Obituary
പൂനൂര്: തേക്കുംതോട്ടം പുളിച്ചിക്കുന്നുമ്മല് അഹമ്മദ് കുട്ടി (60) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: മുനീര്‍, ഷംസീറ. മരുമക്കള്‍: മജീദ്, സഫ്ന. സഹോദരങ്ങള്‍: മൂസക്കോയ, മുഹമ്മദ്, ഫാത്തിമ, ഹമീദ്, ഉസയിന്, മറിയം, ഹാജറ, സൈനബ, ആമിന. സത്യന് ചോമ്പാല: തട്ടോളിക്കര തെക്കേ കേളോത്ത് സത്യന് (അമരാവതി ചിറ്റ്സ് - 56) നിര്യാതനായി. പരേതരായ ശേഖര കുറുപ്പിൻെറയും പത്മിനിയുടെയും മകനാണ്. ഭാര്യ: ശ്രീബ. മക്കള്‍: നന്ദന, നയന, സൂര്യദേവ്. സഹോദരങ്ങള്‍: സതി, സുനിത (വടകര പോസ്റ്റ് ഓഫിസ്). സഞ്ചയനം വെള്ളിയാഴ്ച.
ഇമ്പിച്ചി പാത്തുമ്മബി പള്ളിക്കണ്ടി: പരേതനായ പുതിയ മാളിയക്കൽ അബ്ദുറഹിമാൻ കോയയുടെ ഭാര്യ പള്ളിക്കണ്ടി ഇടിയാനംവീട്ടിൽ (82) നിര്യാതയായി. മക്കൾ: മുസ്തഫ, ഇസാഖ്, സുലൈഖ. മരുമക്കൾ: അബൂബക്കർ കോയ (അക്കു), ആമിനബി, ശരീഫ.
തൊട്ടിൽപാലം: കരിങ്ങാട്: ഏച്ചിലുകണ്ടി പരേതനായ ഏലിയാട്ടുമ്മൽ കണ്ണൻെറ ഭാര്യ (90) നിര്യാതയായി. മക്കൾ: ജാനു, നാരായണി, ദേവി, അശോകൻ. മരുമക്കൾ: കുമാരൻ, ബാലൻ, ജാനകി, പരേതനായ ചാത്തു. ദേവി കോട്ടൂളി: പരേതനായ കോടൂർമീത്തൽ വേലായുധൻെറ ഭാര്യ സി. ദേവി (78) നിര്യാതയായി. മക്കൾ: സ്മിത, ഷിനി, സിന്ധു. മരുമക്കൾ: ഗണേഷ് ബാബു, വിനോദ്, ദിനേശൻ.
തലക്കുളത്തൂർ: പടന്നക്കളം കാട്ടിലപ്പീടികയിൽ (77) നിര്യാതയായി. മക്കൾ: ഷാജി, വിജില, കാഞ്ചന, ഷീജ. മരുമക്കൾ: സിന്ധു, കൃഷ്ണദാസ്, പരേതനായ വേലായുധൻ. സഞ്ചയനം വെള്ളിയാഴ്ച.
ബാലുശ്ശേരി: പനായി പുതുശ്ശേരി ഹൗസിൽ പി.വി. പൗലോസിൻെറ ഭാര്യ കെ.വി. (75 -റിട്ട. അധ്യാപിക, കോവിലകം താഴെ സ്കൂൾ) നിര്യാതയായി. മക്കൾ: ഏലിയാസ് (അധ്യാപകൻ, അരിയല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ, വള്ളിക്കുന്ന്), വർഗീസ് (സീനിയർ ക്ലർക്ക് ജില്ല കോടതി, കോഴിക്കോട്). മരുമക്കൾ: ജിഷ (ലാബ് ടെക്നീഷ്യൻ, കോഴിക്കോട് മെഡിക്കൽ കോളജ്), ശ്രുതി (അധ്യാപിക, ജി.എം.യു.പി സ്കൂൾ, വാഴക്കാട്). ഭരതൻ ബാലുശ്ശേരി: കിനാലൂർ പരേതനായ ഈന്തൻപൊയിൽ കണാരൻെറ മകൻ ഭരതൻ (63) നിര്യാതനായി. മാതാവ്: പരേതയായ പെണ്ണുക്കുട്ടി. ഭാര്യ: പുഷ്പ. മക്കൾ: ചിഞ്ചു, വിപിൻ. സഹോദരങ്ങൾ: അശോകൻ, ലക്ഷ്മി, രാധ, ശാരദ, സത്യ. സഞ്ചയനം വ്യാഴാഴ്ച. സുരേഷ് ബാബു കടലുണ്ടി: ആർട്ടിസ്റ്റ് സുരേഷ് ബാബു കാളാത്ത് (48) നിര്യാതനായി. ഭാര്യ: ദിവ്യ. സഹോദരങ്ങൾ: സത്യൻ, സജിത്, ശാന്ത, ശ്രീജ. സഞ്ചയനം വ്യാഴാഴ്ച.
