Obituary
വെള്ളിപറമ്പ്: ആറാം മൈൽ മൈലപ്പറമ്പത്ത് കോയ (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: താജുദ്ദീൻ (കെ.എസ്.ആർ.ടി.സി), ഷറഫുദ്ദീൻ (ബിന്നൂസ്), ഹാരിസ് (കേരള പൊലീസ്), താഹിറ, ഹഫ്സത്ത്.
വടകര: നടക്കുതാഴ അരിക്കോത്ത് ക്ഷേത്രത്തിന് സമീപം പാറക്കൽതാഴ ലക്ഷ്മി നിവാസിൽ ലക്ഷ്മി (79) നിര്യാതയായി. ഭർത്താവ്: കുമാരൻ (റിട്ട. മിലിട്ടറി). മക്കൾ: ജലജ, ജസിജ (അമൃത വിദ്യാലയം വടകര), ഗിരിജ (യു.എസ്.എ). മരുമക്കൾ: രാജീവൻ (കൈനാട്ടി), സതീശൻ (മന്തരത്തൂർ, റിട്ട. ടാക്സ് ഡിപ്പാർട്മെന്റ്), രമേശൻ (കൂരാച്ചുണ്ട്). സഹോദരങ്ങൾ: കരുണൻ (റിട്ട. മിലിട്ടറി), ജാനകി, പരേതരായ ശങ്കരൻ, ബാലൻ, മാതു, നളിനി.
കക്കട്ടിൽ: കുളങ്ങരത്ത് കെ.ടി.കെ. രാജൻ (68) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: രാഗിഷ, രമ്യശ്രീ, രാഹുൽ രാജ്. മരുമക്കൾ: അഭിലാഷ്, സവ്യസാചി. സഹോദരിമാർ: പരേതയായ ശാന്ത, മൈഥിലി, ശാരദ. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പിൽ.
നാദാപുരം: എടച്ചേരി തെക്കയിൽ മുക്കിലെ ചെട്ട്യാംവീട്ടിൽ വേലായുധൻ (62) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: സജിത്ത്, സജിന. മരുമക്കൾ: രാജേശ്വരി സജിത്. ദിനേശൻ. സഹോദരങ്ങൾ: ശശി, ഇന്ദിര, പരേതനായ സുകു.
ബേപ്പൂർ: നടുവട്ടം പരേതനായ വൈത്തല പറമ്പൻ കുഞ്ഞാലന്റെയും ചെമ്പയിൽ മറിയംബിയുടെയും മകൻ നജീബ് (ഓട്ടോ-61) നിര്യാതനായി. ഭാര്യ: ചെമ്പയിൽ സാഹിദ. മക്കൾ: ജുനൈദ്, ഇഫ മറിയം. മരുമക്കൾ: ജുനൈദ്, ബിൻസിയ മെഹക്. സഹോദരങ്ങൾ: കെ.പി.കെ. കോയ, നാസർ, ഫൈസൽ നടുവട്ടം, സുബൈദ, സൈനബ, പരേതരായ അബ്ദുസ്സമദ്, ജമീല ബീവി.
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം റിട്ട. പ്രഫസർ ഡോ. പി.സി. ഈശോ (82) നിര്യാതനായി. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡീൻ ഫാക്കൽറ്റി ഓഫ് മെഡിസിനായി പ്രവർത്തിച്ചു. ക്ലിനിക്കൽ മെഡിസിനിലെ സംഭാവനകൾക്ക് കോഴിക്കോട് ഐ.എം.എ ബെസ്റ്റ് ഡോക്ടർ അവാർഡ് നൽകി ആദരിച്ചു. ഭാര്യ: മറിയാമ്മ വർഗീസ്. മക്കൾ: ജെയിംസ് പി. ഈശോ, സൂസൻ പി. ഈശോ. മരുമക്കൾ: ലീന ജയിംസ്, ഡൊമിനിക് ബെഞ്ചമിൻ. സഹോദരങ്ങൾ. ഡോ. പി.സി. ചെറിയാൻ (തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി), പരേതനായ പ്രഫ. ചാക്കോ രാമച്ച (എസ്. ബി കോളജ്, ചങ്ങനാശ്ശേരി). സംസ്കാര ശുശ്രൂഷ ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പൊറ്റമ്മൽ പടിഞ്ഞാറ്റുംകര ഭവനത്തിൽ. സംസ്കാരം തിങ്കളാഴ്ച വെസ്റ്റ്ഹിൽ ബ്രദറൻസ് അസംബ്ലി സെമിത്തേരിയിൽ.
