Obituary
മാറഞ്ചേരി: പുറങ്ങ് മാരാമുറ്റം സ്വദേശി പരേതനായ തൈപറമ്പിക്കളത്തിൽ (അയലുള്ളി) കുഞ്ഞിമുഹമ്മദിന്റെ മകൾ സുബൈദ (60) നിര്യാതയായി. ഭർത്താവ്: ഹസ്സൻ (ആലൂർ). മക്കൾ: ഹസീന, അനിഷ്, റസീന. മരുമക്കൾ: ബക്കർ, നൗഫൽ, ഹസീന. സഹോദരികൾ: റുഖിയ, ആമ്പിയ, മൈമൂന, റസിയ.
ചവറ: പന്മന ചോല മഠത്തിൽ ഹനീഫ (75) നിര്യാതനായി. ഭാര്യ: പരേതയായ റുക്കിയ ബീവി. മക്കൾ: നൗഷാദ് (മഠത്തിൽ വെജിറ്റബിൾസ്, ടൈറ്റാനിയം ജങ്ഷൻ), ഹാരിസ് (മഠത്തിൽ വെജിറ്റബിൾസ്, പടപ്പനാൽ), ഇർഷാദ്, റെജീന, ഷീജ, ഷൈജ, ഷംല. മരുമക്കൾ: സുൽഫിക്കർ, ശിഹാബ്, ഷാജഹാൻ, സിദ്ദീഖ്, സബിത, സൗമി.
കാരത്തൂർ: കോലുപാലം കദളിക്കാട് മുഹമ്മദ് (72) നിര്യാതനായി. ചൂണ്ടിക്കൽ പരേതനായ കദളിക്കാട് കുഞ്ഞിക്കമ്മുവിന്റെ മകനാണ്. ഭാര്യ: ആയിശുമ്മു. മകൾ: ഖൈറുന്നിസ. മരുമകൻ: അബ്ദുല്ല പള്ളത്ത്.
ചവറ: പന്മന മുല്ലക്കേരി തറവാട്ടിൽ വീട്ടിൽ ജമാലുദീൻകുഞ്ഞിന്റെ ഭാര്യ നബീസ ബീവി (68) നിര്യാതയായി. കൊട്ടുകാട് ആനക്കാരന്റയ്യത്ത് കുടുംബാംഗമാണ്. മക്കൾ: റസിയ, റിയാദ് (തറവാട്ടിൽ ഏജൻസിസ്, പറമ്പിൽമുക്ക്), റിയാസ്. മരുമക്കൾ: ഫസലുദീൻ, ഷംന, സലീന ബീവി.
കിളികൊല്ലൂർ: മാനവനഗർ -59 സുരേന്ദ്ര ഭവനത്തിൽ മുരളീധരന്റെ ഭാര്യ ബിസിനികുട്ടി (74) നിര്യാതയായി. മക്കൾ: അജയ്, അബീഷ്, അനീഷ. മരുമക്കൾ: സാന്ദ്ര, ആതിര, ബോബൻ സുരേഷ് കൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ.
അന്തിക്കാട്: മാധ്യമപ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. മുറ്റിച്ചൂർ ജുമാമസ്ജിദിന് തെക്ക് കൈപ്പാടത്ത് കൊച്ചു മുസ്ലിയാരുടെ മകൻ കെ.കെ. നജീബാണ് (52) മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടിൽ പല്ലുതേക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ പുത്തൻപീടിക പാദുവ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മുറ്റിച്ചൂർ എ.എൽ.പി സ്കൂളിലെ അധ്യാപകനും സുപ്രഭാതം പത്രം ലേഖകനുമായിരുന്നു. നേരത്തേ മംഗളം, മലയാള മനോരമ എന്നീ പത്രങ്ങളിൽ ലേഖകനായിരുന്നു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ തൃശൂർ വിഭ്യാഭ്യാസ ജില്ല വൈസ് പ്രസിഡൻറായിരുന്നു.
മുസ്ലിം ലീഗ് അന്തിക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: ഫഹീമ. മക്കൾ: തമന്ന, അൽത്താഫ് (ഇരുവരും വിദ്യാർഥികൾ).
