Obituary
വർക്കല: കരുനിലക്കോട് എസ്.എൻ.ഡി.പിക്ക് സമീപം ശങ്കര മഠത്തിൽ ശങ്കര ശർമ (75) നിര്യാതനായി. ഭാര്യ: സുശീല ദേവി. മക്കൾ: ബാബു, പരേതനായ പ്രവീഷ് (ശംഭു പോറ്റി). മരുമക്കൾ: രാജലക്ഷ്മി, അഞ്ജു.
വർക്കല: കരുനിലക്കോട് കൊച്ചുവിള വീട്ടിൽ പരേതരായ ആനന്ദന്റെയും ശ്യാമളയുടെയും മകൾ ലീന (44) നിര്യാതയായി. മക്കൾ: ദിവ്യ, വിഷ്ണു.
പൊലിക്കോട്: അറയ്ക്കൽ ലളിത വിലാസത്തിൽ കെ. ലളിതമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. ബാലകൃഷ്ണൻ നായർ. മക്കൾ: സജുകുമാർ, ബൈജുകുമാർ. മരുമക്കൾ: താര, അമൃത. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.
കൊല്ലം: തിരുമുല്ലവാരം ഐക്യ നഗര്‍ -214 മാധവിയിൽ (ചൂളൂര്‍) ബലഭദ്രന് (78) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കള്‍: മണികണ്ഠന്, ഹരിഹരന്. മരുമക്കള്‍: സൂര്യ, മഞ്ജു. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.
കിഴക്കേകല്ലട: കൊച്ചുപ്ലാംമൂട് വാർഡിൽ അമ്പുവിള രാജേഷ് ഭവനത്തിൽ കെ. രവീന്ദ്രൻ (76) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രാജേഷ്, രതീഷ്. മരുമക്കൾ: അനിത, നിഷ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
നിലമേൽ: വാഴോട് കീർത്തിയിൽ പി. രമണി (66) നിര്യാതയായി. ഭർത്താവ്: സോമൻ. മക്കൾ: സൗമ്യ സോമൻ, കീർത്തന സോമൻ. മരുമക്കൾ: സുനിൽകുമാർ, രുബൻ.
കണ്ണനല്ലൂർ: കുന്നുംപുറം സൈദലി മൻസിലിൽ പരേതനായ ഹൈദ്രൂസ് കുഞ്ഞിന്റെ മകൻ ശരീഫ് കുട്ടി (56) നിര്യാതനായി. മാതാവ്: പരേതയായ റഹ്മ ബീവി. മക്കൾ: സൈദാലി, ഫാത്തിമ. സഹോദരങ്ങൾ: സൈനുലാബ്ദീൻ, അബ്ദുൽ റഹ്മാൻ, ഫാത്തിമുത്ത്, ബാത്തിഷ, അബ്ദുൽ ലത്തീഫ്. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് കണ്ണനല്ലൂർ ജുമ മസ്ജിദ് ഖബർസ്ഥാനിൽ.
വഴിക്കടവ്: കമ്പളക്കല്ല് പറമ്പക്കാട്ട് ജോൺ (ഉലഹന്നാൻ -90) നിര്യാതനായി.
ഭാര്യ: എലിയാമ്മ ജോൺ പേങ്ങാട്ട്കുന്നേൽ. മക്കൾ: മത്തായി, ഷേർളി, സജി, ഷൈജു.
മരുമക്കൾ: ലിസി ഈട്ടിക്കൽ, കെ.സി. ജോൺ കുന്നത്ത്, സിനി പിട്ടാപ്പിള്ളിൽ, പുഷ്പ മുറിമറ്റത്തിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് മാമാങ്കര മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ.
അഞ്ചൽ: അറയ്ക്കൽ ഗോപ നിവാസിൽ വാസുദേവൻ നായർ (82) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ഗിരിജകുമാരി, ഗീതകുമാരി, ഗോപകുമാർ, ഗംഗ, ജീജ. മരുമക്കൾ: മോഹനൻ നായർ, ഭാസ്കരൻ നായർ, ശോഭന, ജയകുമാർ, സുധീഷ്കുമാർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
മോങ്ങം: ചെറുപുത്തൂർ പരേതനായ ചെമ്പൻ മുഹമ്മദ് ഹാജിയുടെ ഭാര്യ കോടിതൊടിക കുഞ്ഞികതിയുമ്മ (85) നിര്യാതയായി. മക്കൾ: മറിയുമ്മ, മോനുദ്ദീൻ, സുൽത്താൻ, ഖദീജ, സിദ്ദീഖ് (അധ്യാപകൻ, കാരുണ്യനികേതൻ ബധിര വിദ്യാലയം കണ്ണൂർ), സുഹ്റ, റഷീദ.
മരുമക്കൾ: ഇസ്മായിൽ ഉള്ളാട്ടിൽ (രാമംകുളം), ഖാലിദ് ചേങ്ങോടൻ (മോങ്ങം), മറിയുമ്മ പരിത്തിരിക്കാട് (അത്താണിക്കൽ), സുഹ്റ പാറക്കാടൻ (പുല്ലാര), ഹസീബ ചീരക്കോളിൽ (പുളിക്കൽ), കിഴക്കേകര മോനുദ്ദീൻ (പരതക്കാട്), പരേതനായ ഉണ്ണിപ്പോക്കു (പാലപ്പെറ്റ).
പെരിമ്പലം: പരേതനായ കൂരിമണ്ണിൽ മുണ്ടോട്ടുമണ്ണിൽ കുഞ്ഞാലിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (100) നിര്യാതനായി. മക്കൾ: ഉമ്മർ കുഞ്ഞാലി, ഇത്തീമ, അബൂബക്കർ സിദ്ദീഖ്. മരുമക്കൾ: കദീജ, ആമിന, പരേതനായ ഇണ്ണിമമ്മദ് ഹാജി.
കരുനാഗപ്പള്ളി: മരു. തെക്ക് സുഹാന മൻസിലിൽ (പെരുമന തറയിൽ) പരേതനായ പൂക്കുട്ടിയുടെ ഭാര്യ ഹഫ്സ ബീവി (88) നിര്യാതയായി. മക്കൾ: സുലൈമുത്ത്, സീനത്ത്, അബ്ദുൽസലാം, ഷീബ. മരുമക്കൾ: ഇസ്മാഈൽ കുഞ്ഞ് (പരേതൻ), അബ്ദുൽ സലാം (പരേതൻ), സലീന, അഷ്റഫ്.