തലശ്ശേരി: നാരങ്ങാപ്പുറം ചൂര്യയി കണാരൻ റോഡ് കോഓപറേറ്റിവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിന് സമീപം എം.കെ. ഹൗസിൽ വയൽപുരയിൽ അബ്ദുസ്സലാം (75) നിര്യാതനായി. പയ്യന്നൂർ നഗരസഭ റിട്ട. സെക്രട്ടറിയായിരുന്നു. തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ്, കുന്നംകുളം, പാലക്കാട്, നീലേശ്വരം നഗരസഭകളിൽ ഹെൽത്ത് വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു. പരേതരായ പയേരി അബുവിന്റെയും വയൽ പുരയിൽ നഫീസയുടെയും മകനാണ്. ഭാര്യ: പരേതയായ മേലേക്കണ്ടി കുനിയിൽ സുഹറ. മക്കൾ: ഷമീമ, ഷമീറ, ഷമീർ, സഫൂറ, ഷബീന, ഷംസീന, ഷർജാന. മരുമക്കൾ: എ.കെ. ത്വാഹിർ, അഷ്റഫ് മഠത്തിൽ, ഷസ്ന, ഹാഫിസ്, റിയാസ്, ഷബീൽ, സജീർ. സഹോദരങ്ങൾ: വയൽ പുരയിൽ അബ്ദുൽ റഹീം, പരേതരായ മഹമൂദ്, കരീം, സുഹറ, ശരീഫ , ജലീൽ, സത്താർ, ഫൗസിയ, റസിയ.