Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സി.ബി.ഐയെ ആർക്കാണ്​ പേടി?
cancel
Homechevron_rightOpinionchevron_rightOffbeatchevron_rightസി.ബി.ഐയെ ആർക്കാണ്​...

സി.ബി.ഐയെ ആർക്കാണ്​ പേടി?

text_fields
bookmark_border

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയെന്ന ചുങ്കപ്പാതയെപ്പറ്റി പറയാം. 2012 ​​ഫെബ്രുവരിയിൽ തുടങ്ങിയ ചുങ്കം പിരിവാണ്​. ഇതിനകം നിർമാണ ചെലവി​ന്‍റെ 97 ശതമാനം പിരിച്ചു കഴിഞ്ഞു. കരാർ പ്രകാരം 2028 ജൂലൈ 21 വരെ പിരിക്കാം. ഇതിനിടക്ക്​ നിർമാണവും പരിപാലനവുമായി ബന്ധപ്പെട്ട്​ 102.44 കോടി രൂപയുടെ അഴിമതി നടന്നതായി കോടതിയിൽ സി.ബി.ഐ റിപ്പോർട്ട്​ സമർപ്പിച്ചു. അഴിമതിയെക്കുറിച്ച്​ സി.ബി.​ഐ അന്വേഷണം തുടങ്ങിയതി​ന്‍റെ തൊട്ടുപിന്നാലെയാണ്​ സെപ്​റ്റംബർ ഒന്ന്​ മുതൽ വീണ്ടും ചുങ്കം കൂട്ടിയത്​. ഇവിടെ ഉയരുന്നത്​ ഒരു ചോദ്യമാണ്​; സി.ബി.ഐയെ ആർക്കാണ്​ പേടി?.

ദേശീയപാത 544ൽ മണ്ണുത്തി മുതൽ ഇടപ്പള്ളി വരെയുള്ള 64 കിലോമീറ്റർ ചുങ്കപ്പാത നിർമാണ കമ്പനിയാണ്​ വർഷങ്ങളായി വാഹന യാത്രികരുടെ ചോരയൂറ്റി തടിച്ച്​ വളരുന്നത്​. 721.17 കോടി രൂപ ചെലവിട്ടാണ്​ റോഡ്​ നിർമിച്ചതെന്നാണ്​ ഹൈദരാബാദ്​ ആസ്ഥാനമായുള്ള 'ഗുരുവായൂർ ഇൻഫ്രാസ്​ട്രക്​ചർ പ്രൈവറ്റ്​ ലിമിറ്റഡ്​' എന്ന കമ്പനി അവകാശപ്പെടുന്നത്​. ഇതുവരെ 698.14 കോടി രൂപ ടോൾ ഇനത്തിൽ പിരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം പിരിച്ചത്​, കമ്പനി പറയുന്ന കണക്കിൽതന്നെ 20 കോടിക്ക്​ മുകളിലാണ്​.

കരാർ കാലാവധി പൂർത്തിയാക്കു​േമ്പാഴേക്കും നിർമാണ ചെലവി​െൻറ എത്രയോ കൂടുതൽ തുക പിരിച്ചു കഴിഞ്ഞിരിക്കും. ദിനേന പെരുകുന്ന വാഹനങ്ങളുടെ എണ്ണവും കോവിഡ്​ കാലത്തുപോലും വർധിപ്പിച്ച ചുങ്കവും കണക്കാക്കിയാൽ ഈ കൊള്ളക്ക്​ അറ്റമില്ല.

അശാസ്​ത്രീയമായ ടോൾ പിരിവ്​ മാത്രമല്ല, ടോൾ നിരക്ക്​ പലപ്പോഴും വ്യക്തവുമല്ല. ചുങ്കപ്പിരിവിന്​ മുമ്പ്​ പാത തുറക്കു​േമ്പാൾ തന്നെ പൂർത്തിയാക്കേണ്ടിയിരുന്ന അനുബന്ധ സംവിധാനങ്ങളൊന്നും ഇപ്പോഴും പൂർത്തിയായിട്ടില്ല. സുപ്രീം കോടതിവരെ എത്തിയിട്ടും കമ്പനിതന്നെ ജയിക്കുന്ന കരാർ വ്യവസ്ഥകൾ വാഹന ഉടമകളെ നോക്കി പല്ലിളിക്കുകയാണ്​. മലയാളമറിയാത്ത ടോൾ പ്ലാസ ജീവനക്കാരിൽ പലരും 'ഗുണ്ടാ പ്രവർത്തനത്തിൽ പരിശീലനം സിദ്ധിച്ചവരെപ്പോലെ'യാണ്​ പെരുമാറുന്നതെന്ന്​ പലപല അനുഭവങ്ങൾ പറഞ്ഞുതരുന്നു.

മന്ത്രി സി. രവീന്ദ്രനാഥ്​ പ്രതിനിധാനം ചെയ്യുന്ന പുതുക്കാട്​ നിയമസഭാ മണ്ഡലത്തിലാണ്​ പാലിയേക്കര ​ടോൾ പ്ലാസ. മണ്ണുത്തി-ഇടപ്പള്ളി ചുങ്കപ്പാതക്ക്​ അത്രതന്നെ സർവീസ്​ റോഡും വേണമെന്നാണ്​ വ്യവസ്ഥയെങ്കിലും പലയിടത്തും അങ്ങനെയൊന്നില്ല. ടോൾ പ്ലാസക്ക്​ സമാന്തരമായി സി. രവീന്ദ്രനാഥി​െൻറ എം.എൽ.എ ഫണ്ടിൽനിന്ന്​ ഒരു കോടിയോളം രൂപ ചെലവഴിച്ച്​ ചെറുവാഹനങ്ങൾക്ക്​ കടന്നുപോകാൻ പാകത്തിൽ പാത സർവീസ്​ റോഡ്​ നിർമിച്ചെങ്കിലും കമ്പനി അത്​ അടച്ചുകെട്ടി.