പാവറട്ടി: കുണ്ടുകടവ് റോഡിനു സമീപം പടിഞ്ഞാക്കര പരേതനായ പത്മനാഭൻ നായരുടെ ഭാര്യ പൊന്നാനി ഉണിക്കാട്ട് പാർവതി പി. നായർ (ബേബി-85) നിര്യാതയായി.
മക്കൾ: ആഷ, ബീന, ഹേമ, ബിന്ദു (രാജ സ്കൂൾ, ചാവക്കാട്). മരുമക്കൾ: രാജൻ (റിട്ട. ചീഫ് മാനേജർ, പഞ്ചാബ് നാഷനൽ ബാങ്ക്), അശോക് (ബിസിനസ്, തിരുവനന്തപുരം), രാജീവ് (ഷാർജ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
തൃശൂർ: കോട്ടപ്പുറം മേലേത്ത് ലെയ്നിലുള്ള ലക്ഷ്മിപ്രസാദിലെ മേലേത്ത് ലക്ഷ്മിക്കുട്ടി (84) നിര്യാതയായി. ഭർത്താവ്: പരേതനായ പി.ബി.ടി. മേനോൻ. മകൾ: എം.സി. റാണി. മരുമകൻ: ഡോ. സുരേഷ് കുമാർ (അശ്വിനി ആശുപത്രി).
പന്നിത്തടം: മരത്തംകോട് കിടങ്ങൂർ പി.എസ്.പി ഗാന്ധിനഗറിൽ താമസിക്കുന്ന തൈക്കൂട്ടയിൽ വീട്ടിൽ പരേതനായ കുഞ്ഞുമോൻ ആശാരിയുടെ ഭാര്യ പാറുക്കുട്ടി (95) നിര്യാതയായി. മക്കൾ: സുലോചന, വിലാസിനി, കമലാക്ഷൻ, ശശി, സദാനന്ദൻ, പരേതനായ വിശ്വംഭരൻ.
എരുമപ്പെട്ടി: പാത്രമംഗലം പണിക്കവീട്ടിൽ (കുന്നത്തുള്ളി) ശങ്കുണ്ണി നായർ (94) നിര്യാതനായി. ഭാര്യ: അമ്മിണിയമ്മ. മക്കൾ: വിജയൻ, സുധ, സുരേഷ്, പ്രിയ, പ്രദീപ്. മരുമക്കൾ: മിലൻ, ജയശ്രീ, വിജയൻ, അമ്പിളി, പരേതനായ പത്മനാഭൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
പട്ടാമ്പി: കരിമ്പുള്ളി പരേതനായ പൂമരത്തിൽ ഗോപാലകൃഷ്ണൻ നെടുങ്ങാടിയുടെയും കിഴക്കേത്തൊടി രത്നഭായ് കോവിലമ്മയുടെയും മകൾ ഡോ. ജി. ഗീത നന്ദകുമാർ (62) നിര്യാതയായി.
ഭർത്താവ്: നന്ദകുമാർ (റിട്ട. ബി.എ.ആർ.സി). മകൻ: അനൂപ് (ന്യൂസിലൻഡ്). മരുമകൾ: ദിവ്യ. സഹോദരിമാർ: ലത (നാസിക്), ശോഭ (കോഴിക്കോട്).
വണ്ടാഴി: വടക്കുമുറി പന്നാങ്കോട് വീട്ടിൽ വി.സി. ഹരിദാസ് (58) നിര്യാതനായി.
പിതാവ്: പരേതനായ ചേന്തി. മാതാവ്: കല്യാണി. ഭാര്യ: വത്സല.
മക്കൾ: ഹരിഷ്മ, ഹരിഷ്ണ, ഹർഷ. മരുമക്കൾ: സിനേഷ്, മനു, സജിൽ. സഹോദരങ്ങൾ: സ്വാമിനാഥൻ, ശിവൻ, ശശി, ബാബു, പരേതനായ പ്രഭാകരൻ.