Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightകെ.എസ്​.ആർ.ടി.സിയിൽ...

കെ.എസ്​.ആർ.ടി.സിയിൽ ‘റെക്കോഡ്’​ കള്ളത്തരം; ഓടാതെ കിടക്കുന്നത്​ 500 അല്ല 1515 ബസുകൾ, ഗതാഗത മന്ത്രിക്കു മുഖ്യം ‘മൈലേജ്​’

text_fields
bookmark_border
ksrtc bus
cancel

കെ.എസ്​.ആർ.ടി.സി മേധാവിയുടെ ഫേസ്​ബുക്​പോസ്റ്റുകൾ ആരെയും ആവേശം കൊള്ളിക്കുന്നതാണ്​. ഓടാതെ കിടക്കുന്ന ബസുകളുടെ നിരക്കു കുറക്കുന്നതിൽ റെക്കോർഡ്​ നേട്ടം, അർപ്പണബോധത്തോടെയും ചിട്ടയായതുമായ പ്രവർത്തനം. കെ.എസ്​.ആർ.ടി.സി മൊത്തത്തിൽ രക്ഷപ്പെടുന്നതിന്‍റെ സന്തോഷം മുഴുവൻ ആ പോസ്റ്റുകളിലുണ്ട്​. ഗതാഗത വകുപ്പു മന്ത്രിയുടെ നിർദേശപ്രകാരം കെ.എസ്​.ആർ.ടി.സി ബസുകളുടെ ഓഫ്​റോഡു നിരക്കു പരമാവധി കുറച്ച്​ അഞ്ചു ശതമാനമാക്കുന്നതിനു ആരംഭിച്ച പ്രവർത്തനം ഫലപ്രാപ്തിയിൽ എത്തുന്നു.

2024 ജനുവരിയിൽ ഓഫ്​റോഡു നിരക്കു 1000 ആയിരുന്നത്​ ഓഗസ്റ്റിൽ 500ൽ താഴെ എത്തിച്ചുവെന്നതാണ്​ അവകാശവാദങ്ങളിൽ പ്രമുഖം. 5529 കെ.എസ്​.ആർ.ടി.സി ബസുകളും 434 സ്വിഫ്​റ്റ്ബസുകളുമടക്കം ആകെ 5963 ബസുകളുള്ളതിൽ ഓടാതെ കിടക്കുന്നവയുടെ എണ്ണം 500ൽ താഴെ എത്തിച്ചു എന്നതാണ്​ അവകാശവാദം.

ഇതു ശരിയാണെങ്കിൽ 2024 ആഗസ്റ്റ്​ 12 തിങ്കളാഴ്ച കെ.എസ്​.ആർ.ടി.സി-സ്വിഫ്​റ്റ്​ വക 5463 ബസുകൾ നിരത്തുകളിൽ ഓടിയിരിക്കണം. എന്നാൽ, ഓടിയതു 4448 ബസുകൾ മാത്രം. അതായത്​ ഓടാതെ കിടന്ന ബസുകൾ 1515. കെ.എസ്​.ആർ.ടി.സി മേധാവി അറിയാതെ 1015 ബസുകൾ ഓടാതെ കിടക്കുന്നു എന്നു ചുരുക്കം.

അന്നേ ദിവസത്തെ വിശദമായ കണക്ക്​ ഇങ്ങനെയാണ്​.

സോണുകൾ----ഓടിയ ബസുകൾ ---ഓടിയ കിലോമീറ്റർ---- യാത്രക്കാർ----വരുമാനം

  • സൗത്​ സോൺ---- 1870 ---- 564847----- 1069433 ---- 29686746
  • സെൻട്രൽ സോൺ --- 1503 ---- 509310 ----- 679561 ----- 25149282
  • നോർത്​ സോൺ ---- 1075 ----- 395089 ----- 468497 ----- 19319420
  • ആകെ ---- 4448 ----- 1469246 ------ 2217491 ----- 74155448

പുതിയ ഗതാഗതമന്ത്രി ചുമതലയേറ്റതോടെ കോർപറേഷൻ പ്രവർത്തനം മെച്ചപ്പെടുന്നുവെന്നു വരുത്തിത്തീർക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ്​ ഇത്തരത്തിൽ കള്ളക്കണക്കുകൾ സൃഷ്ടിക്കുന്നതെന്നു ജീവനക്കാർ ആരോപിക്കുന്നു.

