‘കളമശ്ശേരി ഭീകരാക്രമണം: മാർട്ടിന് വട്ടാണെന്ന സർട്ടിഫിക്കറ്റ് ഇതുവരെ കിട്ടിയില്ല എന്നതാണ് ഏക ആശ്വാസം’
text_fieldsകോഴിക്കോട്: എട്ടുപേർ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണത്തിന് ഒരുവർഷം തികഞ്ഞിട്ടും അതിന് പിന്നിൽ പ്രവർത്തിച്ച ഒരാൾ മാത്രമാണ് ഇതുവരെ അറസ്റ്റിലായത്. അയാൾക്കെതിരെ ചുമത്തിയ യു.എ.പി.എ വകുപ്പാകട്ടെ, സർക്കാർ നിർദേശത്തെ തുടർന്ന് പിൻവലിക്കുകയും ചെയ്തിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ അന്നത്തെ സംഭവത്തെയും തുടർന്ന് നടന്ന പൊലീസ് അന്വേഷണത്തെയും മാധ്യമസമീപനങ്ങളെയും വിലയിരുത്തുകയാണ് കാന്തപുരം വിഭാഗം എസ്.വെ.എസ് നേതാവ് മുഹമ്മദലി കിനാലൂർ.
‘‘കളമശ്ശേരി തീവ്രവാദി ആക്രമണത്തിൽ ആകെ കൊല്ലപ്പെട്ടത് എട്ടു പേർ. പ്രതിയുടെ പേര് ഡൊമിനിക് മാർട്ടിൻ. പ്രതിയുടെ കയ്യിൽ വിലങ്ങണിയിക്കാൻ തക്ക പ്രാധാന്യമൊന്നും ഈ സ്ഫോടനത്തിന് അന്വേഷണോദ്യോഗസ്ഥർ കല്പിക്കുന്നില്ല എന്ന് ആ ദിവസങ്ങളിൽ പുറത്തുവന്ന ഫോട്ടോയിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. മാർട്ടിന് തലയ്ക്കു വട്ടാണ് (മാനസികരോഗി എന്ന് നല്ല മലയാളം) എന്നതിനുള്ള സർട്ടിഫിക്കറ്റ് ഇതുവരെ കണ്ടുകിട്ടിയിട്ടില്ല എന്നതുമാത്രമാണ് ഈ കേസിലെ ഏക 'ആശ്വാസം'.
മാർട്ടിൻ ഒക്ടോബർ 29ന്റെ സുപ്രഭാതത്തിൽ കളമശ്ശേരിയിൽ ചെന്ന് ബോംബ് പൊട്ടിച്ചതല്ല. അയാൾ അതിന് വേണ്ടിയുള്ള തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്, ബോംബ് നിർമാണം പരിശീലിച്ചിട്ടുണ്ട്. അഥവാ ആസൂത്രിത ആക്രമണമാണ് അവിടെ നടന്നത്. ഒരു വിശ്വാസി വിഭാഗത്തെ ഒന്നാകെ കൊന്നുകളയണം എന്ന് ചിന്തിക്കാൻ മാത്രം അയാൾ പ്രകോപിതനായത് എങ്ങനെ? അയാളെ ആരാണ് പിരി കേറ്റി വിട്ടത്? കളമശ്ശേരി സ്ഫോടനത്തിന്റെ തലേന്നാൾ അയാളെ തേടിയെത്തി എന്ന് ഭാര്യ പറയുന്ന ഫോൺകാൾ ആരുടേതായിരുന്നു? മുസ്‍ലിം ചെറുപ്പക്കാരെ വേട്ടയാടാൻ വേണ്ടി ഒരുക്കിയ തികച്ചും ആസൂത്രിതമായ ഭീകരാക്രമണമാണ് കളമശ്ശേരിയിൽ ഒക്ടോബർ 29 നു നടന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകുമോ? ആ തിരക്കഥ ആരുടേതായിരുന്നു? ചോദ്യങ്ങൾ ബാക്കിയാണ്.
