ഐ.എസും ഏഴു മിത്തുകളും
text_fieldsഅറബിഭാഷയില്‍ ‘ദാഇശ്’ എന്നു വിളിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) പാശ്ചാത്യ മാധ്യമ പ്രവര്‍ത്തകരുടെയും സുരക്ഷാ വിശകലന വിദഗ്ധരുടെയും ഉറക്കംകെടുത്തി തുടങ്ങിയിട്ട് നാളുകളേറെയായി. ഇതുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള ചില വാദങ്ങള്‍ ഊതിവീര്‍പ്പിച്ചതോ അസത്യമോ ആണെന്ന് എനിക്ക് തോന്നുന്നു.
മുസ്ലിം ആചാരങ്ങള്‍ സ്ഥല, കാലാനുപാതികമായി പലതായതിനാല്‍ ദാഇശ് മുസ്ലിം മുഖ്യധാരാ സംഘടനയാണെന്ന കാര്യത്തില്‍ തീര്‍പ്പ് പറയാനാകില്ല:
ഈ വാദത്തോട് ഞാന്‍ വിയോജിക്കുന്നു. വ്യതിചലനം എവിടെയെന്ന് നിരീക്ഷകര്‍ക്കുപോലും പറയാനാവുന്ന മാനദണ്ഡങ്ങള്‍ ഏതു മതത്തിനുമുണ്ട്. ബുദ്ധമതാചാരങ്ങളില്‍ ചിലത് നിലനിര്‍ത്തുന്നവരായിട്ടും ഓം ഷിന്‍റികിയോയെ അതിന്‍െറ ഭാഗമായി നാം കാണാറില്ല (1995ല്‍ ടോക്യോ സബ്വേയില്‍ വിഷവാതകം തുറന്നുവിട്ടത് അവരായിരുന്നു). ഓം ഷിന്‍റികിയോയെപോലെ ദാഇശും ഒരു തീവ്രവാദ സംഘടനയാണ്. 21 ക്രിസ്ത്യാനികളെ കൂട്ടമായി വധിക്കാന്‍ ഒൗദ്യോഗിക ഇസ്ലാം ഒരിക്കലും അനുവദിക്കുന്നില്ല. മുസ്ലിംകളോട് കൂടുതല്‍ സ്നേഹം ക്രിസ്ത്യാനികള്‍ക്കാണെന്നും, അവര്‍ വിശ്വസിക്കുന്നവരും നന്മ അനുഷ്ഠിക്കുന്നവരുമെങ്കില്‍ പരലോകത്ത് ഭയക്കേണ്ടതില്ളെന്നും ഖുര്‍ആന്‍ പറയുന്നു. ക്രിസ്ത്യാനികള്‍ ദിവ്യഗ്രന്ഥത്തിന്‍െറ വക്താക്കളായതിനാല്‍ പൂര്‍ണ വിശ്വാസ സ്വാതന്ത്ര്യം കാലങ്ങളായി അനുവദിക്കപ്പെട്ടുപോന്നതാണ്. എല്ലാ കാലത്തും മുസ്ലിംകള്‍ ഈ ആദര്‍ശം പാലിച്ചുവെന്ന് പറയാനാകില്ളെങ്കിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ വലിയ പങ്കുവഹിച്ചുപോന്നവരാണ് (അബ്ബാസി ഭരണത്തിന്‍െറ തുടക്കത്തില്‍ ഈജിപ്ഷ്യന്‍, ഇറാഖി ക്രിസ്ത്യാനികള്‍ക്കായിരുന്നു മേല്‍ക്കൈ). അവരെ പതിവായി പിടിച്ചുകൊണ്ടുപോയി തലവെട്ടിയതേയില്ല. അവരിലേറെയും മുസ്ലിംകളാവുകയും ചെയ്തു. അതാകട്ടെ, നിര്‍ബന്ധിത മതംമാറ്റമായിരുന്നുവെന്ന് തെളിയിക്കാന്‍ നാം ചരിത്രകാരന്മാര്‍ക്കായിട്ടില്ല.