ദേശീയപാത അതോറിറ്റി ഒളിച്ചു കളിച്ചപ്പോൾ കലക്​ടർ അടക്കമുള്ള ജില്ല ഭരണകൂടം പരിഹാസ്യരായി. ടോൾ പിരിവ്​ പ്രാദേശിക പാതകളിലെ വാഹന ഗതാഗതത്തിന്​ തടസമാകരുത്​ എന്നായിരുന്നു ചുങ്കപ്പിരിവിനോട്​ പൊരുതുന്നവർ ഉന്നയിച്ച വാദം. എന്നാൽ, പ്രാദേശിക പാതകളിലെ ഗതാഗതം ടോൾ പാതയിലെ സുഗമ യാത്രക്ക്​ തടസമാകുന്നുണ്ടെന്ന കമ്പനിയുടെ വാദമാണ്​ അംഗീകരിക്കപ്പെട്ടത്​​!.

നാട്ടുകാർ തുറന്ന സമാന്തര പാത അടക്കാൻ കമ്പനിക്ക്​ പൊലീസ്​ സംരക്ഷണം നൽകണമെന്ന്​ ഉത്തരവിട്ടത്​ കോടതിയാണ്​. മൂന്നര മീറ്റർ വീതിയുണ്ടായിരുന്ന പ്രവേശന ഭാഗം ഇരുമ്പ്​ റെയിലുകൾ നാട്ടി ഒന്നര മീറ്ററാക്കി കുറച്ച കമ്പനിക്കു വേണ്ടിയും നിയമ സംവിധാനങ്ങളും സർക്കാരും കണ്ണടച്ചു.


ഈ പാതയിലെ തൃശൂർ പാലിയേക്കര ടോൾ പ്ലാസ എന്നും പ്രശ്​നസ്ഥലമാണ്​. ചുങ്കം പിരിക്കുന്നതിന്​ മുമ്പുതന്നെ പ്രതിഷേധം തുടങ്ങിയിരുന്നു. ചുങ്കപ്പിരിവും അതി​െൻറ പേരിലുള്ള ഗുണ്ടായിസവും പരിധി വിട്ടപ്പോൾ പ്രതിഷേധത്തി​െൻറ സ്വഭാവം മാറിയ സംഭവങ്ങൾ പലതാണ്​. അന്ന്​ സമരക്കാരെല്ലാം പൊലീസ്​ നടപടിയും കേസും നേരിട്ടു. മാരകമായി പൊലീസ്​ മർ​ദനം ഏറ്റവർ അനവധിയാണ്​.

അത്രമേൽ ടോൾ കമ്പനിക്കു വേണ്ടി മുട്ടിലിഴഞ്ഞ്​ നിൽക്കുകയാണ്​ നിയമ-ഭരണ സംവിധാനങ്ങൾ. ടോൾ പ്ലാസയിൽ വാഹന നിര നീളു​േമ്പാൾ തുറന്നുവിട്ട്​ തിരിക്ക്​ കുരുക്ക്​ കുറക്കാൻ ഇടപെടുന്ന പൊലീസുകാരും ടോൾ കമ്പനിയുടെ ​നിയമ നടപടികൾ നേരിടേണ്ടി വന്നതോടെ അവർ പിന്മാറി. യാത്രക്കാർക്കു വേണ്ടി ഇടപെടുന്ന പൊലീസിന്​ ​സർക്കാരി​െൻറ പിന്തുണ കിട്ടാതെ വന്നതോടെ എല്ലാം ടോൾ കമ്പനിക്ക്​ അനുകൂലമെന്ന സ്ഥിതിയാണ്​.

സർവീസ്​ റോഡുകൾ മാത്രമല്ല, ഫ്ലൈ ഓവർ, ആവശ്യമുള്ള ഇടങ്ങളിലെല്ലാം കാത്തിരിപ്പ്​ കേന്ദ്രം, വഴിവിളക്ക്​, ഇരുവശത്തും നീർച്ചാൽ, വിശ്രമ കേന്ദ്രം, അപകടം ഉണ്ടാകു​േമ്പാൾ അറിയിക്കാൻ ടോൾ പ്ലാസയി​ൽ ​ഫോൺ സംവിധാനം, ആംബുലൻസ്​ എന്നുവേണ്ടി കൃത്യസമയത്ത്​ അറ്റകുറ്റപ്പണി വരെ കമ്പനി ചെയ്യണമെന്നാണ്​ കരാറിലെ വ്യവസ്ഥ. ഈ പാതയിലൂടെ സഞ്ചരിച്ചാൽ കരാർ ലംഘത്തി​െൻറ നേർക്കാഴ്​ചകൾ കാണാം. നിമാണത്തിലും പരിപാലനത്തിലും അങ്ങേയറ്റം അനാസ്ഥ കാണിച്ച, ചുങ്കപ്പിരിവ്​ എന്ന ​കൊള്ള അനസ്യൂതം തുടരുന്ന, എല്ലാ നിയമ സംവിധാനങ്ങൾക്കും മുകളിൽപ്പറന്ന അനുഭവമുള്ള ടോൾ കമ്പനിയെ സി.ബി.ഐ എന്തുചെയ്യുമെന്ന്​ കാത്തിരുന്ന്​ കാണാനുള്ളതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwaytoll plazaMannuthy-Edapplly
Next Story