Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനഷ്ടപ്പെടലിന്റെ...

നഷ്ടപ്പെടലിന്റെ ഒാർമപ്പൂക്കൾ

text_fields
bookmark_border
നഷ്ടപ്പെടലിന്റെ ഒാർമപ്പൂക്കൾ
cancel

സെക്രേട്ടറിയറ്റ് പടിക്കലെ ആര്യവേപ്പി​​​​​​െൻറ ചുവട്ടിലേക്ക് വെയിൽ അരിച്ചിറങ്ങുകയാണ്. ദിവസങ്ങൾ നീണ്ടുപെയ്ത പെരുമഴക്കു ശേഷമുള്ള നേർത്ത വെയിൽ. അതിന് ചുവട്ടിൽ ഒരാൾക്ക് കഷ്ടി കടന്നുകൂടാവുന്ന കീറിയ പായച്ചുരുളിൽ അവനുണ്ട്. കേരളത്തി​​​​​​െൻറ മുറിപ്പാടായി. വെയിലും മഴയുമേറ്റ്. ശ്രീജിത്ത്... മലയാളിക്കും മനസ്സാക്ഷിക്കും മറക്കാനാകാത്ത പേര്. സഹോദരൻ ശ്രീജീവി​​​​​​െൻറ മരണത്തിന് കുറ്റക്കാരായ പൊലീസുകാർക്കെതിരെ ശ്രീജിത്ത് തുടങ്ങിയ പോരാട്ടത്തിനിടയിൽ കടന്നുപോകുന്നത്​ മൂന്നാമത്തെ ഒാണം...

965 ദിവസങ്ങൾ പിന്നിട്ടിരിക്കുന്ന സമരത്തി​​​​​​​െൻറ തളർച്ചയേകിയ മുഖമുയർത്തി ശ്രീജിത്ത് നോക്കി. ചീറിപ്പായുന്ന വാഹനങ്ങളും വേഗതയിൽ കടന്നുപോകുന്ന മനുഷ്യരും എല്ലാം പഴയ അതേ കാഴ്​ചതന്നെ. എന്നാൽ, ഒാണത്തി​​​​​​െൻറ വരവറിച്ച് കടന്നുപോകുന്നവർ നൊമ്പരം നിറക്കുന്ന ഒാർമകളായി  അയാളുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്.

സമരപ്പന്തലിൽ ഇൗ ഒാണനാളിലുമുണ്ടയാൾ... അനുജന്​ നിഷേധിക്കപ്പെട്ട നീതിക്കായ്​..
 