കെന്‍റുകിയില്‍ സര്‍പ്പത്തെ കൈയില്‍ പിടിച്ച് പ്രാര്‍ഥന നിര്‍വഹിക്കുന്ന ക്രിസ്ത്യന്‍ വിശ്വാസ വിഭാഗത്തെ നമുക്കറിയാം. പക്ഷേ, പ്രാര്‍ഥനക്ക് സര്‍പ്പത്തെ ഉപയോഗിക്കുന്നത് ക്രിസ്ത്യന്‍ ആചാരമായി നാം എണ്ണാറില്ല. മുസ്ലിം മുഖ്യധാരയില്‍നിന്ന് ഏറെ അകലത്തായ മുസ്ലിം സംഘടനകളെ ഇതുപോലെ വിധിപറയുന്നതില്‍ എന്തുകൊണ്ടാണ് നാം പരാജയപ്പെടുന്നത്?
നീണ്ട എട്ടര വര്‍ഷം ഒന്നര ലക്ഷം അമേരിക്കന്‍ സൈനികര്‍ ഇറാഖിലുണ്ടായിരുന്നു. പക്ഷേ, അവര്‍ വിട്ടുപോകുമ്പോള്‍ എല്ലാം നശിച്ചുചാരമായിരുന്നു ആ രാജ്യത്ത്. മുമ്പു നടത്തിയതിന്‍െറ ദുരന്തംതന്നെ ഇത്ര ഭീകരമെങ്കില്‍ ഐ.എസിനെ തുരത്താന്‍ ഇനി ഒരു അധിനിവേശംകൂടി വേണമെന്ന് ലോകത്ത് ആര്‍ക്ക് തോന്നാനാണ്? 20062007 കാലത്ത് പ്രതിമാസം 3000 പേരെന്ന തോതില്‍ മരിക്കുകയും 10 ലക്ഷത്തിലേറെ പേര്‍ അഭയാര്‍ഥികളാകുകയും ചെയ്ത സുന്നിശിയാ വിഭാഗങ്ങള്‍ക്കിടയിലെ ആഭ്യന്തര യുദ്ധം അമേരിക്കന്‍ സൈനിക കമാന്‍ഡര്‍മാരുടെ മൂക്കിനു താഴെയായിരുന്നു. കുര്‍ദിസ്താനിലേക്കും ബഗ്ദാദിലേക്കും ഐ.എസ് കടന്നുകയറുന്നത് തടയാന്‍ അമേരിക്കന്‍ വ്യോമസേനക്കാകും; കരസേന വേണമെന്നില്ല
ദാഇശ് പോരാളികള്‍ ഭക്തരാണ്:
ചിലര്‍ ആയേക്കാം. പക്ഷേ, ഏറിയകൂറും വാക്കുകളില്‍ ഭക്തി എഴുന്നള്ളിക്കുന്ന ശുദ്ധ ക്രിമിനലുകളാണ്; മറ്റു രാജ്യങ്ങളില്‍നിന്നത്തെുന്ന അനുയായികള്‍ കുറ്റകൃത്യ പശ്ചാത്തലമുള്ളവരും. മയക്കുമരുന്ന്, കള്ളക്കടത്ത്, മനുഷ്യക്കടത്ത് എന്നിവ ഏര്‍പ്പാടാക്കിയ ഈ വിഭാഗം കൂട്ടക്കുരുതിയില്‍ അഭിരമിക്കുന്നവരാണ്. അവര്‍ ക്രിമിനലുകളും കടുത്ത സാമൂഹിക വിരുദ്ധത പുലര്‍ത്തുന്ന മാനസിക രോഗികളുമാണ്. കുറ്റകൃത്യത്തിന് അനുമതി നല്‍കുന്ന വിശ്വാസ വിഭാഗങ്ങള്‍ നിരവധിയുണ്ട്.