ബേപ്പൂർ: കൈതവളപ്പ് സ്വദേശിനി പുത്തൻവീട്ടിൽ (55) നിര്യാതയായി. വൃക്കരോഗിയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ഡിസ്ചാർജായി വീട്ടിൽ കഴിയുകയായിരുന്നു. കോവിഡ് പരിശോധന ഫലം നെഗറ്റിവ് ആണ്. ഭർത്താവ്: ഗോപിനാഥൻ. മക്കൾ: ഗോകുലാൽ, വിപിൻ ലാൽ, ഗോപിക. മരുമക്കൾ: റെജുൽദാസ്, അമൃത.
മുക്കം: തോട്ടുമുക്കം പള്ളിത്താഴെ കിളിഞ്ഞിലിക്കാട്ട് പരേതരായ ഗോവിന്ദൻെറയും തങ്കമണിയുടെയും മകൻ (53) നിര്യാതനായി. ഭാര്യ: ജോളി. മക്കൾ: പ്രദീപ്, പ്രശാന്ത്, പ്രജുൽ. മേരി കൂടരഞ്ഞി: പനക്കച്ചാൽ കുന്നേൽ ടോമിയുടെ ഭാര്യ യു.ജെ. മേരി (കുട്ടിയമ്മ -58) നിര്യാതയായി. നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: അരുൺ, അനുപ്രിയ. സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് കൂടരഞ്ഞി സൻെറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. വർക്കി തിരുവമ്പാടി: ആനക്കാംപൊയിൽ മുതുപ്ലാക്കൽ വർക്കി (84) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: എൽസി, ജോണി, തോമസ്, ലീലാമ്മ. മരുമക്കൾ: മാമ്മച്ചൻ തൊട്ടിയിൽ (കരിമ്പ്), മോളി പുളിക്കാട്ട് (സി.ഡി.എസ് ചെയർപേഴ്സൻ, തിരുവമ്പാടി), ഡെയ്സി വെള്ളാറംകുന്നേൽ (ആനക്കാംപൊയിൽ), പ്രസാദ് (കാക്കവയൽ).
മൂഴിക്കൽ: കപ്പുറത്തുപൊയിൽ (64) നിര്യാതയായി. ഭർത്താവ്: കരിയാത്തൻ. മക്കൾ: സെൽവരാജ്, സജീവ്, രാഗിണി. മരുമക്കൾ: ടി.ടി. രാഘവൻ, ബഷീന, ജാൻസി.
മാത്തോട്ടം: പരേതനായ ഉസ്മാൻെറ ഭാര്യ കാട്ടിലകത്ത് (63) നിര്യാതയായി. മക്കൾ: റംല (ബീവി), ഹംസകോയ, കമറുദ്ദീൻ. മരുമക്കൾ: ശംസുദ്ദീൻ, സഫിയ, തസ്ലീന.
ചോറോട്: മുട്ടുങ്ങൽ പോതുകണ്ടി (61) നിര്യാതയായി. ഭാർത്താവ്: സി.കെ. മൊയ്തു ഹാജി. മക്കൾ: അയ്യൂബ്, ഷുഹൈബ്. മരുമക്കൾ: ഹസീബ, നെതാഷ. സഹോദരങ്ങൾ: പി.കെ. മൂസ, പരേതരായ കുഞ്ഞാമു, കുഞ്ഞലീമ. കുഞ്ഞാലിക്കുട്ടി കുന്ദമംഗലം: കളരിക്കണ്ടി മഹല്ല് മുൻ സെക്രട്ടറി കെ. കുഞ്ഞാലിക്കുട്ടി (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സുബൈദ, ആമിന, അബ്ദുല്ലത്തീഫ്, നസീമ, മൈമൂന. മരുമക്കൾ: നസീമ, ഇബ്രാഹീം, അബ്ദുറഹിമാൻ, അബ്ദുൽ റസാഖ്, പരേതനായ അബ്ദുൽ അസീസ്. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കളരിക്കണ്ടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മുന്നാർ: മൂന്നാറിെൻറ ചരിത്രത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ ആദ്യ കാല ഫോട്ടോഗ്രാഫർ ഇറുദയ സാമി രത്തിനം (88) അന്തരിച്ചു. ഏറെ നാൾ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായിരുന്നു.
മൂന്നാറിൻ്റെ ചരിത്രത്തിന് ഏറെ വിലപ്പെട്ട സംഭാവനകൾ നൽകിയ മൂന്നാറിലെ ആദ്യ സ്റ്റുഡിയോ ആയ റോയൽ സ്റ്റുഡിയോയുടെ സ്ഥാപകനായ പരം ജ്യോതി നായിഡുവിൻ്റെ ഒൻപതു മക്കളിൽ ഒരാളാണ്. കോയമ്പത്തൂരിൽ വച്ച് സംസ്കാര ചടങ്ങുകൾ.
ഭാര്യ അമ്മു. മക്കൾ. ജോൺസൺ, ശശി
കണ്ണങ്കടവ്: പരീക്കണ്ടി പറമ്പിൽ പരേതനായ കൊറവൻ കുട്ടിയുടെ മകൻ (60) നിര്യാതനായി. മാതാവ്: പരേതയായ മാളു. ഭാര്യ: രമ. മക്കൾ: ഷേണിത ജനീഷ്, സോന രജീഷ് . സഹോദരങ്ങൾ: കാർത്തി, അനിത, ലളിത, രാജൻ, മനോജ്, സുധീർ, മിനി, ശ്രീജ.