Obituary
കേളകം: ചുങ്കക്കുന്ന് പൊയ്യമലയിലെ മുഞ്ഞനാട്ട് തോമസ് (83) നിര്യാതനായി. ഭാര്യ: പരേതയായ മേരി.
മക്കൾ: ടോമി, തങ്കച്ചൻ, ജേക്കബ് (ഇൻസ്പെക്ടർ ഓഫ് പൊലീസ് തലപ്പുഴ), സെബാസ്റ്റ്യൻ (മാനന്തവാടി പൊലീസ് സ്റ്റേഷൻ). മരുമക്കൾ: ജാൻസി, റീന, ഷീജ, ജൂബി.
ഉരുവച്ചാൽ: ഇടവേലിക്കൽ ലക്ഷ്മി നിവാസിൽ ചേണിശ്ശേരി ജാനകി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട. അധ്യാപകൻ എം.പി. നാരായണൻ നമ്പ്യാർ. മക്കൾ: സി. അരവിന്ദാക്ഷൻ (റിട്ട. ഫീൽഡ് ഓഫിസർ, കൃഷി വകുപ്പ്), നന്ദനൻ, ലക്ഷ്മി. മരുമക്കൾ: സുശീല (റിട്ട. അധ്യാപിക), പി. മോഹനൻ (നഗരസഭ ഓഫിസ് ഇരിട്ടി). സഹോദരങ്ങൾ: നാണി അമ്മ (കൈതേരി), പരേതനായ സി. കുട്ടിരാമൻ നമ്പ്യാർ (കരേറ്റ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.
പയ്യന്നൂർ: പ്രശസ്ത ഹാർമോണിയം കലാകാരൻ വി. ശ്രീധരൻ (73) വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പിലാത്തറ ‘ഹോപ്പി’ൽ നിര്യാതനായി. മൃതദേഹം പയ്യന്നൂർ പ്രിയദർശിനി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കലാമണ്ഡലത്തിൽ 12 വർഷത്തിലേറെ ഹാർമോണിയം കൈകാര്യം ചെയ്ത ശ്രീധരൻ ഗായകൻ യേശുദാസിന്റെ ട്രൂപ്പിനൊപ്പം ഹാർമോണിയം വായിച്ചിട്ടുണ്ട്. ഹാർമോണിയം റിപ്പയർ ചെയ്യുന്ന പ്രവൃത്തിയും ഏറെക്കാലം ചെയ്തിതിരുന്നു. ബന്ധുളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ തിരിച്ചറിയുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ എത്തി മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കാൻ താൽപര്യമുണ്ടെങ്കിൽ വ്യാഴാഴ്ച ഉച്ചക്ക് 12ന് മുമ്പ് പരിയാരം പൊലീസ് സ്റ്റേഷനിലോ പിലാത്തറ ഹോപ്പ് റീഹാബിലിറ്റേഷൻ സെന്ററിലോ ബന്ധപ്പെടണമെന്നും അല്ലാത്തപക്ഷം മൃതദേഹം സംസ്കരിക്കുന്നതാണെന്നും ഹോപ്പ് അധികൃതർ അറിയിച്ചു. ഫോൺ: 9605398889.
കാങ്കോൽ: കുണ്ടയംകൊവ്വൽ പള്ളിക്ക് സമീപത്തെ വലിയ പുരയിൽ അബ്ദുല്ല (72) നിര്യാതനായി. ഭാര്യ: കെ.പി. സാബിറ (കൈക്കോട്ട് കടവ്). മക്കൾ: ആബിദ, സാജിദ (നഴ്സ്, അബൂദബി), അഫീദ (ബംഗളൂരു), സഫീദ (ഖത്തർ). മരുമക്കൾ: അബ്ദുൽ ഷുക്കൂർ (ഭാരത് സ്റ്റീൽ പിലാത്തറ), ബദറുദ്ദീൻ (അബൂദബി), നൗമാൻ (ബംഗളൂരു), നീസാം (ഖത്തർ).
സഹോദരങ്ങൾ: അഹമ്മദ്, ഹസ്സൻ (കാങ്കോൽ ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി), മറിയം.