നെയ്യാറ്റിൻകര സ്വദേശികളായ രമണിക്കും ശ്രീധരനും നാല് മക്കളായിരുന്നു. ശ്രീജു, ശ്രീജിത്ത്, ശ്രീജീവ്, ശ്രീജ. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും രമണിയെയും തനിച്ചാക്കി ശ്രീധരൻ ആദ്യമേ മടങ്ങി. തയ്യൽവശമുണ്ടായിരുന്ന രമണി നാലു മക്കളെയും ചേർത്ത് ജീവിതം തുന്നിത്തുടങ്ങി. സഹോദരൻ സതീശൻ താങ്ങായി ഒപ്പമുണ്ടായിരുന്നു. ഒാണവും വിഷുവും ഉത്സവവുമെല്ലാം ആ വീട്ടുമുറ്റത്തും എത്തി. സാധാരണ ദിവസത്തേക്കാൾ മൂന്ന് നാല് കറികൾ കൂടുതലുണ്ടാകും ആ ചെറിയ വീട്ടിൽ ഒാണത്തിന് വിരിക്കുന്ന  ഇലയിൽ. പായസം രുചിച്ചും ഒാണക്കോടി  കൈമാറിയും  പൊന്നിൻ ചിങ്ങം അവർക്കും ആഹ്ലാദമായിരുന്നു; നാലു  വർഷങ്ങൾക്ക് മുമ്പ് വരെ. പൊലീസ് ലോക്കപ്പിലെ ഇരുട്ടുമുറിയിൽ  ശ്രീജീവ് ചതച്ചരക്കപ്പെടും വരെ. ശ്രീജീവ് മരിച്ചശേഷം ഇത് നാലാമത്തെ ഒാണമാണ് വരുന്നത്. ശ്രീജിത്ത് സെക്രേട്ടറിയറ്റ് പടിക്കൽ സമരം  തുടങ്ങിയിട്ട് മൂന്നാമത്തെ ഒാണവും. ‘ആപത്തൊന്നും ആർക്കുമില്ലാത്ത കാലത്തെ’ മഹാബലിത്തമ്പുരാ​​​​​​െൻറ െഎത്യഹ്യത്തിലേക്ക് ആഘോഷത്തോടെ ഒരു ദേശം അടുക്കുേമ്പാൾ, നനവുവറ്റിയ െതാണ്ടയും ഒട്ടിയവയറുമായി കിടക്കുന്ന ശ്രീജിത്തെന്ന ആൾരൂപം ഒാർമപ്പെടുത്തലാണ്. നീതിനിഷേധത്തി​​​​​​െൻറ... പോരാട്ടത്തി​​​​​​െൻറ... നഷ്ടപ്പെടലി​​​​​​െൻറ...

സെക്രട്ടറിയറ്റ്​ പടിക്കലെ ഒറ്റയാൾ പോരാട്ടം
അടുത്ത കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നുവന്ന ഏറ്റവും വലിയ കാമ്പയിനും ശബ്ദവും ശ്രീജിത്തിന് വേണ്ടിയായിരുന്നു. ഒരു രാഷ്്ട്രീയ പാർട്ടിയുടെയും കൊടിയില്ലാതെ യുവത നീതിക്കായുള്ള പോരാട്ടത്തിൽ ശ്രീത്തിനൊപ്പം അണിനിരന്നു. 700 ദിവസങ്ങളോളം ശ്രീജിത്തെന്ന പതിവ് കാഴ്ചയെ മറച്ച് പാഞ്ഞ മന്ത്രിവാഹനങ്ങൾക്കും അധികാരികൾക്കും ഒടുവിൽ കണ്ണുതുറക്കേണ്ടിവന്നു. 

