Obituary
രാമനാട്ടുകര: റിട്ട. ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ പാറമ്മൽ റോഡ് രേവതിയിൽ പേരടി ജയപ്രകാശ് നമ്പ്യാർ (70) നിര്യാതനായി. നേവിയിൽനിന്ന് വിരമിച്ച കെ.ജി. നമ്പ്യാരുടെയും പരേതയായ ജി. ലീല നമ്പ്യാരുടെയും മകനാണ്. ഭാര്യ: പാലങ്ങാട് രമാദേവി. മക്കൾ: നിതിൻ പ്രകാശ് (ചീഫ് എൻജിനീയർ, മർച്ചന്റ് നേവി, മുംബൈ), ഡോ. ശ്രീധർ പ്രകാശ് (ബിസിനസ്, ചൈന). മരുമക്കൾ: കരിഷ്മ നിതിൻ, വിവിയൻ ശ്രീധർ. സഹോദരങ്ങൾ: സരള കെ. നായർ, വനജ കെ.നായർ, ഷൈലജ എസ്. കുമാർ. സഞ്ചയനം ശനിയാഴ്ച.
കാളികാവ്: ചെങ്കോട് നെച്ചിക്കാടൻ കുഞ്ഞുമുഹമ്മദ് (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നിസാർ, നസീറ. മരുമക്കൾ: സഫീറ, അൻവർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാളികാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വില്യാപ്പള്ളി: കണിയാങ്കണ്ടിതാഴ കുന്നോത്ത് താഴക്കുനി കെ.ടി.കെ. കുഞ്ഞബ്ദുല്ല (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജസ്ല, ജാസ്മിൻ, നൂറ. മരുക്കൾ: ഇല്യാസ് (കടമേരി), ഇർഷാദ് (മിടിയേരി), ആസിഫ് (വിലാതപുരം). സഹോദരങ്ങൾ: പാത്തു ആവുള്ളോട്ട്, ആയിശു (മിഡിയേരി), പരേതനായ അമ്മദ് (വളയം).
ബാലുശ്ശേരി: കെ.സി റോഡിലെ ഓച്ചത്ത് മായൻ (82) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സഫിയ, ബഷീർ. മരുമക്കൾ: പരേതനായ ഇബ്രാഹിം കോരങ്ങാട്, ജസീല (കൃഷി വകുപ്പ് പെരുവണ്ണാമൂഴി). മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ബാലുശ്ശേരിമുക്ക് ജുമാമസ്ജിദിൽ.
വടകര: ചെമ്മരത്തൂർ പറമ്പത്ത് ഗോവിന്ദൻ (89) നിര്യാതനായി. മക്കൾ: രജ്ഞിത്ത്, ശ്രീജ, ലിസി. മരുമക്കൾ: ശാർമിള, കുമാരൻ (മിങ്കണ്ടി), ഭാസ്കരൻ (വെള്ളികുളങ്ങര).
പുതിയാപ്പ: ചെക്കാച്ചന്റകത്ത് പരേതനായ അച്യുതന്റെ ഭാര്യ ദാക്ഷായണി (81) നിര്യാതയായി. മക്കൾ: പ്രേമൻ, പ്രദീപൻ, പ്രസീത, നിഷ, ഷൈമ, പ്രജോഷ്. മരുമക്കൾ: ജയ, പ്രസീല, മുരളി, സജീവൻ, സജിന, പരേതനായ ഗോപി. സഞ്ചയനം തിങ്കളാഴ്ച.
കൊയിലാണ്ടി: പന്തലായനി കലാസമിതിക്കുസമീപം പടിഞ്ഞാറെ പാറളത്ത് സൗപർണികയിൽ കമലാക്ഷി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: സുരേഷ് കുമാർ (റിട്ട.ഹെഡ് മാസ്റ്റർ നമ്പ്രത്തുകര യു .പി സ്കൂൾ), വിജയലക്ഷ്മി (റിട്ട. ഹെഡ്മിസ്ട്രസ് തിരുവങ്ങൂർ വെസ്റ്റ് ഗവ. എൽ.പി സ്കൂൾ). മരുമക്കൾ: എം.ഒ. ഗോപാലൻ (റിട്ട. അധ്യാപകൻ ചേമഞ്ചേരി യു.പി സ്കൂൾ), കെ. പുഷ്പലത (അധ്യാപിക ശ്രീവാസുദേവാശ്രമം ഹയർ സെക്കൻഡറി സ്കൂൾ). സഞ്ചയനം തിങ്കളാഴ്ച.
കുന്ദമംഗലം: മുറിയാനാൽ പുലചൂട്ടിൽ മൂത്തോറൻ (86) നിര്യാതനായി. സഹോദരങ്ങൾ: പരേതരായ കോരൻ, ചന്തു, കമലം. സഞ്ചയനം ഞായറാഴ്ച.
അത്തോളി: തെക്കേ കരുമനക്കൽ ബാലകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: വിപിൻ ലാൽ, ലിബിൻ ലാൽ. മരുമകൾ: അമൃത. സഹോദരി: ലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച.
എകരൂൽ: ഇയ്യാട് തെക്കേ കരുമാണ്ടി ബിനീഷ് (42) നിര്യാതനായി. പിതാവ്: പരേതനായ കുയ്യൽ ശ്രീധരൻ നായർ. മാതാവ്: പരേതയായ മീനാക്ഷി അമ്മ. സഹോദരൻ: ബിജേഷ് (ബിജു).
മുക്കം: മണാശ്ശേരി വടക്കേപറമ്പിൽ ദേവയാനി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ കുട്ടി നായർ. മക്കൾ: രാധാമണി, പീതാംബരൻ, സുരേന്ദ്രൻ. മരുമക്കൾ: ഷീബ (കെ.എം.സി.ടി), സ്മിത, പരേതനായ ഗോവിന്ദൻ കുട്ടി.
തൃപ്രങ്ങോട്: ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ പനമണ്ണ സൗത്ത് വൈക്കാട്ടുകുറിശ്ശി ഹരിദാസ് (62) നിര്യാതനായി. കോഴിക്കോട് തളി, തിരുനാവായ, തൃക്കണ്ടിയൂർ, വളയനാട് ദേവസ്വങ്ങളിലും എക്സിക്യൂട്ടിവ് ഓഫിസറായി ജോലി ചെയ്തിട്ടുണ്ട്. മൂന്നുവർഷമായി തൃപ്രങ്ങോട്ട് ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസറാണ്. ഭാര്യ: ചന്ദ്രിക. മക്കൾ: ദിവ്യ, ദീപ. സഹോദരങ്ങൾ: രാധ, നാരായണദാസ്, രാജകേശവദാസ്, ഉണ്ണികൃഷ്ണൻ, വിജയഗോപാലൻ.