Obituary
എടത്തറ: മാനംതൊടി വീട്ടിൽ സുകുമാരൻ (62) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: സുമേഷ്, സുകന്യ. മരുമക്കൾ: നന്ദൻ, രമ്യ. സഹോദരങ്ങൾ: രാമകൃഷ്ണൻ, ഗോപാലൻ, തങ്ക. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ഐവർമഠത്തിൽ.
പട്ടാമ്പി: കൊടലൂര്‍ കല്ലേകാട്ടില് സൈതാലി (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അസീസ്, ബഷീര്‍, മൊയ്തീന്‍കുട്ടി, അനീസ്, നസീമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30 ന് കൊടലൂര്‍ ജുമാ മസ്ജിദ് ഖബർസ്ഥാനില്‍.
ഒറ്റപ്പാലം: അമ്പലപ്പാറ ഐശ്വര്യയിൽ (എരുമക്കുഴി കളം) ചന്ദ്രകുമാറിന്റെയും ശാന്താദേവിയുടെയും മകൻ പ്രദീപ് (53) എറണാകുളം ചെമ്പുമുക്കിലെ വി.ബി ഗാർഡനിൽ നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: നന്ദന, നിരഞ്ജൻ. സഹോദരി: പ്രീതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കാക്കനാട് നഗരസഭ വൈദ്യുത ശ്മശാനത്തിൽ.
ഷൊർണൂർ: കവളപ്പാറ കാരക്കാട് തെക്കെപുലാക്കൽ ബാലകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: അംബുജാക്ഷി. മക്കൾ: ബിനോജ്, ബിനിത. മരുമക്കൾ: വേണുഗോപാലൻ, ഐശ്വര്യ.
കോങ്ങാട്: പ്രേം നിവാസിൽ എം. പ്രേംനാഥ് (കുട്ടൻ -59) നിര്യാതനായി. പരേതനായ പള്ളത്ത് നാരായണൻ നായരുടെയും മൂർക്കത്ത് വീട്ടിൽ പങ്കജാക്ഷി അമ്മയുടെയും മകനാണ്. എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, തിരുമാന്ധാംകുന്ന് പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രേഖ. മകൾ: ആരതി. മരുമകൻ: വിനായകൻ. സഹോദരി: പ്രേമലത. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ഐവർമഠം ശ്മശാനത്തിൽ.
കല്ലടിക്കോട്: കരിമ്പ പനയമ്പാടം വെട്ടത്ത് മുട്ടത്തുകുന്നേല്‍ കുട്ടപ്പന്റെ (പീറ്റർ) ഭാര്യ റോസമ്മ പീറ്റര്‍ (81) നിര്യാതയായി. മക്കള്‍: ടെന്‍സി, തോമസ്, വിന്‍സെന്റ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കരിമ്പ ലിറ്റില്‍ ഫ്ലവര്‍ ചർച്ച് സെമിത്തേരിയിൽ.
ആനക്കര: പടിഞ്ഞാറങ്ങാടി ഇസ്ലാഹിയക്കടുത്ത് ചോലക്കുളങ്ങര കുഞ്ഞുമൊയ്തു (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷക്കീല, ഹസീന, മുസ്തഫ, സലീന, സഫീന. മരുമക്കൾ: ഫൈസൽ, മൊയ്തീൻ, റിയാസ്, ജിൻഷ, ഫിറോസ്.
കിഴക്കഞ്ചേരി: മൂലങ്കോട് മുനിക്കോടം വീട്ടിൽ കെ.വി. രാമകൃഷ്ണൻ (70) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ചു വേലായുധൻ. മാതാവ്: ചെല്ല. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: സുമൻ, സൗമ്യ. മരുമക്കൾ: അനുഭൂതി, അജീഷ്. സഹോദരങ്ങൾ: വിജയൻ, കാർത്യായനി.
പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം തലവെച്ച പറമ്പിൽ രാമൻകുട്ടി (89) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സേതുമാധവൻ, നന്ദിനി, സുരേഷ്, രമേഷ്. മരുമക്കൾ: പ്രേമകുമാരി, ഉണ്ണികൃഷ്ണൻ, പ്രതീഷ, സോന.
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം വൈലോങ്ങരക്ക് സമീപം ഓട്ടോയിടിച്ച് കാഴ്ച പരിമിതിയുള്ളയാൾ മരിച്ചു. കൂട്ടിലങ്ങാടി പാറടി സ്വദേശിയും അങ്ങാടിപ്പുറം പുത്തനങ്ങാടി വൈലോങ്ങര കിഴക്കേമുക്കിലെ താമസക്കാരനുമായ മുരിങ്ങേക്കൽ മുസ്തഫയാണ് (49) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 7.30ന് നടന്ന അപകടത്തെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഒന്നോടെ മരിച്ചു. ഭാര്യ: പരേതയായ പാതാരി മാളുമ്മ. മക്കൾ: ലബീബ, ഫാസിൽ, ഉമ്മു ഹബീബ. മരുമകൻ: ഷിഹാബ് (പുഴക്കാട്ടിരി).
പെരിന്തൽമണ്ണ: ജൂബിലി റോഡിൽ കാദർ മൊല്ല സ്കൂളിന് സമീപം പരേതനായ കുറ്റിക്കുന്നത്ത് ഇസ്മായീലിന്റെ മകൻ സൈദ് ഷറഫലി (70) നിര്യാതനായി. ഭാര്യ: പാലത്തിങ്ങൽ സുബൈദ (മുതുകുർശ്ശി). മക്കൾ: മുഹമ്മദ് ജാഷിം (ദുബൈ), മുഹമ്മദ് റാഫി, ജംഷീല, മുഹമ്മദ് റിസ് വാൻ (ദുബൈ), ഫാത്തിമ റിയ. മരുമക്കൾ: പൂക്കുത്ത് ഷബ്ന (പുഴക്കാട്ടിരി), കക്കാട്ടുപറമ്പിൽ നവാസ് മുഹമ്മദ് (പാലോളിപ്പറമ്പ്). ഖബറടക്കം ബുധനാഴ്ച രാവിലെ പത്തിന് പെരിന്തൽമണ്ണ ഹനഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
പുളിക്കല്‍: ചെറുമുറ്റം കീരന്കുഴിക്കല് ഇരുമ്പന്‍ തറക്കല്‍ അലവി (80) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കള്‍: ഉമ്മർകോയ, അബ്ദുല്‍ ഗഫൂര്‍, റഷീദ, ഫാത്തിമ സുഹറ, ജലീല്‍.