മക്കൾ രാത്രി വൈകിയും ഓൺലൈനിൽ: 'പണി'കിട്ടിയത് പിതാവിന്
text_fieldsടെക്ക് യുഗത്തിലേക്കാണ് പുതിയ തലമുറ പിറന്നുവീഴുന്നത്. മൊബൈൽ ഫോണും അനുബന്ധ ഉപകരണങ്ങളിലും പുതു തലമുറക്കുള്ള അറിവ് പലപ്പോഴും മുതിർന്നവർക്ക് ഉണ്ടാകാറില്ലെന്നതാണ് വസ്തുത. കോവിഡ് മഹാമാരിയിൽ കളിയും ക്ലാസ്സുകളുമെല്ലാം ഓൺലൈൻ വഴിയായതോടെ കുട്ടികളിൽ മൊബൈൽ അഡിക്ഷൻ കൂടുന്നതായും വിവിധ പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ അമിത ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗവും സോഷ്യൽ മീഡിയ ഉപയോഗവും മാതാപിതാക്കൾക്ക് ആശങ്കയാകുകയാണ്. ഈ ആശങ്ക കൊണ്ട് ഫ്രാൻസിലെ ഒരു പിതാവിന് പറ്റിയ അമളിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
രാത്രികാലങ്ങളിൽ മക്കളുടെ മൊബൈൽ ഉപയോഗം പരിമിതപ്പെടുത്താൻ പിതാവ് ഒരു വിദ്യയൊപ്പിച്ചു. ജാമർ ഉപയോഗിച്ച് സിഗ്നൽ ലഭ്യത കുറച്ചു. പക്ഷേ അബദ്ധത്തിൽ സിഗ്നൽപോയത് കുട്ടികൾക്ക് മാത്രമല്ല, നഗരത്തിൽ മുഴുവനുമാണ്. അർദ്ധ രാത്രി മുതൽ പുലർച്ചെ മൂന്ന് വരെയാണ് പ്രദേശത്തെ ഇന്‍റർനെറ്റ് ബന്ധം തടസ്സപ്പെട്ടത്.
രാത്രി വൈകിയും മക്കൾ ഓൺലൈനിൽ തുടരുന്നത് തടയാൻ ജാമർ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. ഫ്രാൻസിൽ സിഗ്നൽ ജാമറുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമായതിനാൽ പ്രതിയായ പിതാവിൽ നിന്നും 30,000 യുറോ (ഏകദേശം 26 ലക്ഷം രൂപ) വരെ പിഴ ഈടാക്കാനും തടവ് ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. ജാമർ പൊലീസ് പിന്നീട് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.