Obituary
വളാഞ്ചേരി: വെണ്ടല്ലൂർ ഇല്ലത്തൊടിയിൽ നാരായണൻ (74) നിര്യാതനായി. ഭാര്യ: അംബിക. മകൻ. പ്രശോഭ് (സൂര്യ ഗ്ലാസ് ഹൗസ്, കരിങ്കല്ലത്താണി, വളാഞ്ചേരി). മരുമകൾ: രശ്മി പ്രശോഭ്. സഹോദരങ്ങൾ: ചന്ദ്രൻ, രവീന്ദ്രൻ, ശാന്ത, ശകുന്തള, മല്ലിക.
വളാഞ്ചേരി: വെണ്ടല്ലൂർ തൊണ്ടലിൽ മൂസ (64) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷാജഹാൻ, ഹാഫിൽ സലാം, റഹീന, ഫാമിഷ റഹ്മത്ത്. മരുമക്കൾ: ജസീന, നുസൈബ, നഷ്റുദ്ധീൻ.
മഞ്ചേരി: വായപ്പാറപ്പടി വെള്ളാരങ്ങൽ പി.ടി. മുഹമ്മദ് (കുഞ്ഞാൻ -82) നിര്യാതനായി. ഭാര്യ: ജമീല വാറങ്ങോട്. മക്കൾ: ഖലീൽ ജിബ്രാൻ (സൗദി), സജാദ് സഹീർ (യു.എ.ഇ), സബ്ന, ജംഷീർ (യു.എ.ഇ). മരുമക്കൾ: ഷാജഹാൻ, ഹർഷ, നസ്രിൻ (മൂവരും യു.എ.ഇ), സുനീറ.
വാടാനപ്പള്ളി: ഗണേശമംഗലം കുനിയിൽ പരേതനായ അന്ത്രുവിന്റെ മകൻ ഉമ്മർ (ഷാജി - 61) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: ഷഹ്ബാനത്ത്. മക്കൾ: മുഹമ്മദ് ഷാൻ, നസീമ.
ചാഴൂർ: സി.പി.ഐ ചാഴൂർ ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി കൊടുങ്ങൂക്കാരൻ മൊയ്തുവിന്റെ മകൻ കെ.എം. മുഹമ്മദ് (63) നിര്യാതനായി. തൊഴിലുറപ്പ് തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) ജില്ല എക്സിക്യൂട്ടിവ് അംഗവും തൃശൂർ താലൂക്ക് ചെത്തുതൊഴിലാളി വിവിധോദ്ദേശ്യ സഹകരണ സംഘം ഡയറക്ടറുമായിരുന്നു. ഭാര്യ: സൈനബ. മക്കൾ: ഫൈസൽ, ഫസീന. മരുമക്കൾ: ഫാത്തിമ, നവാസ്.
കൊരട്ടി: മുരിങ്ങൂർ കുറ്റിപ്പറമ്പിൽ കുമാരന്റെ മകൻ അശോകൻ (62) നിര്യാതനായി. മുരിങ്ങൂർ ചീനിക്കൽ ഭഗവതി ക്ഷേത്രം പ്രസിഡന്റാണ്. ഭാര്യ: രമണി. മക്കൾ: രതീഷ്, രാജീവ്, പരേതനായ രാജേഷ്. മരുമക്കൾ: സൗമ്യ രതീഷ്, സഹിത രാജീവ്.
ചേറ്റുവ: പണിക്കവീട്ടിൽ കുറുപ്പത്ത് (ചിന്നക്കൽ) അബ്ദുൽ ഖാദർ (78) നിര്യാതനായി. മക്കൾ: റൂബിന, സെറീന, ഫാത്തിമ, ഷറഫു. മരുമക്കൾ: സലിം, സിറാജ്, ഹംസു, ബൽക്കീസ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ചേറ്റുവ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
എരുമപ്പെട്ടി: കടങ്ങോട് റൈസ് മിൽ സെന്ററിനടുത്ത് കുഴിപോത്ത് കോളനിയിൽ പറക്കുന്നത്ത് വീട്ടിൽ പ്രസാദ് (48) നിര്യാതനായി. എരുമപ്പെട്ടി സെന്ററിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ്. ഭാര്യ: രമ്യ. മക്കൾ: അഭയ് സൂര്യ, അനയ് സൂര്യ.
തൃപ്രയാർ: നാട്ടിക ഇയ്യാനി ഞായക്കാട്ട് പരേതനായ രാമചന്ദ്രന്റെ മകൻ ശ്രീകുമാർ (69) നിര്യാതനായി. ഭാര്യ: ജീജ. മക്കൾ: ശ്രീജി, ശ്രീജിത്ത്. മരുമക്കൾ: ഹരീഷ്, കൃഷ്ണ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
എരുമപ്പെട്ടി: വെള്ളറക്കാട് മനപ്പടി കണ്ടംപുള്ളി വീട്ടിൽ ബാബു (59) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: വിവേക്, വിനീത്, വിദ്യ. മരുമകൻ: സരിത്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.
ആമ്പല്ലൂർ: ചെങ്ങാലൂർ നരശില ഒലുക്കുരാൻ പരേതനായ പാപ്പുക്കുട്ടിയുടെ ഭാര്യ കാർത്ത്യായനി (89) നിര്യാതയായി. മക്കൾ: ഗംഗാധരൻ, ബാബു, ഉഷ, അജിത, പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: മണി, രമ, ശിവൻ, അശോകൻ.
അരുണാട്ടുകര: കാച്ചപ്പിള്ളി ജോർജിന്റെ ഭാര്യ ത്രേസ്യാമ്മ (74) നിര്യാതയായി. മക്കൾ: ജിസി, ബിജു. മരുമകൻ: ജോയ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് അരണാട്ടുക്കര സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.