2014 മേയ് 19നായിരുന്നു മോഷണക്കുറ്റം ആരോപിച്ച് ശ്രീജീവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ഒാക്സിജൻ ഘടിപ്പിച്ച് അത്യാസന്ന നിലയിൽ ആശുപത്രിയിലാണ് ഉറ്റവർ അവനെ ജീവനോടെ കാണുന്നത്. ലോക്കപ്പിൽ വെച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നായിരുന്നു െപാലീസ് ഭാഷ്യം. എന്നാൽ, ശരീരം മുഴുവൻ കാണപ്പെട്ട ചുവന്ന് കല്ലിച്ച പാടുകൾ അത് കൊലപാതകമാണെന്ന് അടിവരയിട്ടു. അന്ന് തുടങ്ങിയതാണ് ശ്രീജിത്തി​​​​​​െൻറ പോരാട്ടം. ആദ്യം പൊലീസ് കംപ്ലയിൻറ്​ അതോറിറ്റ്ക്ക് പരാതികൊടുത്തു. ശ്രീജീവിേൻറത് കസ്റ്റഡി മരണമാണെന്നും എസ്.പി തലത്തിലെ ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും പത്ത് ലക്ഷം നഷ്ട പരിഹാരം നൽകണമെന്നും അതോറിറ്റി ഉത്തരവിട്ടു. പാറശ്ശാല സ്റ്റേഷനില്‍ എ.എസ്‌.ഐ ആയിരുന്ന ഫിലിപ്പോസി​​​​​​െൻറ ബന്ധുവായ പെണ്‍കുട്ടിയുമായി ശ്രീജീവ് പ്രണയത്തിലായതാണ്​ ക്രൂരമായ കൊലപാതകത്തിലേക്ക് പൊലീസിനെ നയിച്ചതെന്ന ശ്രീജിത്തി​​​​​​െൻറ ആരോപണം ജസ്റ്റിസ് നാരായണ കുറുപ്പി​​​​​​െൻറ റിപ്പോര്‍ട്ടിൽ ശരിവെക്കുന്നുണ്ട്. എന്നാൽ, ഒരു വെള്ള പേപ്പറിലത് ഒതുങ്ങി. കുറ്റം ചെയ്തവരെ രക്ഷിക്കാൻ അധികൃതർ ഒന്നുചേർന്നപ്പോൾ അനിയ​​​​​​​െൻറ ആത്മാവിന് നീതിതേടി ജീവിതം ഉഴിഞ്ഞുവെക്കേണ്ടിവന്നു ശ്രീജിത്തിന്. ഒടുവിൽ അന്വേഷണം സി.ബി.െഎക്ക് വിടാൻ ഉത്തരവായി. ആ സർക്കാർ വാക്കിൽ ശ്രീജിത്തും വിശ്വസിച്ചു. പിന്തുണച്ചവരും സമൂഹവുമെല്ലാം അതൊരു വിജയമായി കണ്ട് യാത്ര പറഞ്ഞ് പിരിഞ്ഞു. എന്നാൽ നഷ്ടപ്പെട്ടത് തനിക്കും കുംടുംബത്തിനുമെന്ന് തിരിച്ചറിവുള്ളതിനാൽ അടങ്ങിയിരിക്കാനായില്ല. വീണ്ടും സെക്രേട്ടറിയറ്റി​​​​​​െൻറ പടികൾ കയറി ഇറങ്ങി. സി.ബി.െഎയുടെ ഏത് യൂനിറ്റാണ് അന്വേഷിക്കുന്നത്...?  അന്വേഷണം എന്തായി ഇങ്ങനെ ഒരുപാട് ചോദ്യങ്ങളുമായി. ഉത്തരങ്ങൾ കിട്ടാതായതോടെ വിവരാവകാശം കൊടുത്തു. അതിനും മറുപടിയില്ലാതായി. അതോടെയാണ് ശ്രീജിത്ത് വീണ്ടും സെക്രട്ടറിയറ്റ് പടിക്കലേക്ക് എത്തുന്നത്.

ശ്രീജിത്തിനായി സോഷ്യൽ മീഡിയ ആഹ്വാനം ചെയ്​ത പ്രതിഷേധത്തി​​​െൻറ ഭാഗമായി നടന്ന പ്രകടനം -  (ഫയൽ ചിത്രം: പി.ബി. ബിജു)
 