കാസ എന്ന് പേരായ കൃസംഘി ഗ്രൂപ്പ് കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത് എന്താണ് എന്ന് എല്ലാവർക്കുമറിയാം. ആർ എസ് എസിന് വിടുപണി ചെയ്യുന്ന ആ സംഘടന കുറെ കാലമായി മുസ്‍ലിംകൾക്കെതിരെ സൈബറിടത്തിൽ നടത്തുന്ന 'തീവ്രവാദി ആക്രമണം' നിയമത്തിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് ഇപ്പോഴും തുടരുകയാണ്. അതിനെതിരെ പരാതി പോയിട്ടുണ്ട്. നടപടി ഉണ്ടായിട്ടില്ല.
കാസ പോലുള്ള സംഘടനകളുമായി മാർട്ടിൻ ബന്ധപ്പെട്ടിരുന്നോ, മാർട്ടിന് ആരെങ്കിലും സാമ്പത്തിക സഹായമോ മറ്റോ നൽകിയിരുന്നോ എന്നതൊക്കെ അന്വേഷണത്തിൽ കണ്ടെത്തേണ്ടതാണ്. ആ വഴിയിൽ അന്വേഷണം പോയിട്ടില്ല എന്നാണ് മനസിലാകുന്നത്. മാർട്ടിൻ ഒറ്റയ്ക്ക് ആലോചിച്ച്, ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത്, ഒറ്റയ്ക്ക് നടപ്പാക്കിയ കുറ്റകൃത്യം ആയാണ് അന്വേഷണസംഘം വിലയിരുത്തുന്നത്’’ -മുഹമ്മദലി ചൂണ്ടിക്കാട്ടി.
കുറിപ്പിന്റെ പൂർണരൂപം:
2023 ഒക്ടോബർ 29.
കളമശ്ശേരിയിലെ 'തീവ്രവാദി'യുടെ ദൃശ്യം ആദ്യം പുറത്തുവിടാൻ കാത്തിരുന്നവർക്ക് മുന്നിലേക്ക് അതാ വരുന്നു ഒരു ഫേസ്ബുക് ലൈവ്, ഡൊമിനിക് മാർട്ടിൻ എന്നയാളുടെ ടൈംലൈനിൽ. അയാൾ ലൈവിൽ സ്ഫോടനത്തിന്റെ കുറ്റമേറ്റു. പിന്നീട് പോലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങി. അതോടെ ചാനലുകളുടെ ആവേശം കെട്ടു. ചിലർ സോഷ്യൽ മീഡിയ പോസ്റ്റ് മുക്കി. വാർത്തകളിൽ തീവ്രവാദം ഇല്ലാതായി. സ്ഫോടനത്തിന്റെ പ്രഹരശേഷി ഒറ്റയടിക്ക് കുറഞ്ഞു.
'Twist in the tale: No terror angle in IED blast..' എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ പിറ്റേന്നത്തെ പ്രധാന തലക്കെട്ട്. അതിലുണ്ട് എല്ലാം. പ്രതി മുസ്‍ലിം അല്ല, അതുകൊണ്ട് 'ടെറർ ആംഗിൾ'ന് ഒരു സാധ്യതയുമില്ലാത്ത കേസായി മാറി കളമശ്ശേരി സ്ഫോടനം.
