കടിഞ്ഞാണില്ലാത്ത ഇറക്കുമതികള്‍
text_fieldsറബര്‍വിലയിടിവ് കര്‍ഷകരെ ദുരിതത്തിലാഴ്ത്തുമ്പോള്‍ ആവശ്യത്തിലധികം റബര്‍ ഇറക്കുമതി ചെയ്തിരിക്കുകയാണ് വന്‍കിട ടയര്‍ കമ്പനികള്‍. വിലയിടിവില്‍ കര്‍ഷകര്‍ നട്ടംതിരിയുമ്പോഴും അനായാസം തുടരുന്ന റബര്‍ ഇറക്കുമതിയും കനത്ത ആഘാതമാകുകയാണ്. 2014-15ല്‍ ഇന്ത്യയുടെ റബര്‍ ഇറക്കുമതി 4,42,130 ടണ്ണായിരുന്നു. അടുത്തകാലത്തെങ്ങും രാജ്യം ഇത്രയധികം റബര്‍ ഒന്നിച്ച് ഇറക്കുമതി ചെയ്തിട്ടുമില്ല. റബര്‍കര്‍ഷകരെ കണ്ണീരിലാഴ്ത്തി കോടികള്‍ ലാഭംകൊയ്യുന്ന ടയര്‍ കമ്പനികള്‍ക്ക് വേണ്ടിയായിരുന്നു ഈ ഇറക്കുമതികള്‍.
പാതിവഴിയില്‍ നിലച്ച് സംഭരണം
വിപണി വിലയെക്കാള്‍ രണ്ടു രൂപ കൂട്ടി സംഭരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. സംഭരണ എജന്‍സികള്‍ ചെറിയതോതില്‍ റബര്‍ സംഭരിക്കുകയും ചെയ്തു. എന്നാല്‍, ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സര്‍ക്കാര്‍തന്നെ ഫണ്ട് അനുവദിക്കാതെ സംഭരണം അട്ടിമറിച്ചു. തുടര്‍ന്ന് വിലയിടിവ് കണ്ടില്ളെന്നുനടിച്ച സര്‍ക്കാര്‍ തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ അലയൊലികള്‍ ഉയര്‍ന്നതോടെ വീണ്ടും പ്രഖ്യാപനവുമായി രംഗത്തത്തെി.
റബറൈസ്ഡ് ടാറിങ് വ്യാപകമാക്കുമെന്നായിരുന്നു ഇത്തവണത്തെ പ്രഖ്യാപനം. എന്നാല്‍, ഇക്കാര്യത്തില്‍ നടപടികളൊന്നും സര്‍ക്കാര്‍ കൈക്കൊണ്ടില്ല. ഇതിനുശേഷമാണ് അഞ്ചുരൂപ കൂട്ടി സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനും പഴയ അവസ്ഥതന്നെയായി. എറ്റവുമൊടുവിലായിരുന്നു റബര്‍ബോര്‍ഡ് വിലയില്‍നിന്ന് ഒന്നരരൂപ കുറച്ച് റബര്‍ വാങ്ങാന്‍ ടയര്‍ വ്യവസായികളുമായി സര്‍ക്കാര്‍ കരാറുണ്ടാക്കിയത്. ഇതുസംബന്ധിച്ച് ടയര്‍കമ്പനികളും റബര്‍ വ്യാപാരികളും പങ്കെടുത്ത യോഗത്തിനുശേഷം 130 രൂപക്ക് വിപണിയില്‍നിന്ന് കമ്പനികള്‍ റബര്‍ സംഭരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതിനായി നികുതി ഇളവുകള്‍ അടക്കമുള്ളവയും സര്‍ക്കാര്‍ കമ്പനികള്‍ക്ക് നല്‍കി. പേരിന് റബര്‍ സംഭരിച്ച കമ്പനികള്‍ സൂക്ഷിക്കാന്‍ ഗോഡൗണില്‍ സ്ഥലമില്ളെന്ന് ചൂണ്ടിക്കാട്ടി സംഭരണം നിര്‍ത്തി. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനം അട്ടിമറിച്ചിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. നികുതി ഇളവുകള്‍ പിന്‍വലിക്കാനും തയാറായില്ല. ഒന്നരമാസമായി കമ്പനികള്‍ വിപണയില്‍നിന്ന് റബര്‍ വാങ്ങാതെ മാറിനില്‍ക്കുകയാണ്. സര്‍ക്കാര്‍പ്രഖ്യാപനം അനുസരിച്ച് ഉയര്‍ന്നവിലക്ക് റബര്‍ വാങ്ങിയ ചെറുകിട കര്‍ഷകര്‍ ഇതോടെ റബര്‍ വിറ്റഴിക്കാനാകാതെ ദുരിതത്തിലായി.