കരഞ്ഞകന്ന ഒാണം
ശ്രീജിത്തിനെ സംബന്ധിച്ച് കഴിഞ്ഞ ഒാണങ്ങളെല്ലാം സമരത്തി​​​​​​െൻറയും വേദനയുടെയുമായിരുന്നു. ആശ്വാസിക്കാനുള്ള ഒന്നും ഇൗ പ്രാവശ്യവുമില്ല. ഉറവ  വറ്റിയ കുഴിഞ്ഞ കണ്ണുകൾ ഉയർത്തി ശ്രീജിത്ത് പറഞ്ഞുകൊണ്ടിരുന്നു.  ‘‘അമ്മ നന്നായി പചകം ചെയ്യും. ഒാണത്തിന് അടകൊണ്ടുള്ള പായസവും മറ്റും  ഉണ്ടാക്കും. അവൻ എനിക്കും ഞാൻ അവനും ചേട്ടനും അമ്മക്കും പെങ്ങൾക്കും വസ്ത്രം എടുത്ത് നൽകും. മരണ ശേഷം ആഘോഷിച്ചിേട്ടയില്ല. കഴിഞ്ഞ ഒാണങ്ങളിൽ ഇവിടെ സെക്രട്ടറിയറ്റ് പടിക്കൽ പട്ടിണിയിലായിരുന്നു.  വീട്ടിലേക്ക് പോയില്ല. അവരോട് ഇങ്ങോട്ട് വരണ്ടെന്നും പറഞ്ഞു. കാരണമുണ്ട്, അവ​​​​​​​െൻറ മരണം കഴിഞ്ഞുള്ള ആദ്യ ഒാണം മനസ്സിൽനിന്ന് മായില്ല. അന്ന് വീട്ടിൽ ഭക്ഷണം ഉണ്ടാക്കിയിട്ടില്ല. അമ്മ കരയുകയായിരുന്നു ഒരു പകൽ മുഴുവൻ. ഞങ്ങൾ മക്കളിൽ അമ്മയോട്​ ഏറ്റവും കൂടുതൽ സ്നേഹം അവനാണ്​ കാണിച്ചിരുന്നത്​. നാട്ടുകാരോടും നല്ല സൗഹൃദത്തിലായിരുന്നു അവൻ. എല്ലാവർക്കും പ്രിയപ്പെട്ടവൻ. ചെറുപ്പം മുതൽ കഷ്ടപ്പെട്ടും കഠിനമായ ജോലികൾ ചെയ്തുമാണ് വളർന്നത്. എനിക്ക്  സഹോദരനായിരുന്നില്ല സുഹൃത്തായിരുന്നു. എല്ലാ കാര്യങ്ങളും ഞങ്ങൾ സംസാരിക്കുമായിരുന്നു.  ഉള്ളതുകൊണ്ട് സന്തോഷത്തോടെ കഴിഞ്ഞുകൂടിയ കുടുംബമായിരുന്നു ഞങ്ങളുടേത്​...’’ ഒാർമകളിൽ സ്​ഥലകാലങ്ങൾ മറന്ന്​ അയാൾ പറഞ്ഞുകൊണ്ടേയിരുന്നു. 

അനാഥാലയവും നിറഞ്ഞ കണ്ണുകളും
‘.... മാവേലിക്കരയിലെ സി.എം.എസ്​ അനാഥാലയത്തിലാണ് ഞങ്ങൾ വളർന്നത്. അച്ഛ​​​​​​​െൻറ മരണത്തോടെ അമ്മക്ക് മക്കളുടെ വിദ്യാഭ്യാസവും മറ്റ് ചെലവുമെല്ലാം ഒറ്റക്ക് താങ്ങാനാവുമായിരുന്നില്ല. ഒരിക്കൽ എന്നെ ചേർക്കാൻ വേണ്ടിയാണ് മാവേലിക്കരയിൽ ശ്രീജിവിനെയും ഒക്കത്തിരിത്തി എത്തുന്നത്. എനിക്ക് അന്ന് അഞ്ചുവയസും അവന് നാലുമേയുള്ളു. വീട്ടിലെ കാര്യങ്ങളും കഷ്ടപ്പാടുകളും കേട്ട് കഴിഞ്ഞപ്പോൾ അവിടുത്തെ അധികൃതരാണ് അമ്മയോട് എന്നാൽ ശ്രീജീവിനെക്കൂടി നിർത്തിക്കൊള്ളാൻ പറഞ്ഞത്​. ഒരിക്കലും മറക്കാനാകാത്ത ഒരു കനലാണ് ആ ദിനം. അപരിചിതത്വം നിറഞ്ഞ ഒരു അന്തരീക്ഷമായിരുന്നത്. ഞങ്ങളെപ്പോലെ കുറെ കുട്ടികളെ കാണാമായിരുന്നു. അവനാണെങ്കിൽ ഒന്നും തിരിച്ചറിയാറായിട്ടില്ല. അവിടുന്ന് ഉൗണെല്ലാം കഴിഞ്ഞ് വൈകുന്നേരം അമ്മ ഒറ്റക്ക് ഞങ്ങ​േളാട്​ ഒന്നും പറയാതെ പോകുകയാണ്. ഞങ്ങൾ ഗേറ്റ്​ വരെ ഒാടിച്ചെന്ന് കരഞ്ഞു. പുറത്തിറങ്ങും മുമ്പ് ഗേറ്റിന് പൂട്ട് വീണു. നിറഞ്ഞ കണ്ണുകളുമായി അമ്മ നടന്നുപോകുന്നത്​ ഇന്നും മനസ്സിലുണ്ട്. ആദ്യം ഞങ്ങളുടെ കാര്യങ്ങൾ നോക്കാൻ മുതിർന്നവരുണ്ടായിരുന്നു. പിന്നീട് ഞാനാണ് അവ​​​​​​​െൻറ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നത്...’’ 