എണ്ണമറ്റ പോരാളികളാണ് ദാഇശില്‍ ചേരാനായി പോയത്:
താരതമ്യേന ഈ എണ്ണം വളരെ കുറവാണ്. യു.കെയില്‍നിന്ന് 400ഓളം മുസ്ലിം യുവാക്കള്‍ ഐ.എസില്‍ ചേരാനായി സിറിയയിലേക്ക് പോയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പറയുന്നു. 37 ലക്ഷമാണ് രാജ്യത്തെ മുസ്ലിം ജനസംഖ്യ. ഓടിപ്പോയവരില്‍ മിക്കവരും കൗമാരക്കാരാണ്. ചിലര്‍ നിസ്സാര കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടാതിരിക്കാന്‍ ഇതൊരു മറയായി കണ്ടവര്‍. പോയവരില്‍ പലരും നിരാശരായി തിരിച്ചുവരുകയും ചെയ്തു. 400 പേരെയൊക്കെ ഏതുതരം വിശ്വാസത്തിലേക്കും നിങ്ങള്‍ക്ക് എളുപ്പം കൂട്ടാം. യൂറോപ്പിലെ തീവ്രവാദത്തിന്‍െറ മഹാഭൂരിപക്ഷവും ചെയ്തുകൂട്ടുന്നത് യൂറോപ്യന്‍ വിഘടന വിഭാഗങ്ങളാണ്. മൂന്നു ശതമാനം മാത്രമാണ് മുസ്ലിം തീവ്രവാദികള്‍ ചെയ്യുന്നത്. തീവ്ര ദേശീയവാദികളായ യുകിപ് (UKIP) രംഗം കൈയേറാതെ നോക്കുകയെന്ന തന്ത്രത്തിന്‍െറ ഭാഗമാണ് കാമറണിന്‍െറ ഈ വാചാടോപം. ദാഇശിന്‍െറ പേരില്‍ ഏറെ പ്രചാരത്തിലുള്ള ഒരു ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യന്‍ നഗരമായ ബംഗളൂരുവിലെ ഗ്രോസറിയില്‍ പണിയെടുക്കുന്ന, മാതാപിതാക്കളുടെ തണലില്‍ കഴിയുന്ന, സിറിയയില്‍ പോയി ഒരിക്കലും പൊരുതാനാകില്ളെന്ന് പ്രഖ്യാപിച്ച ഒരാളാണ് നടത്തിയിരുന്നത്. സത്യത്തില്‍ ഈ ദാഇശ് പുകമറ മാത്രമാണ്.
ഇബ്രാഹീം സാമര്‍റാഈയുടെ ഖിലാഫത് വ്യാപകമായി അംഗീകരിക്കപ്പെട്ടതാണ്:
ഒരിക്കലുമല്ല. ഏറ്റവും വലിയ അറബ് രാജ്യമായ ഈജിപ്തില്‍ ഇത് ചിരിക്കു മാത്രം വകനല്‍കുന്ന വര്‍ത്തമാനമാണ്. സിനായ് പ്രവിശ്യയിലെ ചില കൊള്ളക്കാരും തീവ്രവാദികളും മാത്രമാണ് അവിടെ അവര്‍ക്ക് പിന്തുണ നല്‍കിയിട്ടുള്ളത്. അവരാകട്ടെ, മുമ്പ് ഉസാമ ബിന്‍ലാദിനൊപ്പവും അണിചേര്‍ന്നിരുന്നു. 8.3 കോടി ജനസംഖ്യയുള്ള ഈജിപ്തിലിപ്പോള്‍ രാഷ്ട്രീയ ഇസ്ലാമും ദേശീയതയും തമ്മിലാണ് പോര്. മുസ്ലിം മതമൗലികവാദികളുടെ ചിഹ്നമായി മാറിയ താടിവെക്കല്‍പോലും അപകടകരമായിരിക്കുന്നു രാജ്യത്ത്. തുനീഷ്യയും മതേതര സര്‍ക്കാറിനു വേണ്ടിയാണ് വോട്ടുചെയ്തത്.