അപ്പോൾ ഇക്കണ്ട പത്രങ്ങളും ചാനലുകളും ഭീകരതയ്ക്ക് നൽകുന്ന വ്യാഖ്യാനം എന്താണ്? ആഗോള സാമ്രാജ്യത്വത്തിന്റെ, ഹിന്ദുത്വ ഫാഷിസത്തിന്റെ അതേ വ്യാഖ്യാനം തന്നെ. മുസ്‍ലിം പടക്കം പൊട്ടിച്ചാൽ അത് ഭീകരാക്രമണമാകും, അതിൽ ആർക്കും അപകടം പറ്റിയില്ലെങ്കിൽ പോലും. മറ്റുള്ളവർ മാരക പ്രഹരശേഷിയുള്ള ബോംബ് പൊട്ടിച്ചാലും, എത്രപേർ കൊല്ലപ്പെട്ടാലും അതിൽ ഭീകരത കാണാനാകില്ല! യു എ പി എക്ക് വകുപ്പുണ്ടാകില്ല, എൻ ഐ എ വരില്ല, സി ബി ഐ പരക്കം പായില്ല. നിർലജ്ജമായ ഈ വംശീയവിവേചനത്തിനു തുല്യം ചാർത്താൻ മലയാളത്തിലെ ചില മുൻനിര ചാനലുകൾ പോലും മത്സരിക്കുന്നു എന്നതാണ് കേരളം എത്തിനിൽക്കുന്ന അപകടമുനമ്പ്. അതേസമയം തികഞ്ഞ ജാഗ്രതയോടെ വിഷയം കൈകാര്യം ചെയ്ത മാധ്യമങ്ങളും ഉണ്ടായിരുന്നു. അവ പക്ഷെ എണ്ണത്തിൽ വളരെ കുറവായിരുന്നു.
കേരള സർക്കാരും പ്രതിപക്ഷ മുന്നണിയും അങ്ങേയറ്റം ഉത്തരവാദിത്ത ബോധത്തോടെയാണ് ആ മണിക്കൂറുകളിൽ പ്രശ്നത്തെ സമീപിച്ചത്. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെയടക്കം പിന്നീട് കേസ് രജിസ്റ്റർ ചെയ്തു. ആ കേസിൽ ഒരു കൊല്ലമായിട്ടും നടപടിയായിട്ടില്ല. അതുണ്ടാകുമെന്ന് പ്രതീക്ഷിക്കാനും വയ്യ. അല്ലേലും കേരള പൊലീസ് എടുക്കുന്ന എല്ലാ കേസുകളിലും നടപടി ഉണ്ടാകാറില്ലല്ലോ. മുസ്‌ലിം സ്ത്രീകൾ പന്നികളെ പോലെ പെറ്റ് കൂട്ടുന്നു എന്ന് വംശീയാധിക്ഷേപം നടത്തിയ കെ.ആർ ഇന്ദിരയൊക്കെ ഇപ്പോഴും കൂളായി നടക്കുന്നുണ്ടല്ലോ. പ്രിവിലേജ് എന്നല്ലാതെ എന്ത് പറയാൻ.
.......
News 18 മലയാളം ചാനൽ ആണ് കളമശ്ശേരിയിൽ തീവ്രവാദി സാന്നിധ്യം ആദ്യം 'സ്ഥിരീകരിച്ചത്'. കണ്ണൂരിൽ കസ്റ്റഡിയിൽ എടുത്ത, തൊപ്പിയും താടിയും ഉള്ളയാളെ നീണ്ട സമയം സ്ക്രീനിൽ കാണിച്ചുകൊണ്ട് അംബാനിയുടെ ചാനൽ സംഘികൾക്കും കൃസംഘികൾക്കും ആഹ്ലാദം സമ്മാനിക്കുക മാത്രമല്ല മുസ്‌ലിം വിരുദ്ധമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ കിണഞ്ഞു ശ്രമിക്കുകയും ചെയ്തു. തീവ്രവാദി = മുസ്‌ലിം എന്ന പൊതുബോധം നേരത്തെ സ്ഥാപിക്കപ്പെട്ടതാണല്ലോ. അതുകൊണ്ട് താടി വെച്ച, തൊപ്പിയിട്ട ഒരാളെ കിട്ടിയതോടെ ആഘോഷപ്പകലായി ചാനലിന്. പക്ഷേ അധികസമയം ആഘോഷം നീണ്ടില്ല. കസ്റ്റഡിയിൽ എടുത്തയാളെ പിന്നീട് വിട്ടയച്ചു.
