എ പ്ളസ് മാഹാത്മ്യം
text_fieldsമൂന്നാമനെ (മധ്യമനെ) തീന്‍മേശക്കുമുന്നില്‍ കാണാഞ്ഞ് ഞാന്‍ ഭാര്യയോട് കാര്യംതിരക്കി.
‘എടീയേ, അവനെന്തിയേ, മൂന്നാമന്‍? എസ്.എസ്.എല്‍.സി കഴിഞ്ഞെന്ന് വിചാരിച്ച് നീ അവനെ ഊരിവിട്ടോ?’
അവന്‍ ഒരു ന്യൂജെന്‍ അല്ളെങ്കിലും ഗണിതശാസ്ത്ര ശൈലിയില്‍ പറയുകയാണെങ്കില്‍ സമചതുരത്തില്‍നിന്ന് ഇടക്കൊക്കെ തെന്നിപ്പോവാറുണ്ട്.
പണ്ട് വൃത്തത്തിനകത്തുനിന്നാ സീതയെ രാവണന്‍ കട്ടോണ്ടുപോയത്.
എന്നാലും ആ സ്കേറ്റിങ്ങും ഞാനെന്ന ന്യൂട്രോണ്‍ വലയത്തിലാണ്. അപ്പോപിന്നെ അവനെവിടെ? എന്‍െറ സംശയത്തിന് ആക്കംകൂടി.
നല്ല പാതിയുടെ മറുപടികേട്ട് ഞാന്‍ ഒന്നു ഞെട്ടി.
‘അവനെ, ന്‍െറ മോനാ, അവന് 10 എ പ്ളസാ കിട്ടീത്.
അതുകൊണ്ടാ അവനിത്തിരി ബിസി’.
‘ബിസിയോ അവനെന്തിനാ ബിസി’.
അവളുടെ ഇംഗ്ളീഷ് പരിജ്ഞാനം കേട്ട് ഞാന്‍ വീണ്ടും ഞെട്ടി.
കുന്നുംപുറത്തെ സ്കൂളില്‍നിന്ന് ഇക്കൊല്ലം 44ാമനായി അല്ളെങ്കില്‍ ഒന്നാമനായി അവന്‍ മറ്റ് കുട്ടികളോടൊപ്പം എസ്.എസ്.എല്‍.സിക്ക് മുഴുത്ത എ പ്ളസ് വാങ്ങിച്ചത്.
അവനോ നാട്ടുകാരോ കൂട്ടുകാരോ സ്വപ്നത്തില്‍പോലും വിചാരിച്ചിട്ടുണ്ടാവില്ല അവനീ ‘കടുംകൈ’ ചെയ്യുമെന്ന്.
ഇന്നവന് മുഴുവന്‍ എ പ്ളസ് കിട്ടിയപ്പം ശരാശരി കേരളീയനായ എനിക്കും നാട്ടിനും എത്ര അധികച്ചെലവാണെന്നോ? കൊടും വേനലില്‍ അവന്‍ വിജയിച്ച വകയായി പാനീയങ്ങള്‍, മധുരപ്പലഹാരങ്ങള്‍. ചൂടിന്‍െറ ഈ അധികച്ചൂടില്‍ ചെലവോടു ചെലവ്. ഞങ്ങളുടെ തുരുത്തിലെ എല്ലാ വീട്ടുകാര്‍ക്കും പ്രത്യേക മധുരം. പോരാത്തതിന് ഫോര്‍ ക്ളാസ് ജീവനക്കാരനായ എനിക്ക് ഓഫിസില്‍ പിന്നേം ചെലവ്. നാട്ടുമ്പുറത്തുകാരനുമായപ്പോള്‍ നാട്ടില്‍ എല്ലാവരുടെയും വക ഓരോചോദ്യത്തിനും ഓരോ ഉത്തരം. എന്‍െറ ആവനാഴിയിലെ എല്ലാ അമ്പുകളും അതോടെ തീര്‍ന്നു.
10ാം തരത്തിന്‍െറ കടമ്പ കഴിഞ്ഞാല്‍ എ പ്ളസ് നേടിയ കുട്ടികള്‍ക്ക് പിന്നെ തിരക്കാത്രെ. തിരക്ക്.
നാട്ടിലെ എല്ലാ ക്ളബുകളും അവര്‍ക്ക് സമ്മാനം നല്‍കൂത്രേ.
നമ്മടെ നാട്ടിലെ എല്ലാ റസിഡന്‍റ്സ് അസോസിയേഷനുകളുടെയും വക സ്വീകരണം കിട്ടൂത്രെ.
പിന്നേ, ഇപ്പോള്‍ ഇലക്ഷന്‍ ആയതോടുകൂടി ഓരോ പാര്‍ട്ടിക്കാരുടെ വകയും കുടുംബയോഗത്തിലും ഷാള്‍ അണിയിക്കലോ പെങ്കുട്ട്യേളാണെങ്കില്‍ അവര്‍ക്ക് കസവു കര വേഷ്ടിയോ തട്ടമോ നല്‍കൂത്രേ.
അവസാനം കവലകളിലൊക്കെ അവരുടെ ഫോട്ടോ പതിച്ച ഫ്ളക്സും വെക്കൂലോ. വാട്സ്ആപ്പില്‍ കുടുംബ സഹിതം ഫോട്ടോ...
പിന്നെ, കോച്ചിങ് സെന്‍ററുകള്‍ എന്ന കിങ്മേക്കിങ് ശാലകളില്‍ നിന്നൊന്നടങ്കം ഫോണ്‍ കോള്‍, എസ്.എം.എസ് പ്രവാഹം...
ഇപ്പ പിടികിട്ട്യോ ഓന്‍ ന്‍െറ മോനാ!
ഇതിനെല്ലാം ഡേറ്റ് ബുക്ക് ചെയ്യാന്‍ ഓന്‍ പുതിയൊരു 200 പേജ് നോട്ട് ബുക്കാ വാങ്ങീത്.
ഇവനെന്‍െറ ചങ്കാണ് ബ്രോ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.