പതിവിനു വിപരീതമായി കെ.എസ്​.ആർ.ടി.സിയു​ടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഗതാഗതമന്ത്രി നേരിട്ട്​ ഇടപെടുന്നുണ്ട്​. ഡിപ്പോ മേധാവികളടക്കമുള്ളവരുടെ യോഗവും മന്ത്രി വിളിച്ചു കൂട്ടാറുണ്ട്​. ഈ സാഹചര്യത്തിൽ മന്ത്രിയുടെ കൂടി അറിവോടെയാണ്​ ഇത്തരത്തിലുള്ള കണക്കുകൾ ഉണ്ടാക്കുന്നതെന്നും ജീവനക്കാർ പറയുന്നു.

കെ.എസ്​.ആർ.ടി.സിയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ കയറുന്നതും കോർപറേഷൻ ഏറ്റവും കാര്യക്ഷമമായി സർവീസ്​ നടത്താൻ ശ്രമിക്കുന്നതും തിങ്കളാഴ്​ച ദിവസങ്ങളിലാണ്​ 2024 ജൂലൈ ഒന്നു മുതലുള്ള തിങ്കളാഴ്ചകളിലെ കണക്ക്​ ഇങ്ങനെയാണ്​.

ദിവസം (തിങ്കളാഴ്​ച)----- ബസ്​ എണ്ണം---- കിലോമീറ്റർ ----- യാ​ത്രക്കാർ ------ വരുമാനം

  • 05/08/24 ---- 4302 ----- 1433000 ------ 2250000 ------- 72283000
  • 29/07/24 ----- 4308 ----- 1419000 ------ 2109000 ------- 69263000
  • 22/07/24 ----- 4297 ----- 1433000 ------ 2130000 ------- 70114000
  • 15/07/24 ----- 4311 ----- 1390000 ------ 2017000 ------- 69201000
  • 08/07/24 ----- 4276 ----- 1431000 ------ 2229000 ------ 73843000
  • 1/07/24 ----- 4243 ----- 1410000 ------ 2178000 ------- 71110000

തിരക്കേറിയ ദിനങ്ങളിൽ പോലും ആയിരത്തി​ അറുനൂറിലേറെ ബസുകൾ ഓടാതെ കിടക്കുന്നുവെന്ന്​​ ഇൗ കണക്കു സൂചിപ്പിക്കുന്നു. ഓപറേഷൻ വിഭാഗം മേധാവിയാണ്​ ഇത്തരം കണക്കുകൾ ഉണ്ടാക്കുന്നതിനു പിന്നിലെന്ന്​ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. 2022 ക്രിസ്മസ്​ കാലത്ത്​ സമാനമായ കണക്കുകൾ ഈ വിഭാഗം തയാറാക്കിയിരുന്നുവെങ്കിലും അന്നത്തെ കെ.എസ്​.ആർ.ടി.സി ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ ബിജു പ്രഭാകർ പിടികൂടിയിരുന്നു.

ക്രിസ്മസ്​ തിരക്കു പ്രമാണിച്ച്​ 1000 ബസുകൾ കൂടുതൽ ഓടിച്ചുവെന്നായിരുന്നു അന്നത്തെ കണക്ക്​. പക്ഷേ, എത്ര കിലോമീറ്റർ സർവീസ്​ നടത്തി എന്ന കണക്കിൽ പതിവിലും വർധന വരുത്താതിരുന്നതാണ്​ പിടിക്കപ്പെടാൻ കാരണം. കെ.എസ്​.ആർ.ടി.സിയു​ടെ പുനരുദ്ധാരണത്തെക്കുറിച്ചു പഠിച്ചു റിപ്പോർട്ട്​ നൽകിയ സുശീൽഖന്ന പ്രധാന ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിവാക്കണമെന്നു നിദേശിച്ചവർ ഇപ്പോഴും കെ.എസ്​.ആർ.ടി.സിയിലെ നിർണായക സ്ഥാനങ്ങളിൽ ഇരിക്കുന്നതാ​ണ്​ ഇത്തരം കണക്കുകളിലൂടെ പുകമറ സൃഷ്ടിക്കപ്പെടാൻ കാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCksrtc bus
News Summary - Fake 'record' in KSRTC; 1515 buses are not running, not 500
Next Story