ഹരിപ്പാട്: എസ്.എൻ ട്രസ്റ്റ് ബോർഡ് മെംബറും റിട്ട. സബ് രജിസ്ട്രാറുമായ കാട്ടിൽ മാർക്കറ്റ് മുഖപ്പിൽ വീട്ടിൽ എം.ഡി. ഷാജി ബോൺസ്ലെ (64) നിര്യാതനായി. ആത്മവിദ്യ സംഘം മുൻ ജനറൽ സെക്രട്ടറിയും വാഗ്ഭടാനന്ദ ഗുരുവിെൻറ ശിഷ്യനുമായ പരേതരായ എം.കെ. ദാമോദര ദാസിെൻറയും രുദ്രാണി പണിക്കത്തിയുടെയും മകനാണ്. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം, എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂനിയൻ പ്രസിഡൻറ്, എസ്.എൻ.ഡി.പി യോഗം കൗൺസിലർ, അസി. സെക്രട്ടറി, യോഗം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പല്ലന കുമാരനാശാൻ സ്മാരക ജലോത്സവ സമിതി മുൻ പ്രസിഡൻറും കമൻററേറ്ററുമായിരുന്നു. 12 വർഷം ആകാശവാണിയിൽ നെഹ്റു ട്രോഫി വള്ളംകളിയുടെ ദൃക്സാക്ഷിവിവരണം നൽകി. റേഡിയോ നാടകങ്ങളിലും പങ്കെടുത്തിട്ടുണ്ട്. കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറായും കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: ടി.എസ്. ആശാദേവി. മക്കൾ: ഹരീഷ് ബോൺസ്ലെ പണിക്കർ (എൻജിനീയർ, യു.എ.ഇ), അഡ്വ. ശ്രീജേഷ് ബോൺസ്ലെ പണിക്കർ (ഹൈകോടതി). മരുമകൾ: മീരാദേവ് (ചിപ്പി). സംസ്കാരം ഞായറാഴ്ച.