ഫറോക്ക്: ചന്തക്കടവ് കോട്ടപ്പാടത്ത് താമസിച്ചിരുന്ന വളപ്പിൽ (70) കള്ളിക്കൂടത്തെ വസതിയിൽ നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: റൈഹാനത്ത്, ഹസൻ, റഫീഖ്. അച്യുതൻ അമ്പലവാസി വളയനാട്: വിളക്കത്ത് പറമ്പിൽ അച്യുതൻ അമ്പലവാസി (99) നിര്യാതനായി. രണ്ടാം ലോകയുദ്ധത്തിൽ ഹവിൽദാറായി സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: പരേതയായ നാരായണി അമ്മ. മക്കൾ: ശ്രീദേവി, രുഗ്മിണി, കൃഷ്ണൻകുട്ടി, നാരായണൻ (റിട്ട. സൂപ്പർവൈസർ, പുതിയറ കോമൺവെൽത്ത് ടൈൽ ഫാക്ടറി), ഗോവിന്ദൻ, സുധാദേവി. മരുമക്കൾ: ശ്രീജ, സരസ്വതി, ഇന്ദിര, ചന്ദ്രശേഖരൻ (റിട്ട. ഓണററി ക്യാപ്റ്റൻ), പരേതരായ രാമകൃഷ്ണൻ, ശങ്കരൻ.