പാലിക്കപ്പെടാത്ത സംവരണ നിയമങ്ങള്‍
text_fieldsഇന്ത്യന്‍ ഭരണഘടന എല്ലാ ഇന്ത്യക്കാര്‍ക്കും ബാധകമാണെന്നിരിക്കെ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങളും അവകാശങ്ങളും മാര്‍ഗനിര്‍ദേശങ്ങളുമെല്ലാം എല്ലാവര്‍ക്കും ബാധകമാവേണ്ടതല്ളേ? എന്തുകൊണ്ടാണ് ചിലര്‍ക്കുമാത്രം ചില അവകാശങ്ങള്‍ ലഭിക്കാതെപോകുന്നത്? സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാല്‍ വിഭവാവകാശങ്ങള്‍ നഷ്ടപ്പെട്ടുപോയ ആദിവാസി-ദലിത് വിഭാഗങ്ങള്‍ക്ക്് ഭരണഘടന ഉറപ്പുനല്‍കുന്ന സംരക്ഷണങ്ങള്‍പോലും ലഭിക്കാതെ പോവുകയാണ്.
യോഗ്യരായ ദലിത് യുവാക്കളുടെ തൊഴില്‍പ്രശ്നം എന്നതിലുപരി ആദിവാസി-ദലിത് വിദ്യാര്‍ഥികളുടെ സാമൂഹികാവകാശം എന്നനിലയില്‍ക്കൂടി പ്രാധാന്യമുള്ള സംവരണതത്ത്വങ്ങള്‍ എയ്ഡഡ് സ്കൂളുകളില്‍ നടപ്പിലാക്കാന്‍ ഏത് മുന്നണിയാണ് തയാറാവുക? തൊഴില്‍സംവരണത്തിലൂടെ ദലിതര്‍ മുന്നേറുകയാണെന്നും തങ്ങളുടെ തൊഴിലവസരങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും മുന്നാക്കക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും പറയാറുണ്ട്. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ അപേക്ഷകരായുണ്ടെങ്കില്‍ ആ ഒഴിവുകളിലേക്കെല്ലാം അവരെയല്ളേ നിയമിക്കുക, ബാക്കിയുണ്ടെങ്കിലല്ളേ തങ്ങള്‍ക്ക് കിട്ടൂ എന്ന രീതിയില്‍ ചിന്തിക്കുകയും പറയുകയും ചെയ്യുന്നവരുണ്ട്. സ്ഥിതിവിവരക്കണക്കുകള്‍ എതിരാണെങ്കിലും ഈ ചിന്തകള്‍ക്കാണ് പൊതുമണ്ഡലത്തില്‍ എന്നും മേല്‍ക്കൈ ലഭിക്കാറുള്ളത്. 10 ശതമാനം മാത്രമാണ് കേരളത്തില്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ ദലിത് സംവരണമെന്നും അതുപോലും അവര്‍ക്ക് ലഭിക്കാറില്ളെന്നുമുള്ള വസ്തുത അധികമാരും ശ്രദ്ധിക്കാറില്ല.
വിദ്യാഭ്യാസമേഖലയിലെ തൊഴിലവസരങ്ങള്‍വെച്ച് ഇക്കാര്യം പരിശോധിക്കാവുന്നതാണ്. 79 ശതമാനം കോളജുകളും എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍, അധ്യാപക-അധ്യാപകേതര തസ്തികകളിലെ ദലിത് പ്രാതിനിധ്യം ഒരു ശതമാനം പോലുമില്ല. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ശമ്പളം നല്‍കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിലെല്ലാം പട്ടികജാതി-വര്‍ഗസംവരണം വേണമെന്ന് കേന്ദ്ര മാനവവിഭവ വികസനമന്ത്രാലയം യു.ജി.സിക്ക് നല്‍കിയ ഉത്തരവ് പാലിക്കപ്പെടുന്നില്ല എന്നു മാത്രമല്ല, കേരളസര്‍ക്കാറോ യൂനിവേഴ്സിറ്റികളോ ഇതൊന്നും കണ്ടതായി നടിക്കുന്നുമില്ല. ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈകോടതിയുടെ അനുകൂലവിധിയും 2015 മേയ് 24ന് ഉണ്ടായിട്ടുണ്ട്. ആറു മാസത്തിനകം എയ്ഡഡ് കോളജുകളില്‍ക്കൂടി സംവരണനിയമങ്ങള്‍ പാലിക്കപ്പെടുംവിധം നിയമന നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനാണ് ഹൈകോടതി യൂനിവേഴ്സിറ്റികളോട് ആവശ്യപ്പെട്ടിരുന്നത്്. ഇത് നടന്നിട്ടില്ളെന്ന് മാത്രമല്ല, ചില മാനേജ്മെന്‍റുകള്‍ മേല്‍ക്കോടതികളെ സമീപിച്ച് നിര്‍ദേശങ്ങള്‍ നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോവുകയാണ്. കേരളത്തിലെ ഏറ്റവുംവലിയ തൊഴില്‍ മേഖലകളിലൊന്നായ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകനിയമനത്തിന്‍െറ സ്ഥിതിവിവരക്കണക്കുകള്‍കൂടി ഈ പശ്ചാത്തലത്തില്‍ പരിശോധിക്കേണ്ടതുണ്ട്.