പരിയാരം: മുടിക്കാനം ഇടവകാംഗം മാനുവേൽ ഗോഡ്ഫ്രെഡ് (76) നിര്യാതനായി. ഭാര്യ: സബീന മാനുവേൽ. മക്കൾ: സനീഷ് ഗോഡ്ഫ്രെഡ് (പിലാത്തറ), ബിന്ദു അഗസ്റ്റിൻ (പരിയാരം), സജീഷ് ഗോഡ്ഫ്രെഡ്, പരേതനായ സിന്ധു തങ്കച്ചൻ (ഇരിട്ടി). മരുമക്കൾ: അഗസ്റ്റിൻ പാറക്കൽ, തങ്കച്ചൻ, ദീപ, പ്രീന. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മുടിക്കാനം സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.
പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ഹാജി റോഡിൽ സിദ്ദീഖ് പള്ളി മഹല്ലിൽ താമസിച്ചിരുന്ന ഉള്ളിതുരുത്തുമ്മൽ അബൂബക്കർ (64) നിര്യാതനായി. ഭാര്യ: സി.എച്ച്. സൽമത്ത്. മക്കൾ: സലീം, സലീന, അസീമ. മരുമക്കൾ: ശഫ്ന (വയനാട്), കെ.കെ. ശുഐബ് (തായിനേരി), കെ. ഹബീബ്. സഹോദരങ്ങൾ: യു.ടി. മജീദ് ഹാജി, മുഹമ്മദ് കുഞ്ഞി, യൂസഫ്, സൈനബ.
പഴയങ്ങാടി: വെങ്ങര നവത റോഡിനു സമീപത്തെ പള്ളിക്കോൽ ജനാർദനൻ (78) നിര്യാതനായി. ഭാര്യ: മാണിയിൽ യശോദ. മക്കൾ: ജയസുധ, ബാബു, ഗീത. മരുമക്കൾ: മോഹനൻ (വയലപ്ര), അനിത (കണ്ടോത്ത്), മുരളി (മല്യോട്ട്). സഹോദരങ്ങൾ: പത്മനാഭൻ, പരേതനായ നാരായണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.
രാമപുരം: കരിഞ്ചാപ്പാടിയിലെ കുയിലൻ മമ്മദ് (73) നിര്യാതനായി. പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: ഫാത്തിമ പുളിക്കൽ (രാമപുരം). മക്കൾ: സൈതലവി, ശിഹാബ്, നിസാം (സൗദി), മനുദ്ദീൻ (അൽ ഐൻ), നസീമ. മരുമക്കൾ: സുമയ്യ കരിഞ്ചാപ്പടി, സജ്ന ചട്ടിപ്പറമ്പ്, ശബ്നം മങ്കട, ജംഷീല പുളിക്കൽ, ജലീൽ കോഡൂർ (സൗദി).
പഴയങ്ങാടി: അടുത്തില വയലപ്രയിലെ പി.പി. അനീഷ് (40) നിര്യാതനായി. പരേതനായ പി.പി. ഗോപാലൻ-ഗീത (ഇരിണാവ്) ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അജീഷ്, വിജീഷ്.
മലപ്പുറം: മേല്‍മുറി പള്ളിയാളി പീടിയേക്കല്‍ മുഹമ്മദ് ഹാജി എന്ന ബാപ്പു ഹാജി (89) നിര്യാതനായി. ഭാര്യ: പരേതയായ അരീപുറവന് പാറക്കല്‍ പാത്തുമ്മ. മക്കള്‍: മൈമൂന, ഹംസ, അലി, അബ്ബാസ്, സലാം, സൈനബ, റഹ്മത്ത്, ആബിദ.
മരുമക്കള്‍: നാണത്ത് ഉണ്ണിഅലി, ഹൈദര്‍ ഊരോത്തിയില്‍ (ഖത്തര്‍), ടി.എം. കുഞ്ഞിപ്പ പട്ടര്‍ക്കടവ്, കെ. മുസ്തഫ പറങ്കിമൂച്ചിക്കല്‍, ആയിഷ, റസിയ, സലീന, ഷാഹിദ. ജനാസ നമസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4.30ന് മേല്‍മുറി ആലത്തൂര്‍പടി ജുമാ മസ്ജിദില്‍.