ഉദാഹരണത്തിന് മൂന്നുലക്ഷം മാത്രം ഉല്‍പാദനമുണ്ടായിരുന്ന 1990ല്‍ ഇറക്കുമതി 30,000 ടണ്‍ മാത്രമായിരുന്നു. ഉല്‍പാദനം അഞ്ചുലക്ഷം ടണ്‍ ഉള്ളപ്പോള്‍ ഇറക്കുമതി 50,000 ടണ്ണും. ഉല്‍പാദനം എട്ടുലക്ഷം ടണ്ണായി ഉയര്‍ന്നപ്പോള്‍ ഇറക്കുമതി 1,77,000 ടണ്‍. പിന്നീടങ്ങോട്ട് ഇറക്കുമതിയുടെ പ്രളയമായിരുന്നു. 2012ല്‍ 2,66,000 ടണ്ണും 2013ല്‍ 3,60,000 ടണ്ണും. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍വരെ ഏഴുമാസത്തിനിടെ ഇറക്കുമതി ചെയ്തത് 2,55,000 ടണ്ണും. നിലവിലെ കണക്കനുസരിച്ച് റബറിന്‍െറ ഉപയോഗം 10.25 ലക്ഷം ടണ്ണാണെന്നിരിക്കെയാണ് ഇതിന്‍െറ പകുതിയോളം ഒറ്റവര്‍ഷംകൊണ്ടുമാത്രം ഇറക്കുമതി ചെയ്തത്. റബറിന്‍െറ ഉപയോഗം 70 ശതമാനവും ടയര്‍ മേഖലയിലാണ്. ഇവിടെയാണ് ഇറക്കുമതിയുടെ പ്രസക്തി. എം.ആര്‍.എഫ് അടക്കമുള്ള പ്രമുഖ ടയര്‍ കമ്പനികളുടെ കഴിഞ്ഞവര്‍ഷത്തെ അര്‍ധവാര്‍ഷികലാഭം 1800 കോടിക്ക് മുകളിലാണ്. ഇതില്‍ പ്രധാനപ്പെട്ട രണ്ടു കമ്പനികളുടെ മാത്രം ലാഭം 448 കോടിയും. വര്‍ഷംതോറും റബര്‍കര്‍ഷകരെ തളര്‍ത്തി ടയര്‍ കമ്പനികള്‍ ഇറക്കുമതിയിലൂടെ നേടുന്നത് കോടികള്‍. റബറിന്‍െറ ആഗോള ഉല്‍പാദനത്തില്‍ ഈവര്‍ഷമുണ്ടായ വര്‍ധനയും വിലയിടിവിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇന്ത്യയെ പിന്നിലാക്കി ചൈന
ക്രൂഡോയിലിന്‍െറ വില കുറഞ്ഞതോടെ സിന്തറ്റിക് റബറിന്‍െറ ഉല്‍പാദനം വര്‍ധിച്ചതും റബര്‍ വാങ്ങുന്നത് ചൈന കുറച്ചതുമാണ് അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിന് പ്രധാനകാരണം. റബര്‍ ഉല്‍പാദനത്തില്‍ ഇന്ത്യയെ പുറന്തള്ളി ചൈന നാലാം സ്ഥാനം കൈയടക്കിയെന്ന് അസോസിയേഷന്‍ ഓഫ് നാചുറല്‍ റബര്‍ പ്രൊഡ്യൂസിങ് കണ്‍ട്രീസിന്‍െറ കണക്കുകളില്‍ പറയുന്നു. തായ്ലന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്നാം, ചൈന, മലേഷ്യ എന്നിവക്ക് പിറകിലാണ് ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാനം. അതേസമയം അമേരിക്ക, ഇന്തോനേഷ്യ, യൂറോപ്യന്‍ യൂനിയന്‍ എന്നിവിടങ്ങളില്‍ ചൈനയുടെ ടയറിന് നിയന്ത്രണം കൊണ്ടുവന്നതോടെ ഇവരുടെ ഉല്‍പാദനം കുറഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനൊപ്പം വിയറ്റ്നാമില്‍നിന്ന് വന്‍തോതില്‍ റബര്‍ അന്താരാഷ്ട്ര മാര്‍ക്കറ്റിലേക്ക് എത്തുന്നു. ഇതോടെ റബര്‍ കുന്നുകൂടിയതാണ് വില കുറയാന്‍ കാരണമെന്നാണ് നിഗമനം. അതേസമയം, ഉല്‍പാദനം കുറഞ്ഞ മാസങ്ങളായിട്ടും വില ഇനിയും ഇടിയുമെന്ന സൂചനയാണ് റബര്‍ബോര്‍ഡ് അധികൃതര്‍ നല്‍കുന്നത്. വില 90ല്‍ താഴെ എത്തിയാലും അദ്ഭുതപ്പെടാനില്ളെന്ന് ഇവര്‍ വ്യക്തമാക്കുന്നു. നേരത്തേതന്നെ വിലസ്ഥിരത പദ്ധതിയിലൂടെ വിലയിടിവ് പിടിച്ചുനിര്‍ത്താന്‍ കഴിയില്ളെന്ന വിമര്‍ശമുയര്‍ന്നിരുന്നു. കര്‍ഷകര്‍ വില്‍ക്കുന്ന റബറിനാണ് ആനുകൂല്യമെന്നതിനാല്‍ കൂടുതല്‍ വിപണിയിലത്തെും. ഇത് മറികടക്കാന്‍ റബര്‍ സംഭരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
സംസ്ഥാനത്തെ റബര്‍ കര്‍ഷകരില്‍ വലിയ പങ്ക് ഇപ്പോള്‍ ലാറ്റക്സ് ഉല്‍പാദനമാണ് നടത്തുന്നത്. റബര്‍ബോര്‍ഡിന്‍െറ കണക്കനുസരിച്ച് അഞ്ചു ലക്ഷത്തോളം കര്‍ഷകരാണ് ഈ രംഗത്തുള്ളത്. ഇവരെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം വിലസ്ഥിരതാ പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്ന തുക ഉയര്‍ത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പദ്ധതിക്കായി ബജറ്റില്‍ 300 കോടിയാണ് അനുവദിച്ചിരിക്കുന്നത്. കൂടുതല്‍പേര്‍ പദ്ധതിക്ക് കീഴില്‍വരുന്നതോടെ 300 കോടി തികയില്ളെന്ന ആശങ്കയാണ് കര്‍ഷകര്‍ പങ്കിടുന്നത്. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുപോലും പണം ലഭിക്കുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിയാണ്.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.