Obituary
വടക്കഞ്ചേരി: കിഴക്കഞ്ചേരി കുന്നങ്കാട് വേലശ്ശേരി പരേതനായ എം.ഐ. ജോണിെൻറ മകൻ ജോൺ വർഗീസ് (റോയ് -63) നിര്യാതനായി. ഭാര്യ: പെരുമ്പാവൂര്‍ കൊച്ചുകുടി കുടുംബാംഗം ഏലിയാമ്മ (റിട്ട. അധ്യാപിക, പി.കെ.എച്ച്.എസ് മഞ്ഞപ്ര). മക്കൾ: റിനോ, (റോയൽ ക്ലിനിക്, നെന്മാറ), റീയ ജിതിൻ (അധ്യാപിക, ഡൽഹി). മരുമകൻ: ജിതിൻ (എയർ ഫോഴ്സ്, ഡൽഹി). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വാൽകളമ്പ് മാർ ഗ്രി ഗോറിയോസ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെമിത്തേരിയിൽ.
വടക്കഞ്ചേരി: പുതുക്കോട് വെട്ട്കാട് വീട്ടിൽ കുഞ്ചെൻറ ഭാര്യ പാർവതി (45) നിര്യാതയായി. മക്കൾ: സഞ്ജയ്, സജീവൻ, സച്ചിൻ, സജിത്ത്, ശരത്ത്, സാന്ദ്ര.
പുതുശ്ശേരി: പുലച്ചേരി പരേതനായ കേലിയുടെ മകൻ രാജപ്പൻ (52) നിര്യാതനായി. ഭാര്യ: രുഗ്മണി. സഹോദരൻ: പരേതനായ വിശ്വനാഥൻ.
പുതുശ്ശേരി: മുണ്ടൻ കണ്ടത്ത് വീട്ടിൽ മല്ലു (75) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: മല്ലിക, ഓമന. മരുമകൻ: സതീഷ്.
ചെർപ്പുളശ്ശേരി: എഴുവന്തല പുല്ലാനിക്കാട്ടിൽ കുഞ്ചുണ്ണി എഴുത്തച്ഛൻ (82) നിര്യാതനായി. ഭാര്യ: പരേതയായ അംബുജാക്ഷി. മക്കൾ: രുഗ്മിണി, രാജലക്ഷ്മി, രവി, രാജു. മരുമക്കൾ: സുരേഷ്, സുരേഷ്, സബിത, നന്ദിനി.
കായംകുളം: കണ്ടല്ലൂർ പുതിയവിള വടക്ക് ജോയി ഹട്ടിൽ എ. സുന്ദരേശൻ (64) നിര്യാതനായി. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗവും കിസാൻസഭ പ്രസിഡൻറുമായിരുന്നു. ഭാര്യ: രത്നവല്ലി. മക്കൾ: ധന്യ, പൊന്നുണ്ണി. മരുമക്കൾ: വിനയ്, പൊന്നി.
മാന്നാർ: ബുധനൂര്‍ ശ്രീരഞ്ജിനിയിൽ (ജി.എസ് ഭവൻ) പരരേതനായ സി.ഡി. ഗോപിനാഥ പിള്ളയുെട മകന് സി.ജി. ശ്രീകുമാര്‍ (50) നിര്യാതനായി. അംബിക ട്രാവല്‍സ് ഉടമയായിരുന്നു. മാതാവ്: പരേതയായ സരോജിനിയമ്മ. ഭാര്യ: സ്മിത. മക്കള്‍: ശ്രീഗോവിന്ദ്, ലക്ഷ്മിപ്രിയ. സഹോദരന്: സി.ജി. ഗോപകുമാര്‍ (ബി.എം.എസ് സംസ്ഥാന സെക്രട്ടറി). സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.
തൃക്കുന്നപ്പുഴ: പാനൂർ പേരേത്ത് മുഹമ്മദ് കോയ (കൊച്ചുകുഞ്ഞ് -80) നിര്യാതനായി. ഭാര്യ: റാബിയത്ത്. മക്കൾ: നബീസത്ത്, സീനത്ത്, സലീന, നഹ്ല, മുഹമ്മദ് സാലി. മരുമക്കൾ: മുഹമ്മദ് കോയ, ഹനീഫ്, അൻസർ, സജീർ, ഷീജ.
തുറവൂർ: വളമംഗലം തെക്ക് കോതേൻതറ വീട്ടിൽ ഭാരതി (79) നിര്യാതയായി. മക്കൾ: അംബി, രാമചന്ദ്രൻ, ഗിരിജ. മരുമക്കൾ: ശാന്തൻ, ശ്രീദേവി, പരേതനായ ശ്രീനിവാസൻ.
ചെങ്ങന്നൂർ: ചെറിയനാട് ഇടവങ്കാട് പുതുപ്പള്ളി മൂത്തേടത്ത് കടവിൽ പരേതനായ കൊച്ചീപ്പെൻറ (ജോർജ്കുട്ടി) ഭാര്യ അന്നമ്മ (85) പുണെയിൽ നിര്യാതയായി. പത്തനംതിട്ട മെഴുവലിൽ പള്ളി തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ: റെജി (പുെണ), ഓമന (മുംബൈ), രഞ്ജി (സൗദി). മരുമക്കൾ: ഷീബ, രാജി, യേശുദാസൻ.