2011ല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച കണക്കുപ്രകാരം 1,68,000 അധ്യാപകരാണ് സംസ്ഥാനത്തുള്ളത് 1,20,000 സ്ത്രീകളും 48,000 പുരുഷന്മാരും. ഇതില്‍ 28,716 പുരുഷന്മാരും 73,247 സ്ത്രീകളും ഉള്‍പ്പെടെ 1,01,963 അധ്യാപകരും എയ്ഡഡ് മേഖലയില്‍ ജോലിചെയ്യുന്നവരാണ്. ഇതില്‍ 355 പേര്‍ മാത്രമാണ് പട്ടികജാതി വിഭാഗത്തില്‍നിന്നുള്ളത് (പട്ടിക നോക്കുക). പട്ടികവര്‍ഗക്കാരാവട്ടെ, 51 പേര്‍ മാത്രവും. സര്‍ക്കാര്‍ മേഖലയിലെ 50,405 അധ്യാപകരില്‍ 5063 പട്ടികജാതിക്കാരും 617 പട്ടികവര്‍ഗക്കാരും സംവരണാനുകൂല്യത്തില്‍ വരുന്നിടത്താണ് സര്‍ക്കാര്‍തന്നെ ശമ്പളം നല്‍കുന്ന എയ്ഡഡ് മേഖലയില്‍ ഇത്ര ഭീകരമായ വിവേചനവും അട്ടിമറിയും എന്നത് ശ്രദ്ധിക്കാതെ പോവുകയാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സംവരണാവകാശങ്ങള്‍ പാലിക്കപ്പെടണമെങ്കില്‍ കേരളത്തിലെ എയ്ഡഡ് സ്കൂളുകളില്‍ ഇനിയങ്ങോട്ടു നടക്കാന്‍ പോകുന്ന 9500ലധികം നിയമനങ്ങള്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍നിന്ന് മാത്രമാവണമെന്ന് ചുരുക്കം.
കേരളത്തിലെ 21,801 സി.ബി.എസ്.ഇ സ്കൂള്‍ അധ്യാപകരില്‍ 246 പട്ടികജാതിക്കാരുണ്ടെങ്കില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് ഒരധ്യാപകന്‍പോലുമില്ല. ഐ.സി.എസ്.ഇ സ്കൂളുകളിലാവട്ടെ, ആകെയുള്ള 6271 അധ്യാപകരില്‍ 40 പേര്‍ മാത്രമാണ് ദലിത് വിഭാഗത്തില്‍നിന്നുള്ളത്. എയ്ഡഡ് സ്കൂളുകളില്‍ സാമുദായിക സംവരണം നടപ്പാക്കുന്നതോടെ അഭ്യസ്തവിദ്യരായ ദലിത് യുവാക്കളുടെ തൊഴിലില്ലായ്മ വലിയ തോതില്‍ പരിഹരിക്കപ്പെടും. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ശമ്പളമായും മറ്റ് പലവിധ ഗ്രാന്‍റുകളായും അനുവദിക്കുന്ന കോടിക്കണക്കിന് രൂപയുടെ ഗുണഭോക്താക്കളില്‍ അധ$സ്ഥിത വിഭാഗങ്ങള്‍ക്കുകൂടി അര്‍ഹമായ പങ്ക് ലഭിക്കുന്നതോടെ സാമൂഹികനീതി ഒരു പരിധിവരെയെങ്കിലും നടപ്പാകും. സവര്‍ണ ഹൈന്ദവരും മുസ്ലിം, ക്രിസ്ത്യന്‍ പ്രമാണിമാരും നടത്തുന്ന സ്ഥാപനങ്ങള്‍കൂടി ഭരണഘടനയുടേയും നിയമങ്ങളുടേയും പരിധിയില്‍ വരും. ദലിതര്‍ മാത്രമല്ല, ബി.എഡും ടി.ടി.സിയും സെറ്റും പിഎച്ച്.ഡിയും നേടിയിട്ടും ജോലി ലഭിക്കാതെ കഷ്ടപ്പെടുന്ന മുസ്ലിം, ഈഴവ, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ പിന്നാക്കക്കാരുടെകൂടി തൊഴിലില്ലായ്മ പരിഹരിക്കപ്പെടുന്നതിനും ഇതുമൂലം സാധിക്കും.