ഒരു ദിനം നീളുന്ന കാത്തിരിപ്പുകൾ
ഒാണവും ക്രിസ്മസും ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങളിൽ വീട്ടിലേക്കാൾ വലിയ ആഘോഷങ്ങളായിരുന്നു അവിടെ. അത്തപ്പൂക്കളവും ഉൗഞ്ഞാലും  മാവേലിയുമെല്ലാമായി  200ഒാളം കുട്ടികൾക്കൊപ്പം വലിയ ആഘോഷം. അമ്മയും പെങ്ങളും ചേട്ടനും ഒാണത്തിനും വിശേഷ ദിവസങ്ങളിലും കാണാൻ വരും. ഒാണമാണെങ്കിൽ ഉപ്പേരിയും മറ്റും അവരുെട കൈയിൽ കാണും.  ഞാൻ ഒന്നുമുതൽ പത്തുവരെ പഠിച്ചത് അവിടെ നിന്നാണ്. അവൻ നാലാം ക്ലാസ് കഴിഞ്ഞപ്പോൾ നിർത്തി. അമ്മക്കൊപ്പം വീട്ടിൽ നിൽക്കാനായിരുന്നു ശ്രീജീവിന് താൽപര്യം. ഒാരോ തവണയും അമ്മവന്നു പോകുേമ്പാൾ അവൻ കരയും. വേനൽ അവധിക്ക് മാത്രമാണ് വീട്ടിൽ വരുന്നത്. ഏപ്രിൽ പകുതിയോടെ ഒാരോരുത്തരെയും വീട്ടിൽ കൊണ്ടുപോകാനായി അവരുടെ ബന്ധുക്കൾ വരും. ഞങ്ങളും അമ്മ വരുന്നത് കാത്ത് ഗെയിറ്റിന് മുന്നിൽ നിൽക്കും. ചിലപ്പോൾ ഒരു ദിവസം മുഴുവൻ ആ കാത്തിരിപ്പ് നീളും. ഉറങ്ങാൻ പോലും പറ്റാത്ത കാത്തിരിപ്പാണത്. വീട്ടിൽ വരുന്നതു മാത്രമാകും ചിന്തയിൽ. എന്നാൽ നാട്ടിൻപുറമായതിനാൽ പാടത്തും കുളങ്ങളിലും  മീൻപിടിക്കാൻപോക്കും കളിയുമെല്ലാം ആയി ആ ദിനങ്ങൾ വേഗത്തിൽ കഴിഞ്ഞിരിക്കും. എന്നോട് അവിടുത്തെ അധ്യാപകർക്ക് പ്രത്യേക സ്നേഹമായിരുന്നു. അവിടുന്ന് വന്നശേഷം ഒാപ്പൺ സ്കുൾ വഴി പ്ലസ് ടു പാസായി. പിന്നീട് ബിരുദം ഡിസ്റ്റൻസായി പഠിച്ചെങ്കിലും പൂർത്തിയാക്കാനായില്ല. കൂടെ പഠിച്ചവരും അധ്യാപകരും ഇടക്ക് ഇവിടെ വരും...’’

