ചെറുതുരുത്തി: സൗദിയിലെ തബൂഖില്‍ ജോലി ചെയ്തിരുന്ന വെട്ടിക്കാട്ടിരി സ്വദേശി നാട്ടിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടു. ചെറുതുരുത്തി വെട്ടിക്കാട്ടിരിയിലെ മുളക്കല്‍ മുഹമ്മദിെൻറ മകന് അബ്ദുര്‍റഹ്മാന്‍ (കുഞ്ഞുമോന്-60) ആണ് മരിച്ചത്. തലയുടെ അന്തര്ഭാഗങ്ങളില് ഗുരുതര അസുഖം ബാധിച്ചതിനെതുടര്‍ന്ന് ശസ്ത്രക്രിയക്കും തീവ്രപരിചരണത്തിനും വിധേയമായി തബൂഖ് ആശുപത്രിയിലായിരുന്നു ഇദ്ദേഹം. വിദഗ്ധ ചികിൽസക്ക് നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമത്തിന് മുന്നോടിയായി തബൂഖ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ആംബുലന്‍സില്‍ വ്യാഴാഴ്ച ജിദ്ദ ആശുപത്രിയിലെത്തിച്ചു. ഇവിടെ അഡ്മിറ്റ് ചെയ്ത് വാര്‍ഡിലേക്കു മാറ്റിയശേഷമാണ് മരണമെന്നാണ് വിവരം.
നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ഫാത്തിമ. മക്കള്‍: ഹംസ, റംസീന, റസീന, അസീസ്, അന്‍സില്‍. മരുമക്കള്‍: സുല്‍ഫത്ത്, ആശിഖ്, നിസാൻ. പരേതയായ ആമിനയാണ് മാതാവ്. സഹോദരങ്ങള്‍: ഹുസന്‍, സത്താര്‍, അലി, അശ്റഫ്, ഫാത്തിമ, ആമിനക്കുട്ടി, ഖദീജ, ജസീല.