ചെറുവത്തൂർ: പഴയകാല മുസ്ലിം ലീഗ് നേതാവും മടക്കര ഹാർബറിൽ സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂനിയൻ കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുകയും ചെയ്ത തുരുത്തി ബസാറിലെ പൂമാടം അബ്ദുല്ല (74) നിര്യാതനായി. ഭാര്യ: മാടാപ്പുറം ബീഫാത്തിമ. മക്കൾ: സിദ്ദീഖ്, അമീർ, ശിഹാബ് (ജന. സെക്രട്ടറി അൽ-ഐൻ തുരുത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റി), മുഹമ്മദ് കുഞ്ഞി, സമീറ.
മരുമക്കൾ: ശംസുദ്ദീൻ, ഹഫ്സത്ത്, ഹർഷാന, ജംഷീന, ഹസീന. സഹോദരങ്ങൾ: അബ്ദുൽ ഹകീം, ബീഫാത്തിമ, റുഖിയ, ആയിഷ, താഹിറ, പരേതരായ മഹമൂദ്, നാസർ, കദീജ.