സമരപ്പന്തലിൽ ശ്രീജിത്ത്​ ആൽമരത്തൈ നടുന്നു (ഫയൽ ഫോ​േട്ടാ: ഹാരിസ്​ കുറ്റിപ്പുറം)
 

വിധിയുടെ വേട്ട
‘‘... അമ്മയുടെ കഷ്ടപ്പാട് കണ്ടും അറിഞ്ഞ് വളർന്നതിനാൽ ഞങ്ങൾ എല്ലാവരും കൂലിപ്പണിക്കിറങ്ങി. ഒരു പ്രത്യേക ജോലി  എന്നൊന്നും ഇല്ലായിരുന്നു. കിണറുവെട്ടാനും കൊല്ലപ്പണിക്കുമെല്ലാം ഞാൻ പോയിരുന്നു. അവന് ഇലക്ട്രേണിക്സ് ഉപകരണങ്ങൾ ശരിയാക്കുന്നതും മറ്റും ഇഷ്ടമായിരുന്നു. കൂടാതെ ഇഷ്ടിക ചൂളയിലും പണിക്ക് പോകും. ഞാൻ ശരീര സൗന്ദര്യ മത്സരങ്ങളിൽ 65 കിലോ വിഭാഗത്തിൽ മിസ്റ്റർ തിരുവനന്തപുരവും മിസ്റ്റർ കേരള രണ്ടാം സ്ഥാനവും നേടിയുണ്ട്. ഇത് ജിമ്മിൽ പോയി മാത്രം നേടിയതായിരുന്നില്ല. ചെറുപ്പം മുതൽ നന്നായി കഷ്ടപ്പെട്ടതി​​​​​​െൻറ ഫലമായിരുന്നു...’’ ഇത് പറയുേമ്പാൾ മാംസമൊട്ടി പുറത്തേക്ക് ഉന്തിയ എല്ലുകൾ മാത്രമായിരിക്കുന്നു ഇന്ന് ശ്രീജീത്തെന്നത് കൂടി ഒാർക്കണം. ‘‘അവ​​​​​​​െൻറ മരണ ശേഷം പൊലീസ് കംെപ്ലയിൻറ് അതോറിറ്റി സിറ്റിങ് നടക്കുന്ന സമയം വലിയൊരു അപകടം ജേഷ്ഠൻ ശ്രീജുവിനുണ്ടായി. വഴിയിലൂടെ നടന്നുപോകുേമ്പാൾ ലോറിവന്ന് ഇടിച്ചിടുകയായിരുന്നു. അതിന് പിന്നിൽ ചതിയുെണ്ടന്ന് തന്നെയാണ് വിശ്വാസം. എങ്ങനെയൊക്കെയോ രക്ഷപ്പെടുകയായിരുന്നു. മുറിവുകൾ ഉണങ്ങി വരുന്നതേയുള്ളു. ഇപ്പോഴും നടക്കാൻ ബദ്ധിമുട്ടുണ്ട്. അദ്ദേഹം ഒരു പെട്രോൾ പമ്പിൽ ജോലി ചെയ്യുകയാണ്...’’

 