ഒടുവിൽ ഡൊമിനിക് മാർട്ടിൻ എന്ന യഹോവ വിശ്വാസി തന്നെ കുറ്റം ഏറ്റപ്പോൾ അയാളുടെ മൊഴിയിൽ വൈരുധ്യമുണ്ട് എന്നായി ചാനൽ. ഓർക്കണം, ഇതൊന്നും പൊലീസിന്റെ നിഗമനം ആയിരുന്നില്ല. ചാനലിന്റെ 'കണ്ടെത്തൽ' മാത്രമായിരുന്നു. ഇതിനെ നിരുത്തരവാദിത്വം എന്ന് പറഞ്ഞു നിർത്തിയാൽ പോരാ, ഒന്നാന്തരം വർഗീയ ഭ്രാന്ത് എന്നുതന്നെ പറയേണ്ടിവരും. കേസിൽ യു എ പി എ ഒഴിവാക്കുമ്പോൾ, മാർട്ടിനു പുറത്തേക്കുള്ള വഴി എളുപ്പമാകുമ്പോൾ ഈ മാധ്യമങ്ങളെല്ലാം എത്ര അച്ചടക്കത്തോടെയാണ് പെരുമാറുന്നത്!
............
കളമശ്ശേരി തീവ്രവാദി ആക്രമണത്തിൽ ആകെ കൊല്ലപ്പെട്ടത് എട്ടു പേർ. പ്രതിയുടെ പേര് ഡൊമിനിക് മാർട്ടിൻ. പ്രതിയുടെ കയ്യിൽ വിലങ്ങണിയിക്കാൻ തക്ക പ്രാധാന്യമൊന്നും ഈ സ്ഫോടനത്തിന് അന്വേഷണോദ്യോഗസ്ഥർ കല്പിക്കുന്നില്ല എന്ന് ആ ദിവസങ്ങളിൽ പുറത്തുവന്ന ഫോട്ടോയിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. മാർട്ടിന് തലയ്ക്കു വട്ടാണ് (മാനസികരോഗി എന്ന് നല്ല മലയാളം) എന്നതിനുള്ള സർട്ടിഫിക്കറ്റ് ഇതുവരെ കണ്ടുകിട്ടിയിട്ടില്ല എന്നതുമാത്രമാണ് ഈ കേസിലെ ഏക 'ആശ്വാസം'.
പലതലങ്ങളിൽ ഹിന്ദുത്വയുടെ തീവ്രദേശീയതാബോധത്തെ തള്ളിപ്പറയുന്നുണ്ട് യഹോവയുടെ സാക്ഷികൾ. അതുകൊണ്ടാണ് മാർട്ടിൻ അവരെ രാജ്യദ്രോഹികൾ എന്ന് ഫേസ്ബുക് ലൈവിൽ ആക്ഷേപിക്കുന്നത്. വിശ്വാസപരമായ കാരണങ്ങളാൽ ദേശീയ ഗാനാലാപനം ഉൾപ്പെടെ പാടില്ലെന്ന് ചിന്തിക്കുന്ന ഒരു വിഭാഗത്തെ രാജ്യദ്രോഹികൾ എന്ന് വിളിക്കാൻ മാർട്ടിനെ പ്രേരിപ്പിച്ച പ്രത്യയശാസ്ത്രം ഏതാണ്? ഏത് സംഘടനയുടെ വിദ്വേഷപ്രചാരണങ്ങളിലാണ് അയാൾ മുഖംകുത്തി വീണത്? ആ സംഘടനയ്ക്ക് കളമശ്ശേരിയിലെ ഭീകരാക്രമണത്തിൽ എന്താണ് റോൾ? ഈ വഴിയിലൊന്നും അന്വേഷണം നീങ്ങിയില്ല എന്നാണ് മനസിലാകുന്നത്.