അഫ്ഗാനിസ്താനിലും പാകിസ്താനിലുമുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ദാഇശ് പ്രദേശങ്ങള്‍ വെട്ടിപ്പിടിച്ചുകൊണ്ടിരിക്കുന്നു:
പക്ഷേ, സിറിയക്കും ഇറാഖിനും പുറത്ത് ദാഇശ് സംഘടനയല്ല, ബ്രാന്‍ഡാണ്. ഇത്തിരി താലിബാന്‍ പോരാളികള്‍ കൂറുമാറി ദാഇശിനൊപ്പം ചേര്‍ന്നിട്ടുണ്ടാകാം. ഇരുരാജ്യങ്ങളിലും പ്രതീകാത്മക പ്രാധാന്യമെന്നതില്‍ കവിഞ്ഞ് ഒന്നുമില്ല. വളരെ കുറച്ചുപേര്‍ മാത്രമാണ് ഈ മാറിയവര്‍; മുമ്പേ, തീവ്രതയിലേക്ക് ആകര്‍ഷിക്കപ്പെട്ടവര്‍. അവര്‍ക്കിടയില്‍ പോലും ദാഇശിന് എന്തെങ്കിലും സ്വാധീനമുള്ളതായി തോന്നുന്നില്ല. സത്യത്തില്‍, സ്വയം പ്രഖ്യാപിത ഖലീഫയായ ഇബ്രാഹീം സാമര്‍റാഈ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ് റഖയില്‍ ചികിത്സയിലാണ്. ഇനിയും നിയന്ത്രണവുമായി മുന്നില്‍ നില്‍ക്കാന്‍ അയാള്‍ക്കാകുമോ എന്ന് അറിയില്ല. പാക്-അഫ്ഗാന്‍ സര്‍ക്കാറുകള്‍ തീവ്രവാദികള്‍ക്കെതിരെ നടപടി ശക്തമാക്കിയിട്ടുണ്ട്; പാകിസ്താനില്‍ ബോംബിങ് തുടരുകയും. സിറിയയിലും ഇറാഖിലും സര്‍ക്കാറുകള്‍ തകര്‍ന്നുകിടക്കുന്നതിനാലാണ് ഇവര്‍ക്ക് രാഷ്ട്രീയ മേല്‍ക്കൈ നിലനിര്‍ത്താനാകുന്നത്. മുമ്പ് അല്‍ഖാഇദയെക്കുറിച്ചും ഇങ്ങനെയൊക്കെയാണ് പറഞ്ഞിരുന്നത് -64 രാജ്യങ്ങളില്‍ ശാഖകളെന്നും മറ്റും. ഓരോ രാജ്യത്തും നാലുപേര്‍ മാത്രമായിരുന്നു അണികള്‍. ഊതിവീര്‍പ്പിച്ച ഈ കഥകള്‍ സ്വന്തം നേട്ടത്തിനായി ദാഇശ് ഉപയോഗപ്പെടുത്തുന്നുവെന്നത് മിച്ചം.
ദാഇശിനെ തോല്‍പിക്കാന്‍ അമേരിക്കന്‍ കരസൈന്യത്തിനേ ആകൂ. അതിനാല്‍, മൂന്നാം ഇറാഖ് യുദ്ധത്തിന് അമേരിക്ക തയാറാകണം:
നീണ്ട എട്ടര വര്‍ഷം ഒന്നര ലക്ഷം അമേരിക്കന്‍ സൈനികര്‍ ഇറാഖിലുണ്ടായിരുന്നു. പക്ഷേ, അവര്‍ വിട്ടുപോകുമ്പോള്‍ എല്ലാം നശിച്ചുചാരമായിരുന്നു ആ രാജ്യത്ത്. മുമ്പു നടത്തിയതിന്‍െറ ദുരന്തംതന്നെ ഇത്ര ഭീകരമെങ്കില്‍ ഇനി ഒരു അധിനിവേശംകൂടി വേണമെന്ന് ലോകത്ത് ആര്‍ക്ക് തോന്നാനാണ്? 2006-2007 കാലത്ത് പ്രതിമാസം 3000 പേരെന്ന തോതില്‍ മരിക്കുകയും 10 ലക്ഷത്തിലേറെ പേര്‍ അഭയാര്‍ഥികളാകുകയും ചെയ്ത സുന്നി-ശിയാ വിഭാഗങ്ങള്‍ക്കിടയിലെ ആഭ്യന്തര യുദ്ധം അമേരിക്കന്‍ സൈനിക കമാന്‍ഡര്‍മാരുടെ മൂക്കിനു താഴെയായിരുന്നു. കുര്‍ദിസ്താനിലേക്കും ബഗ്ദാദിലേക്കും ദാഇശ് കടന്നുകയറുന്നത് തടയാന്‍ അമേരിക്കന്‍ വ്യോമസേനക്കാകും. വടക്കന്‍ സിറിയയിലെ കൊബേനില്‍ കുര്‍ദ് പ്രതിരോധത്തിന്‍െറ നട്ടെല്ലായിരുന്നു അമേരിക്കന്‍ വ്യോമശക്തി. സിന്‍ജാര്‍ മലനിരകള്‍ തിരിച്ചുപിടിക്കാന്‍ കുര്‍ദ് പെഷ്മര്‍ഗകള്‍ക്ക് അത് സഹായകമായിരുന്നു. നിയന്ത്രിക്കണമെന്ന് അമേരിക്കക്കുണ്ടെങ്കില്‍ അതിന് വ്യോമാക്രമണംതന്നെ മതി. സംഘടനയെ ഉന്മൂലനംചെയ്യുമെന്ന് ഇനിയും വാഗ്ദാനം ചെയ്യുന്നത് രാഷ്ട്രീയക്കാര്‍ നിര്‍ത്തണം. ബ്രാന്‍ഡുകള്‍ തകര്‍ക്കപ്പെടാനാവില്ല. ദാഇശ് ഒരു ബ്രാന്‍ഡാണ്.