കോളയാട്: പാടിപ്പറമ്പിലെ പരേതനായ നരിക്കോടൻ ദാരപ്പന്റെ ഭാര്യ തേയി (90) നിര്യാതയായി. മക്കൾ: ലീല, രാജൻ, മോഹനൻ (നിർമാണ തൊഴിലാളി), പരേതരായ ചന്തു, ഗോപി, നാണു. മരുമക്കൾ: രോഹിണി, കേളപ്പൻ, യശോദ, അജിത, ഷൈനി.
ഏഴിലോട്: കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിന് സമീപത്തെ പണ്ടാര വളപ്പിൽ മധു (58) നിര്യാതനായി. കോൺക്രീറ്റ് വർക്ക് കോൺട്രാക്ടറാണ്. പരേതരായ പാലക്കീൽ രാഘവന്റെയും പണ്ടാരവളപ്പിൽ ചെമ്മരത്തിയുടേയും മകനാണ്. ഭാര്യ: ഷീബ (കൊട്ടില). മക്കൾ: ഐശ്വര്യ, അക്ഷര. മരുമകൻ: സുധീഷ് കുണ്ടുവാടി (കമ്പ്യൂട്ടർ കെയർ, പയ്യന്നൂർ). സഹോദരങ്ങൾ: മുകുന്ദൻ, ഇന്ദിര, വേണു (കോൺട്രാക്ടർ), പരേതയായ കമല. സഞ്ചയനം ബുധനാഴ്ച.
വൈത്തിരി: തളിമല കല്ലിടയിൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ മകൻ കെ.കെ. രവി (64) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: റിനീഷ്, രജീഷ്. മരുമകൾ: അഞ്ജു.
വാടാനപ്പള്ളി: തളിക്കുളം പുതിയങ്ങാടി സെന്ററിൽ താമസിക്കുന്ന കുളങ്ങരകത്ത് അബ്ദുൽ റസാഖ് (82) നിര്യാതനായി. മക്കൾ: താജുദ്ദീൻ, സീനത്ത്, സക്കീന. മരുമക്കൾ: സലീം, ഖമറുദ്ദീൻ, ഷമീറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് തളിക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മീനങ്ങാടി: അപ്പാട് കാപ്പിക്കുന്ന് കല്ലേപ്പാറ കുര്യാക്കോസ് (59) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ലിബിൻ, സില്ല. മരുമക്കൾ: എബി, ജിൻസി.
ചാലക്കുടി: കാടുകുറ്റി നെടുംപുറം കൊച്ചു പൈലോയുടെ മകൻ ജോസഫ് (കൊച്ചാപ്പു-86) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ഷീല, ഷാലി, പോൾ (ബിസിനസ്), ഷാജി, (ദുബൈ), ഷിജോ (ബിസിനസ്), ഷിനോയ് (അയർലൻഡ്).
മരുമക്കൾ: വിൻസി, ജാൻസി, ഷിനി, ആൻസി, പരേതരായ ജോസഫ്, ദേവസ്സിക്കുട്ടി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കാടുകുറ്റി ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.
ചെറുതുരുത്തി: വെട്ടിക്കാട്ടിരി പി.എ സ്റ്റോഴ്സ് ഉടമ പട്ടരുതൊടി അബ്ദുല്ലയുടെ ഭാര്യ നഫീസ (64) നിര്യാതയായി. മക്കൾ: ഉമ്മർ, റംല. മരുമക്കൾ: ഷാജിന, അബ്ദുൽ റസാക്ക്.
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ജി.എൽ.പി സ്കൂളിന് സമീപം താമസിക്കുന്ന പരേതനായ അലങ്കാരത്ത്പറമ്പിൽ ഖാദർ മകൻ കാസിം (79) നിര്യാതനായി.
ഭാര്യ: ഹാജറ. മക്കൾ: നിസാർ, നിസാം, നെസി. മരുമക്കൾ: അഷ്റഫ്, ഷമീറ, നെജു. സഹോദരങ്ങൾ: മുഹമ്മദ്, അലി, ഹാജറ.