കാട്ടാക്കട: കാഥികനും നാടക പ്രവർത്തകനുമായിരുന്ന മണ്ഡപത്തിൻകടവ് കുന്നനാട് ഗിരിജാ സദനത്തിൽ പടപ്പറത്തല എൻ.കെ. ശ്രീധരൻ നായർ (81) നിര്യാതനായി. 1950കളിൽ വിൽപ്പാട്ടിലൂടെയാണ് കലാരംഗത്തേക്ക് എത്തിയത്. തുടർന്ന് കഥാപ്രസംഗ കലയിലേക്ക് തിരിഞ്ഞു. കാക്കവിളക്ക്, അടിമപ്പെണ്ണ്, മതിലകത്തെ മാടന്തറ, ചന്ദനക്കട്ടിൽ, ഉണ്ണീര, റസിയയും വിധി മണ്ഡപവും തുടങ്ങിയ കഥകൾ ജനശ്രദ്ധയാകർഷിച്ചു. കാക്കാരശ്ശി നാടകത്തിലും സജീവമായിരുന്നു. 2011ൽ കേരള ഫോക്ലോർ അക്കാദമി അവാർഡ് നേടി. ആരോഗ്യവകുപ്പ് ജീവനക്കാരനായിരുന്നു. ഭാര്യ: കെ. ഗിരിജാദേവി. മക്കൾ: ശ്രീജാറാണി (വിദ്യാഭ്യാസ വകുപ്പ്), ശ്രീജിത് കുമാർ (വ്യവസായ പരിശീലന വകുപ്പ്), ശ്രീജിഷ് കുമാർ (ജലസേചന വകുപ്പ്). മരുമക്കൾ: സി.എസ്. പ്രദീപ് (എസ്.ബി.ഐ), ഷീജ ആർ (കോസ്മോ ആശുപത്രി), പാർവതി ജെ(വിദ്യാഭ്യാസ വകുപ്പ്).