ഇനിയും എന്തിനാണ് ഇൗ കിടപ്പ്..?
സർക്കാർ എല്ലാം ചെയ്തില്ലേ, ഇനിയും എന്തിനാണ് ഇവിടെ കിടക്കുന്നത്...?  പലരും ഉന്നയിക്കുന്ന ഇൗ ചോദ്യത്തിന് കൃത്യമായ മറുചോദ്യമുണ്ട് ശ്രീജിത്തിന്. അത് സമൂഹത്തോടുള്ള ചോദ്യം കൂടിയാണ്. ‘‘എന്തുകൊണ്ട് നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നില്ല...? എ​​​​​​െൻറ സഹോദരൻ മരിച്ചിട്ട് നാലുവർഷം കഴിഞ്ഞു. ആർക്കെങ്കിലും എതിരെ നടപടിയുണ്ടായോ...? ഇല്ല. അപ്പോ അതല്ലേ നിങ്ങൾ ചോദിക്കേണ്ടത്. ഇത് ഭരണകൂടം നടത്തിയ കൊലപാതകമാണ്. പല അപവാദങ്ങളും വിമർശനങ്ങളും ഉയരുേമ്പാഴും ഞാൻ പിന്തിരിയാത്തത് കൊലപാതകമാണെന്ന് ബോധ്യമുള്ളതിനാലാണ്. ‘ജനങ്ങളുടെ അജ്ഞതയാണ് ഭരണകൂടത്തി​​​​​​െൻറ നിലനിൽപ്പ്​’ എന്ന്  സോക്രട്ടീസ് രണ്ടായിരം വർഷം മുമ്പ് പറഞ്ഞതാണ്.

ഇത് ജനാധിപത്യമാണ്. ഭരിക്കുകയല്ല ജനങ്ങളെ സേവിക്കുകയാണ് അധികാരികൾ ചെയ്യേണ്ടത്. ഇവിടെ അടിച്ചമർത്തിയാണ് ഭരണം. നീതി വ്യക്തികൾക്ക് അനുസരിച്ച് മാറുന്നു. ഉദയകുമാറി​​​​​​െൻറ സംഭവത്തിൽ പൊലീസുകാർ കുറ്റക്കാരെന്ന് വിധിയുണ്ടായിട്ടും ഡി.ജി.പി പറഞ്ഞതെന്താണ്. ഉത്തരവ് പരിശോധിക്ക​െട്ട എന്നിട്ട് നടപടിയെന്നാണ്​. കുറ്റം ചെയ്തവരെ സർവിസിലിരുത്തി കോടതി വിചാരണ നടത്തുന്നത് അനീതിയാണ്. അമ്പലത്തിൽ പോറ്റി പോകുന്നതുപോലയേയുള്ളു പൊലീസ് കോടതിയിൽ എത്തുന്നത്. ഇത് അവരുടെ തൊഴിലി​​​​​​െൻറ ഭാഗമാണ്. വരാപ്പുഴയിൽ ശ്രീജിത്തിൻറ സംഭവം നടന്നു. ഉറ്റവർക്ക് ആനുകൂല്യങ്ങൾ നൽകി. എന്നാൽ കുറ്റക്കാർക്കെതിരെ കർശന ശിക്ഷ ഉണ്ടായോ...? ഇല്ല. ഇതാണ് അവർ വീണ്ടും വീണ്ടും ആളുകളെ കൊല്ലുന്നത്...’’ ശ്രീജിത്തി​​​​​​​െൻറ ഉറച്ച വാക്കുകൾ. 

സമരപ്പന്തലിൽ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ശ്രീജിത്തിനെ സന്ദർശിച്ച​​പ്പോൾ (ഫയൽ ഫോ​േട്ടാ: പി.ബി. ബിജു)
 

