Obituary
കരുനാഗപ്പള്ളി: ആലപ്പാട് കുഴിത്തുറ അരയശ്ശേരിൽ ലീലാകൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: വാസുകി. മക്കൾ: കൃപ കൃഷ്ണൻ, ഗീതു കൃഷ്ണൻ (മാരൂർ എച്ച്.എസ്.എസ് പത്തനംതിട്ട), നീതു കൃഷ്ണൻ. മരുമക്കൾ: സി. സുനിൽ (വില്ലേജ് ഓഫിസ്, കരുനാഗപ്പള്ളി), എസ്. സുലീഷ്, എസ്. സനൽ. മരണാനന്തരകർമം സെപ്റ്റംബർ മൂന്നിന് രാവിലെ ഒമ്പതിന്.
മടവൂര്‍: മായനാട് എ.എം.എല്‍.പി സ്കൂള്‍ റിട്ട. അധ്യാപകൻ കള്ളിക്കൂടത്തില്‍ കെ. അബൂബക്കര്‍ മൗലവി (84) നിര്യാതനായി. ആരാമ്പ്രം ടൗണ്‍ മുസ്ലിം ലീഗ് പ്രസിഡൻറ്, പുള്ളിക്കോത്ത് മഹല്ല് സെക്രട്ടറി, ആരാമ്പ്രം റേഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീന്‍ പ്രസിഡൻറ്-സെക്രട്ടറി, ഖുദ്ദാമുല്‍ ഇസ്ലാം സെക്രട്ടറി, ആരാമ്പ്രം ജി.എം.യു.പി സ്കൂള്‍ പി.ടി.എ പ്രസിഡൻറ്, കെ.എ.ടി.എഫ് ജില്ല കമ്മിറ്റി അംഗം, ആരാമ്പ്രം, പുള്ളിക്കോത്ത് മഹല്ല് ഖാദി, വിവിധ മദ്റസകളിൽ അധ്യാപകൻ, കോട്ടപ്പറമ്പ്, കളരാന്തിരി മാസ്ജിദുകളിലെ ഖത്തീബ് എന്നിങ്ങനെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കള്‍ : ഹസന് കോയ മാസ്റ്റര്‍ (കണ്ണൂര്‍ തോട്ടട വെസ്റ്റ് യു.പി.സ്കൂള്‍), അബ്ദുല്‍ ഖാദര്‍ (ദമ്മാം), മുഹമ്മദ് ജമാല്‍ (കുവൈത്ത്), അബ്ദുല്‍ സലാം (ഷാര്‍ജ), അബ്ദുല്‍ ജലീല്‍ (എ.എം.എല്‍.പി സ്കൂള്‍ പരപ്പില്‍), അയിഷാബി. മരുമക്കള്‍: ഇസ്മായില്‍, റംലത്ത്, ഷമീന, ഹാജറ, ഹസീന, ഹസീന. സഹോദരങ്ങള്‍: പരേതനായ കുഞ്ഞായിന്‍ കോയ, ഹലീമ, ഫാത്തിമ, ഇയ്യാത്തു.
കൊല്ലം: ചന്ദനത്തോപ്പ് കൊറ്റങ്കര വിനു ഭവനിൽ ചെല്ലപ്പൻനായർ (88) നിര്യാതനായി. മക്കൾ: സുധർമ, ലീലാമണി, രാധ, ലളിത, രാധാകൃഷ്ണൻ.
അരിക്കുളം: ഊരള്ളൂർ പരേതനായ കിഴക്കേടത്ത് കുഞ്ഞിരാമൻ നായരുടെ ഭാര്യ അമ്മാളു അമ്മ (85) നിര്യാതയായി. മക്കൾ: കരുണൻ നായർ, ലീല, രാമകൃഷ്ണൻ, രാജൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ബാലൻ നായർ, ശാന്ത, ഗീത, സജിത.
കുളത്തൂപ്പുഴ: വയോധികനെ വീടിന് സമീപത്തെ അംഗൻവാടി കെട്ടിടത്തിന് മുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ഒ.എല്‍.എച്ച് 49ല്‍ അഹമ്മദ്കുഞ്ഞിനെയാണ് (70) ബുധനാഴ്ച പുലര്‍ച്ച മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുളത്തൂപ്പുഴ ടിംബര്‍ ഡിപ്പോയിലെ ലോഡിങ് തൊഴിലാളിയായിരുന്ന ഇദ്ദേഹം ഏറെനാളായി അസുഖബാധിതനായിരുന്നു. കുളത്തൂപ്പുഴ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ഖദീജാബീവി. മക്കള്‍: അന്‍സാരി, അന്‍വര്‍, അഷറഫ്. മരുമക്കള്‍: ഹസീന, ഷാനിദ, ഷംല.