മാർട്ടിൻ ഒക്ടോബർ 29ന്റെ സുപ്രഭാതത്തിൽ കളമശ്ശേരിയിൽ ചെന്ന് ബോംബ് പൊട്ടിച്ചതല്ല. അയാൾ അതിന് വേണ്ടിയുള്ള തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്, ബോംബ് നിർമാണം പരിശീലിച്ചിട്ടുണ്ട്. അഥവാ ആസൂത്രിത ആക്രമണമാണ് അവിടെ നടന്നത്. ഒരു വിശ്വാസി വിഭാഗത്തെ ഒന്നാകെ കൊന്നുകളയണം എന്ന് ചിന്തിക്കാൻ മാത്രം അയാൾ പ്രകോപിതനായത് എങ്ങനെ? അയാളെ ആരാണ് പിരി കേറ്റി വിട്ടത്? കളമശ്ശേരി സ്ഫോടനത്തിന്റെ തലേന്നാൾ അയാളെ തേടിയെത്തി എന്ന് ഭാര്യ പറയുന്ന ഫോൺകാൾ ആരുടേതായിരുന്നു? മുസ്‍ലിം ചെറുപ്പക്കാരെ വേട്ടയാടാൻ വേണ്ടി ഒരുക്കിയ തികച്ചും ആസൂത്രിതമായ ഭീകരാക്രമണമാണ് കളമശ്ശേരിയിൽ ഒക്ടോബർ 29 നു നടന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകുമോ? ആ തിരക്കഥ ആരുടേതായിരുന്നു? ചോദ്യങ്ങൾ ബാക്കിയാണ്.
കാസ എന്ന് പേരായ കൃസംഘി ഗ്രൂപ്പ് കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത് എന്താണ് എന്ന് എല്ലാവർക്കുമറിയാം. ആർ എസ് എസിന് വിടുപണി ചെയ്യുന്ന ആ സംഘടന കുറെ കാലമായി മുസ്‍ലിംകൾക്കെതിരെ സൈബറിടത്തിൽ നടത്തുന്ന 'തീവ്രവാദി ആക്രമണം' നിയമത്തിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് ഇപ്പോഴും തുടരുകയാണ്. അതിനെതിരെ പരാതി പോയിട്ടുണ്ട്. നടപടി ഉണ്ടായിട്ടില്ല.
കാസ പോലുള്ള സംഘടനകളുമായി മാർട്ടിൻ ബന്ധപ്പെട്ടിരുന്നോ, മാർട്ടിന് ആരെങ്കിലും സാമ്പത്തിക സഹായമോ മറ്റോ നൽകിയിരുന്നോ എന്നതൊക്കെ അന്വേഷണത്തിൽ കണ്ടെത്തേണ്ടതാണ്. ആ വഴിയിൽ അന്വേഷണം പോയിട്ടില്ല എന്നാണ് മനസിലാകുന്നത്. മാർട്ടിൻ ഒറ്റയ്ക്ക് ആലോചിച്ച്, ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത്, ഒറ്റയ്ക്ക് നടപ്പാക്കിയ കുറ്റകൃത്യം ആയാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. മാർട്ടിൻ ഫേസ്ബുക് ലൈവിൽ വന്നപ്പോൾ കെട്ടുപോയതാണ് മാധ്യമങ്ങളുടെ ആവേശം. അതുകൊണ്ട് ഈ കേസിൽ ഇനി എന്ത് നടന്നാലും അവർ മിണ്ടില്ല.
2005 സെപ്റ്റംബർ ഒമ്പതിന് കളമശ്ശേരിയിൽ ആളില്ലാ ബസിന് ആരോ തീക്കൊടുത്തതിന്റെ ഞെട്ടലിൽ നിന്ന് മോചിതമാകാൻ കേരളത്തിന് വർഷങ്ങൾ വേണ്ടി വന്നു. പക്ഷെ 2023 ഒക്ടോബർ 29 ന് എട്ട് പേരുടെ മരണത്തിനിടയാക്കിയ കളമശ്ശേരി സ്ഫോടനത്തിന്റെ ഞെട്ടലിൽ നിന്ന് കേരളം മണിക്കൂറുകൾ കൊണ്ട് മുക്തി നേടി! കളമശ്ശേരിയിൽ കഴിഞ്ഞവർഷം നടന്നത് കേരളം കണ്ട ഏറ്റവും വലിയ ഭീകരപ്രവർത്തനം ആയിട്ട് പോലും, ഒരു മുസ്‌ലിം പേരുകാരൻ അതിൽ ഇൻവോൾവ് ആയിട്ടില്ല എന്നത് കൊണ്ട് മാത്രം കാറ്റു പോകുന്ന വ്യവസ്ഥിതിയുടെ പേരാണ് മലയാളി പൊതുബോധം!!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.