നാദാപുരം: മുസ്ലിം ലീഗ് നേതാവും മുൻ ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായിരുന്ന പരേതനായ കെ.വി. ഹസ്സൻ മാസ്റ്ററുടെ ഭാര്യ കെ.വി. ബിയ്യാത്തു ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: കെ.വി. ബഷീർ (പ്രസിഡൻറ്, ജാതിയേരി ടൗൺ മഹല്ല് കമ്മിറ്റി), ശബീർ (ദുബൈ), പാത്തൂട്ടി, മറിയകുട്ടി, പരേതനായ മുഹമ്മദ് ഇഖ്ബാൽ. മരുമക്കൾ: പിലാക്കൂൽ ഹസ്സൻ ഹാജി (ചെക്യാട്), ഹംസ തീകുന്നുമ്മൽ (പാറക്കടവ്), സലീന പൈങ്ങേൻറവിട (ജാതിയേരി), റസിയ കല്ലുള്ള പറമ്പത്ത് (ചീക്കോന്ന്), റൈഹാനത്ത് ഓതിയിൽ (കല്ലാച്ചി). സഹോദരങ്ങൾ: ഹംസ കുറുക്കണ്ടി, മാമി മഠത്തിൽ കുനിങ്ങാട്, പരേതരായ അന്ത്രു കുറുക്കണ്ടി, കുഞ്ഞബ്ദുല്ല കിഴക്കേവീട്ടിൽ.