അധ്യാപകനിയമനങ്ങളിലെ അവസര നിഷേധത്തിനപ്പുറം ഗൗരവമാര്‍ന്ന സാമൂഹിക, മനുഷ്യാവകാശ പ്രശ്നങ്ങളും ഇതോടൊപ്പം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. വിദ്യാര്‍ഥിപ്രവേശത്തില്‍ സംവരണം പാലിക്കപ്പെടുകയും പലതരം സഹായപദ്ധതികളും ശാക്തീകരണ സംവിധാനങ്ങളും നടപ്പിലാക്കപ്പെടുകയും ചെയ്തിട്ടും ആദിവാസി-ദലിത് കുട്ടികള്‍ പഠിപ്പ് നിര്‍ത്തിപ്പോവുകയോ സ്കൂളുകളിലെ രണ്ടാംകിടക്കാര്‍ മാത്രമായി തുടരുകയോ ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇത്തരം വിദ്യാര്‍ഥികളുടെ ഗാര്‍ഹിക സാഹചര്യങ്ങളും സാംസ്കാരിക സവിശേഷതകളും മനസ്സിലാക്കാന്‍ അധ്യാപകര്‍ക്ക് കഴിയാതെ പോകുന്നതാണ് പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം. കുടുംബത്തിന്‍െറ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, രക്ഷിതാക്കളുടെ തൊഴില്‍ സാഹചര്യങ്ങള്‍, ദാരിദ്ര്യം തുടങ്ങി കുട്ടികളെ മാനസികമായി പിന്നോട്ടടിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. അധ്യാപകരുടെ പ്രത്യേക പരിഗണനകളും ആസൂത്രിത പിന്തുണയും ആവശ്യമുള്ളവരാണ് ആദിവാസി-ദലിത് വിദ്യാര്‍ഥികളില്‍ പലരും. സങ്കടകരമെന്നു പറയട്ടെ, അത്തരം അവസ്ഥകള്‍ തിരിച്ചറിഞ്ഞ് അവരോടൊപ്പം നില്‍ക്കുന്നതില്‍ ഭൂരിപക്ഷം അധ്യാപകരും പരാജയപ്പെടുകയാണ്. അധ$സ്ഥിത ജീവിതാനുഭവങ്ങളിലൂടെ കടന്നുവന്ന അധ്യാപകരുടെ സാന്നിധ്യം എല്ലാ സ്കൂളുകളിലും ഉറപ്പാക്കി വിദ്യാര്‍ഥികളുടെ പഠനാവകാശം സംരക്ഷിക്കാനുള്ള ബാധ്യത സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്. സവര്‍ണ വരേണ്യ ബോധങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന കേരളത്തിലെ സ്കൂളുകളില്‍ തഴയപ്പെട്ടും അപമാനിക്കപ്പെട്ടും ദിനങ്ങള്‍ തള്ളിനീക്കുന്ന രോഹിത് വെമുലമാര്‍ ആയിരക്കണക്കിനുണ്ട് എന്ന് ഇനിയെപ്പോഴാണ് നമ്മള്‍ തിരിച്ചറിയുക?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.