Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമുഖംമൂടികള്‍...

മുഖംമൂടികള്‍ ഉപേക്ഷിക്കുന്ന ഫാഷിസം 

text_fields
bookmark_border
മുഖംമൂടികള്‍ ഉപേക്ഷിക്കുന്ന ഫാഷിസം 
cancel

കൃത്രിമമായി മെനഞ്ഞെടുത്ത സീഡി, ആരോപിക്കപ്പെടുന്ന ചില അസ്പഷ്ട മുദ്രാവാക്യങ്ങള്‍, വിദ്യാര്‍ഥിവിരുദ്ധരായ ഏതാനും നേതാക്കളുടെ ആരോപണങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളെ ദേശദ്രോഹികളായി പ്രഖ്യാപിച്ച് ജയിലിലടക്കുന്നതില്‍ നീതിയുടെ അംശം എത്രയുണ്ട്? വിദ്യാര്‍ഥികളെ ദേശദ്രോഹികളായി പ്രഖ്യാപിക്കുമ്പോള്‍ നിയമപാലകര്‍ക്ക് ഒട്ടും ആത്മസംയമനം വേണ്ട എന്നാണോ? കൃത്രിമമോ സംശയാസ്പദമോ ആയ ‘തെളിവുകള്‍’ ഉയര്‍ത്തി നടപടിക്ക് മുതിര്‍ന്നാല്‍ അറസ്റ്റുകള്‍ എവിച്ചെന്നാണവസാനിക്കുക? ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍െറയും നിലപാടുകളെ എതിര്‍ക്കുന്നവര്‍ രാജ്യത്ത് പൊറുക്കേണ്ടതില്ളെന്നാണോ സര്‍ക്കാര്‍നയം? അതേ ഫാഷിസം മുഖംമൂടികള്‍ ഉപേക്ഷിച്ച് പരസ്യമായി വിഹരിക്കുമ്പോള്‍ നിരപരാധികള്‍പോലും തുറുങ്കിലടക്കപ്പെടാം. പൊലീസുകാര്‍ മാത്രമല്ല, ഗുണ്ടകള്‍പോലും നിര്‍ദോഷികളായ പൗരന്മാരെ തല്ലിച്ചതച്ചേക്കും.

ആര്‍.എസ്.എസിനെയോ ബി.ജെ.പിയെയോ മറ്റേതെങ്കിലും സംഘടനകളേയോ വിമര്‍ശിക്കുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താന്‍ ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യമില്ളെന്നാണോ വാദം. വധശിക്ഷ സമ്പ്രദായത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാകുന്നത് എങ്ങനെ? അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ പാടില്ളെന്ന നിയമം ഈ രാജ്യത്ത് പ്രാബല്യത്തില്‍വരുകയുണ്ടായോ? ഇത്തരം നൂറുനൂറ് സന്ദേഹങ്ങളാണ് ജെ.എന്‍.യുവിലെ പൊലീസ് ഇടപെടലും തുടര്‍നടപടികളും നമ്മുടെ മന$സാക്ഷിക്കുനേരെ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഏതെങ്കിലുമൊരു വിദ്യാര്‍ഥി സ്വാഭിപ്രായം സ്വതന്ത്രമായി ആവിഷ്കരിക്കുന്നുവെങ്കില്‍ രാജ്യദ്രോഹമുദ്രനല്‍കി അവനെ ബന്ധനസ്ഥനാക്കുകയാണോ വേണ്ടത്?

വിദ്യാര്‍ഥികളുടെ വേദനകള്‍ക്ക്, പരിഭവങ്ങള്‍ക്ക്, ചെവിനല്‍കുകയാണ് ആദ്യം ചെയ്യേണ്ടത്. ആവലാതികള്‍ ഉയര്‍ത്തുന്ന നാവുകളെ പിഴുതുമാറ്റാനാണോ ഭരണകര്‍ത്താക്കള്‍ ശ്രമിക്കേണ്ടത്? ഭരണകര്‍ത്താക്കളുടെ കടുത്തസമ്മര്‍ദം താങ്ങാനാകാതെയാണ് ഹൈദരാബാദ് സര്‍വകലാശാലയിലെ പ്രതിഭാശാലിയായ രോഹിത് വെമുല മരണംപുല്‍കിയത്. ഹൈദരാബാദ് വാഴ്സിറ്റിയിലെ വിദ്യാര്‍ഥികളെ കൈകാര്യംചെയ്ത അതേ മാതൃകയിലാണ് ജെ.എന്‍.യു വിദ്യാര്‍ഥികളെയും പൊലീസും ഭരണകൂടവും നേരിട്ടതും. വിമതസ്വരങ്ങളെ സഹിഷ്ണുതാപൂര്‍വം മാനിക്കാന്‍ എന്തുകൊണ്ട് നാം തയാറാകുന്നില്ല? അസംതൃപ്തിയുടെ കാരണങ്ങള്‍ കണ്ടത്തെി വിവേകപൂര്‍വം കൈകാര്യം ചെയ്യുക എന്നതല്ളേ നമ്മുടെ ശരിയായ ധര്‍മം?

കലാലയങ്ങളിലും വാഴ്സിറ്റികളിലും ഇതര അക്കാദമിക കേന്ദ്രങ്ങളിലും അസ്വാസ്ഥ്യങ്ങള്‍ പൊട്ടിപ്പുറപ്പെടുക അസാധാരണ സംഭവമല്ല. എന്നാല്‍, വി.സി, അധ്യാപകര്‍ തുടങ്ങിയവര്‍ മനസ്സുവെച്ചാല്‍ ഇവക്ക് അനായാസം പരിഹാരം കണ്ടത്തൊനാകും. അത്തരം സമയോചിതനടപടികള്‍ കൈക്കൊള്ളുന്നതിനുപകരം നിയമപാലകര്‍ മുതല്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രശ്നത്തിലേക്കാകര്‍ഷിക്കുന്ന രീതിയുടെ പിന്നിലെ താല്‍പര്യങ്ങള്‍ ദുരൂഹമെന്നേ കരുതാനാകൂ. പുരോഗമനാശയങ്ങളുടെ പേരില്‍ വിഖ്യാതമായ ജെ.എന്‍.യുവിന്‍െറ കവാടങ്ങള്‍ക്ക് മുമ്പാകെ പൊലീസ് സേന വിന്യസിക്കപ്പെടുന്ന ദുരവസ്ഥ നിരാശജനകമാണ്. 
പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഉമര്‍ ഖാലിദിന്‍െറ വാക്കുകള്‍ ആര്‍ക്ക് മറക്കാനാകും. ‘ഞാന്‍ ഒരു മുസ്ലിമാണ്. പക്ഷേ, ഭീകരവാദിയല്ല’. സത്യത്തില്‍ നൈരാശ്യത്താല്‍ നിര്‍ഭരമാണ് ഈ വാക്കുകള്‍. വലതുപക്ഷ സര്‍ക്കാറിനുകീഴില്‍ മുസ്ലിംകളൊന്നടങ്കം ഭീകരന്മാരായി മുദ്രയടിക്കപ്പെടുന്ന പ്രവണതയുടെ ആഴം പ്രതിഫലിപ്പിക്കുന്നതാണ് ഈ വാക്കുകള്‍. ഭരണകൂടം ആര്‍.എസ്.എസ് ബ്രിഗേഡുകളാല്‍ നിയന്ത്രിക്കപ്പെടുമ്പോള്‍ മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ആപച്ഛങ്കയില്ലാതെ ഇന്ത്യയില്‍ പുലരാനാകുമോ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jnu protest
Next Story