സമരം അട്ടിമറിക്കുകയായിരുന്നു
‘‘... അന്ന് സമരം അട്ടിമറിക്കുകയായിരുന്നു. വാസ്​തവത്തിൽ നല്ല ഉദ്ദേശ്യത്തോടെ എന്നെ സഹായിക്കാനെത്തിയ സമൂഹമാധ്യമ കൂട്ടായ്മയിലെ ആൾക്കാരെപ്പോലും ഒരു വിഭാഗം ഇല്ലാതാക്കുകയായിരുന്നു. എന്നെ ബ്ലോക്ക് ചെയ്ത് കുറച്ചുപേർ നിൽപ്പുണ്ടായിരുന്നു. കോർ കമ്മിറ്റി എന്ന പേരിലാണ് അവർ എത്തിയത്. സർക്കാർ എല്ലാം ചെയ്തെന്ന മട്ടിൽ പറഞ്ഞ് പരത്തി. ആരെയും എ​​​​​​െൻറ അടുത്തേക്ക് അടുപ്പിച്ചില്ല.  ഞാനിപ്പോൾ സംശയിക്കുന്നത് അവർ സർക്കാറിനും ഭരണകുടത്തിനും സഹായം നൽകാനെത്തിയവരായിരുന്നെന്നാണ്. പൊലീസുമായി ബന്ധമുള്ളവരും ആ കൂട്ടത്തിലുണ്ട്. സമരം വിജയിച്ചെന്ന് പറഞ്ഞ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കലായിരുന്നു അവരുടെ ലക്ഷ്യം.

സർക്കാർ ജനങ്ങളെ വിഡഢികളാക്കുകയാണ്. അത് മാധ്യമങ്ങളിലൂടെയാണെന്ന് മാത്രം. സർക്കാർ വാർത്തകൾ  മാധ്യമങ്ങൾ  അതേപടി നൽകുകയാണ്.  ഇവിടെ കിടന്ന് മരച്ചാൽ ആരും തിരിഞ്ഞുനോക്കില്ലെന്നറിയാം. ഞാൻ പലപ്പോഴായി നിരാഹാരം കിടന്നു. എണീറ്റ് നിന്നപ്പോൾ വീഴാൻ പോയി. ഒരു കാര്യം മനസ്സിലായി. നമ്മൾ ചത്തെന്ന് പറഞ്ഞാലും ആർക്കും ഒന്നും ഇല്ല. നഷ്ടം എ​​​​​​െൻറ അമ്മക്ക് മാത്രമായിരിക്കും. ആയിരം ദിവസത്തിനകം നടപടിയുണ്ടാകണം. അല്ലെങ്കിൽ ഇൗ സെക്രേട്ടറിയറ്റിന് മുന്നിൽ സമരം ചെയ്തുകൊണ്ട് തന്നെ ഞാൻ ജീവിതം അവസാനിപ്പിക്കും.  എനിക്കതറിയാം,
സെക്രേട്ടറിയറ്റിന് മുൻവശമെന്നത് സാധരണക്കാർക്ക് സമരം ചെയ്ത് ജീവിതം നശിപ്പിക്കാനും രാഷ്ട്രീയക്കാർക്ക് അഭിനയിക്കാനുമുള്ള വേദിയാണെന്ന്... പക്ഷെ നീതി അത് കിട്ടിയേ തീരു...’’ പിന്തിരിയാൻ ഭാവമില്ലാത്ത പോരാളിയുടെ കരുത്തിൽ ശ്രീജിത്ത്​ പറഞ്ഞുനിർത്തി.

ശ്രീജിത്തിനെപ്പോലുള്ളവരുടെ സങ്കടങ്ങളുടെ പേമാരിക്കൊപ്പം പ്രകൃതിയും പെയ്യുകയാണ്​ ഇൗ ഒാണക്കാലത്ത്​... അപ്പോഴ​ും നമ്മുടെ ഭരണസിരാ കേന്ദ്രത്തി​​​​​​​െൻറ പടിക്കൽ നീതിതേടി ഒരു പിടി ജന്മങ്ങളുണ്ടെന്നുകൂടി ഒാർക്കുക... ഒരു ദിനം കൂടി ശ്രീജിത്തി​​​​​​െൻറ കണക്കു പുസ്തകത്തി​​​​​​െൻറ എണ്ണം കൂട്ടി അകലാൻ വെമ്പുന്നു... പായച്ചുരിളിലേക്ക് വീണ്ടും അയാൾ തലചായിച്ചു... െനഞ്ച് നീറ്റുന്ന വേദനകളുമായി...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamsreejithKerala News
News Summary - sreejith-onam-kerala
Next Story