ദാഇശിന് 90 ലക്ഷം അണികളുണ്ട്:
ഈ സംഖ്യ എവിടെനിന്നു വന്നുവെന്നാണ് മനസ്സിലാകാത്തത്. സിറിയയിലെ റഖ അവരുടെ നിയന്ത്രണത്തിലായിരുന്നു. ആഭ്യന്തര യുദ്ധത്തിന് മുമ്പ് പ്രദേശത്തെ ജനസംഖ്യ എട്ടുലക്ഷം. റഖയുടെ വടക്ക് കുര്‍ദ് മേഖലയാണ്. മൂന്നുലക്ഷം വരും ഇവിടെനിന്ന് തുര്‍ക്കിയിലേക്ക് നാടുവിട്ടവര്‍. ചിലരെങ്കിലും കൊബേനില്‍ തിരിച്ചത്തെിയിട്ടുണ്ട്. അതായത്, പരമാവധി അഞ്ചു ലക്ഷം പേര്‍ ഇവിടെ ദാഇശിനു കീഴിലുണ്ട്. പിന്നെ, സിറിയയില്‍ ഇവരുടെ കൈയിലെന്ന് അവകാശപ്പെടുന്നവയിലേറെയും ജനവാസം കുറവുള്ള മേഖലകളാണ്. ഇറാഖില്‍ 3.2 കോടി പേരുണ്ടെന്നാണ് ഏകദേശ കണക്ക്. സുന്നികള്‍ 17 ശതമാനം. അതായത്, 55 ലക്ഷം. ദാഇശ് നിയന്ത്രണത്തിലല്ലാത്ത ബഗ്ദാദിലും സാമര്‍റയിലും കഴിയുന്ന 10 ലക്ഷത്തിലേറെ സുന്നികളെ മാറ്റിനിര്‍ത്തണം. ബാക്കി സുന്നി പ്രദേശങ്ങളില്‍ ഒട്ടുവളരെ ഐ.എസ് നിയന്ത്രണത്തിലാണെങ്കിലും ഇവിടെയുണ്ടായിരുന്നവരില്‍ ഭൂരിപക്ഷവും പലായനം ചെയ്തു. മൂസിലില്‍ രണ്ടുലക്ഷം പേരുള്ളതില്‍ അഞ്ചുലക്ഷം പേര്‍ ദാഇശിന് പിന്തുണ നല്‍കിയെന്നുവെക്കാം. ദാഇശ് മേഖലകളില്‍നിന്നുള്ള അഭയാര്‍ഥികളുടെ കൂട്ട പലായനവും ബഗ്ദാദ് ഉള്‍പ്പെടെ പ്രവിശ്യകള്‍ നിയന്ത്രണത്തിലില്ലാത്തതും പരിഗണിച്ചാല്‍ 30-40 പേര്‍ പോലും അവര്‍ക്കു കീഴില്‍ കഴിയേണ്ടവരായി ഇല്ളെന്നാണ് എന്‍െറ പക്ഷം. ഇതും താല്‍ക്കാലികമാണ്.
മിഷിഗണ്‍ സര്‍വകലാശാലയിലെ ചരിത്ര വിഭാഗം പ്രഫസറും പ്രമുഖ കോളമിസ്റ്റുമാണ് ലേഖകന്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.