കാപ്പാട്: വികാസ് നോർത്ത് ഓലകുളത്തിൽ (ശ്രീനിലയം) ബാലെൻറ മകൻ ശ്രീബാഷ് (34) നിര്യാതനായി. മാതാവ്: ശ്രീമതി. സഹോദരി: ശ്രീബ.
കരുനാഗപ്പള്ളി: ആദിനാട് തെക്ക് ഇളമ്പിളിശ്ശേരിൽ റിട്ട. സി.ആർ.പി.എഫ് ജീവനക്കാരനും പൗൾട്രി ഫാം ഉടമയുമായ പി. ധർമരാജൻ (തമ്പി, 81) നിര്യാതനായി. ഭാര്യ ചെങ്ങന്നൂർ പടിഞ്ഞാറ്റേക്കര കുടുംബാംഗം പി.കെ. ആനന്ദവല്ലി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ശ്രീകല, ശ്രീകുമാരൻതമ്പി, അനന്തൻതമ്പി (ആർ.എൽ.വി.). മരുമക്കൾ: ശങ്കരൻകുട്ടി, യമുന (കേരള ബാങ്ക് മാനേജർ, ദേവികുളങ്ങര). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കേരളപുരം: കടയ്യത്ത് വീട്ടിൽ ദയാനന്ദൻ (75) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: പ്രകാശൻ ഗുരുക്കൾ, പ്രസാദ്, പ്രസന്നൻ (കെ.എസ്.ആർ.ടി.സി ഡ്രൈവർ, കൊല്ലം). മരുമക്കൾ: ഗീത, മല്ലിക, മിനിമോൾ.
പൊറ്റമ്മൽ: സൗപർണികയിൽ താമസിക്കും ബാബുരാജ് (കോഴിക്കോട് ഡിസ്ട്രിക്ട് കോ ഓപറേറ്റിവ് എംപ്ലോയീസ് സൊസൈറ്റി)-സുധ എന്നിവരുടെ മകൻ അർജുൻ ബി. രാജ് (25) നിര്യാതനായി. സഹോദരൻ: വരുൺ ബി. രാജ്.
ഓച്ചിറ: കായംകുളം രാമപുരം കുഴിക്കാട്ട് വടക്കതിൽ ബാലൻപിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ രമയമ്മ. മക്കൾ: ഡോ. മിനികുമാരി (മെഡിക്കൽ സൂപ്രണ്ട്, വലിയകുളങ്ങര എൻ.എസ്.എസ് ആയുർവേദ ആശുപത്രി) പരേതനായ രാംകുമാർ. മരുമകൻ: അമ്പാട്ട് അശോകൻ (പ്രസിഡൻറ്, ഓച്ചിറ സർവിസ് സഹകരണബാങ്ക്) സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.
പേരാമ്പ്ര: പൈതോത്ത് റോഡ് മൊയോത്ത് വലിയ പറമ്പില്‍ ബാലന് നമ്പ്യാര്‍ (85) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: സന്തോഷ് (ആപ്പിള്‍ ബാഗ്സ്, പേരാമ്പ്ര) സജിത, സജേഷ് (ഐശ്വര്യ ഫാന്‍സി, പേരാമ്പ്ര). മരുമക്കള്‍: ജിഷ, പ്രേംരാജ്, ചിത്ര. സഹോദരങ്ങള്‍: രവീന്ദ്രന് നമ്പ്യാര്‍, മാധവന് മ്പ്യാര്‍, ദാസന് നമ്പ്യാര്‍, ഗീത.
കോഴിക്കോട്: പുതിയങ്ങാടി കെ.എസ്.ഇ.ബി കോളനിയിൽ താമസിക്കുന്ന പരേതനായ മൂർക്കോത്ത് സോമരത്നത്തിെൻറ ഭാര്യ മീനാക്ഷി (84) നിര്യാതയായി. തലശ്ശേരി മമ്പള്ളി കുടുംബാംഗമാണ്. മക്കൾ: ദേവിന ജയരാജ്, ബസന്ത് സോമൻ (കൊച്ചിൻ ബേക്കറി, ലിങ്ക് റോഡ്). മരുമക്കൾ: എം.കെ. ജയരാജ് (റിട്ട. കസ്റ്റംസ് സൂപ്രണ്ട്), ലൈജു ബസന്ത്.