Obituary
തൃപ്രയാർ: എടമുട്ടം പട്ടാലി ഗോപിനാഥൻ (71) നിര്യാതനായി. സഹോദരങ്ങൾ: ബാലദേവൻ, ഭരതൻ.
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിൽ പതിയാശ്ശേരി പള്ളിക്ക് കിഴക്കുവശം താമസിക്കുന്ന കാക്കശ്ശേരി പരേതനായ അബ്ദുവിന്റെ ഭാര്യ ജമീല (77) നിര്യാതയായി. ഓറ ഗ്ലോബൽ സ്കൂളിന്റെയും കൊടുങ്ങല്ലൂർ മോഡേൺ ഹോസ്പിറ്റലിന്റെയും ചെയർമാൻ കളപുരക്കൽ കെ.കെ. അഷറഫിന്റെ സഹോദരിയാണ്. മക്കൾ: ഐഷാബി, ഷാഹിറാബി, അഷറഫ് (സൗദി), ഫായിസ. മരുമക്കൾ: അബ്ദുൽ മജീദ്, അഷറഫ് (യു.എ.ഇ), സബിത, ഫസൽ. സഹോദരിമാർ: ആരിഫ, പരേതയായ ആമിന.
ആനക്കര: ചിരട്ടക്കുന്ന് കീഴ്പാടത്ത് ബാലൻ (65) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: മനോജ്, മഞ്ജുഷ, അനീഷ. മരുമക്കൾ: ബിചിത്ര, പ്രമോദ് (കാലടി), സുഭാഷ് (പട്ടാമ്പി).
കുമരനെല്ലൂർ: വള്ളിക്കാട്ട് പുത്തൻവീട്ടിൽ സുകുമാര മേനോൻ (ആധാരമെഴുത്ത്-88) നിര്യാതനായി. ഭാര്യ: ആനക്കര വടക്കത്ത് സുകുമാരി അമ്മ. മക്കൾ: സബിത, രാമചന്ദ്രൻ, ബേബി, സ്മിത. മരുമക്കൾ: ഹരിദാസൻ, ദിവ്യ, ഹരി, മാധവൻകുട്ടി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വെള്ളാളൂരിലെ തറവാട്ടുവളപ്പിൽ.
അകത്തേത്തറ: കല്ലേകുളങ്ങര ശ്രീരാഗത്തിൽ വിശാലാക്ഷി (പത്മിനി - 75) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ നായർ. മക്കൾ: ജയചന്ദ്രൻ, ജയകൃഷ്ണൻ, രാഗിണി. മരുമക്കൾ: സുജാത, സീന, പ്രസാദ്.
അലനല്ലൂർ: എടത്തനാട്ടുകര പൂക്കാടഞ്ചേരി പരേതനായ പള്ളിപ്പെറ്റ ഫസലുവിന്റെ മകൻ മുഹമ്മദ് (കുഞ്ഞാൻ-83) നിര്യാതനായി. എടത്തനാട്ടുകരയിലെ ആദ്യകാല വ്യാപാരിയും ദീർഘകാലം പൂക്കാടഞ്ചേരി മസ്ജിദുൽ മുജാഹിദീൻ ട്രഷററുമായിരുന്നു. ഭാര്യ: സൈനബ കരിമ്പിൽ. മക്കൾ: ജുബൈരിയ, അബ്ദുൽ സലാം (പീപീസ് റൈസ് കോർണർ, അലനല്ലൂർ), മുംതാസ്, ഷംസുദ്ദീൻ (തന്തു). മരുമക്കൾ: ഹംസു കാപ്പിൽ, ഉസ്മാൻ പടിഞ്ഞാറപ്പള്ള (മുണ്ടക്കുന്ന്), ഷമീന തിരൂർക്കാട്, ജിസ്ന ചെറുക്കോട്. സഹോദരങ്ങൾ: ഇയ്യാത്തു, മമ്മദ്, ആയിഷ, നബീസ, ഹംസ (പി.പി.എച്ച് കാര), ബീവി, ആസ്യ, പരേതരായ തിത്തു, ഖദീസ, ആമിന, ഉസ്സൻ, അബു. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് പൂക്കാടഞ്ചേരി മസ്ജിദുൽ മുജാഹിദീൻ ഖബർസ്ഥാനിൽ.
വെഞ്ഞാറമൂട്: ഗുരുമന്ദിരത്തിന് സമീപം വൈഷ്ണവത്തില്‍ പി. പുഷ്പരാജന്‍ (79 -റിട്ട. മൃഗസംരക്ഷണ വകുപ്പ്) നിര്യാതനായി. ഭാര്യ: ഷീല. മക്കള്‍: അരുണ്‍ രാജ്, അനുരാജ്. മരുമകള്‍: അശ്വതി ദര്ശന് (കെ.എസ്.എഫ്.ഇ, വെഞ്ഞാറമൂട്). സംസ്കാരം ഞായറാഴ്ച.
തിരുവനന്തപുരം: കേരള സർവകലാശാല എൻ.എസ്.എസ് സെക്ഷനിലെ സെലക്ഷൻ ഗ്രേഡ് അസിസ്റ്റന്റ് ശരത്കുമാർ.എസ് (41) നിര്യാതനായി. ഭാര്യ: മായ വി.എസ്. മക്കൾ: ചൈത്ര, മിത്ര. പാളയം സെനറ്റ് ഹൗസ് കാമ്പസിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ രജിസ്ട്രാർ, ഫിനാൻസ് ഓഫിസർ, സർവകലാശാല ജീവനക്കാർ എന്നിവർ അന്തിമോപചാരമർപ്പിച്ചു.
തിരുവനന്തപുരം: പാളയം നന്താവനം ലീ കോട്ടേജിൽ ഷാദുലിയുടെ ഭാര്യ സുനിത ബീഗം (54) നിര്യാതയായി. മക്കൾ: ഇഷ ഫാത്തിമ, സെയ്ദ്, ഇജാസ് അഹമ്മദ്.
തിരുവനന്തപുരം: കരമന കുഞ്ചാലുംമൂട് അമ്പലത്തുവിളാകം വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ സഫിയബീവി (85) നിര്യാതയായി. മക്കൾ: ഹയറുന്നിസ, അഷ്റഫ്, ഷാജി, നസീറ, സക്കീർ, ഫാത്തിമ, അലി അക്ബർ, പരേതരായ പാത്തുമ്മ ബീവി, ബീമകണ്ണ്, ഹുസൈന.
തിരുവനന്തപുരം: ആറാലുംമൂട് മീനാക്ഷി മന്ദിരത്തില്‍ പരേതനായ രവീന്ദ്രന്റെ ഭാര്യ ലില്ലി ഭായ് (75) വട്ടിയൂര്‍ക്കാവ് അറപ്പുര ഈശ്വരി അമ്മന്‍ കോവില്‍ റോഡ് വി.എ.ആര്.എ -667ല്‍ നിര്യാതയായി. മകള്‍: പരേതയായ ബിന്ദു. മരുമകന്: രാകേഷ് (ഉണ്ണി).