പയ്യന്നൂർ: കാറമേൽ പ്രശാന്തി നിലയത്തിലെ പി. കൃഷ്ണ പൊതുവാൾ (96) നിര്യാതനായി. അന്നൂർ യു.പി സ്കൂൾ മുൻ അധ്യാപകനും അന്നൂർ മഹാവിഷ്ണു ക്ഷേത്രാരാധക സംഘം പ്രസിഡന്റുമായിരുന്നു. കേളപ്പർ സർവിസ് സെന്റർ, സഞ്ജയൻ സ്മാരക ഗ്രന്ഥാലയം എന്നിവയുടെ സ്ഥാപകാംഗം, ലാൽ ബഹദൂർ ശാസ്ത്രി ഗ്രന്ഥാലയം പ്രവർത്തകൻ, നാട്ടു വേദി അന്നൂർ രക്ഷാധികാരി, ശ്രീ വിദ്യാധിരാജാ ഹൈസ്കൂൾ അധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ: പയ്യാടക്കത്ത് സരോജിനി അമ്മ. മക്കൾ: പി. കൃഷ്ണകുമാർ (തൃശൂർ), പി. ശശികല (അന്നൂർ), പി. സഹദേവൻ (മാനേജിങ് ഡയറക്ടർ മത്സ്യഫെഡ്), പി. പ്രകാശ് (സയന്റിസ്റ്റ് ഐ.എസ്.ആർ.ഒ ബംഗളൂരു), പി. ബാബുരാജ് (സിവിൽ എൻജിനീയർ). മരുമക്കൾ: അഡ്വ. കെ.കെ. ശൈലജ, പി. തമ്പാൻ (അന്നൂർ), സി.സി. സുമ (അധ്യാപിക, മാതമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ), കെ.ജി. ഗീത (ബംഗളൂരു), ലതിക ബാബുരാജ് (പയ്യന്നൂർ).