഫി, ബുഷറ. മരുമക്കൾ: ജമീല, സുഹറാബി, അബൂബക്കർ, പരേതരായ ബഷീർ, കുഞ്ഞുമുഹമ്മദ്.
മേത്തല: കടുക്കച്ചുവട് താമസിക്കുന്ന താമര പറമ്പിൽ ജലീലിന്റെ (അബു) മകൻ അസീം അദിൽ ഷാ (30) നിര്യാതനായി. മാതാവ്: ബീവി. ഭാര്യ: സൽമ. സഹോദരങ്ങൾ: ജിബിൻ അദിൽ ഷാ, അബിൻ അദിൽ ഷാ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ചാലക്കുടി: കൂടപ്പുഴ ചിറയ്ക്കല്‍ ചന്ദ്രിക (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അരവിന്ദാക്ഷന് നായർ. മക്കള്‍: മധു ചിറയ്ക്കല്‍ (സി.പി.ഐ ചാലക്കുടി മണ്ഡലം കമ്മിറ്റി അംഗം, ജനയുഗം ചാലക്കുടി ലേഖകന്‍), പരേതനായ അശോകന്. മരുമക്കള്‍: ഗിരിജ, അനിത (അസി. എന്‍ജിനീയര്‍, കെ.എസ്.ഇ.ബി സിവില്‍ മെയിന്റനന്‍സ് സെക്ഷന്‍ പെരിങ്ങല്‍ക്കുത്ത്). സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് നഗരസഭ ശ്മശാനത്തില്‍.
ചാവക്കാട്: തിരുവത്ര കിറാമൻകുന്ന് പരേതനായ ചള്ളയിൽ ഉമർകുട്ടിയുടെ മകൻ ഷിജിൽ (ഷിജു -27) അവിയൂരിലെ വസതിയിൽ നിര്യാതനായി. മാതാവ്: വടക്കേക്കാട് കല്ലൂർ തെക്കേപ്പാട്ടയിൽ ശരീഫ. സഹോദരങ്ങൾ: ഷിഫിൽ, ഷിംലി.
പുന്നയൂർക്കുളം: കോറോത്തയിൽ പള്ളിക്ക് പടിഞ്ഞാറ് ബ്രൈറ്റ് സൗണ്ട് അറക്കൽ അബൂബക്കർ (62) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: റംഷാദ്, മുഹമ്മദ് റാഫി, റംല.
മാള: വട്ടക്കോട്ട പുലിക്കുന്നത്ത് പള്ളിപ്പാടൻ ബൈജു (48) നിര്യാതനായി. ഭാര്യ: ബിബിത (ആശാ പ്രവർത്തക). മകൾ: അനാമിക. മാതാവ്: ചന്ദ്രു. സഹോദരങ്ങൾ: ഷൈലജ, തിലകൻ, താര, രാജി, അജിത്ത്. സംസ്കാരം വ്യാഴാഴ്ച.