Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2018 7:36 AM GMT Updated On
date_range 20 Jan 2018 7:36 AM GMTജുഡീഷ്യറി സ്വയംവിചാരണ ചെയ്യട്ടെ
text_fieldsbookmark_border
ഇന്ത്യൻ ജുഡീഷ്യറിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്ന് പരിശോധിക്കാനുള്ള ചങ്കൂറ്റം നമ്മുടെ ജനാധിപത്യബോധത്തിനുണ്ടോ? ജനതപാർട്ടി സർക്കാറിെൻറ പതനശേഷം കഴിഞ്ഞ 37 വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിലെ രാഷ്ട്രീയ അധികാരമേഖലകളെല്ലാം കൂടുതൽ കേന്ദ്രീകൃതമാവുന്ന അവസ്ഥാവിശേഷമാണ്. 1975-77 കാലത്തെ പ്രത്യക്ഷ അടിയന്തരാവസ്ഥക്കുശേഷം 1980െൻറ ആരംഭത്തോടെ ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യയിലെമ്പാടും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ഭരണകൂടം കവർന്നെടുക്കുകയായിരുന്നു. ഒരു ഭാഗത്ത് പഞ്ചായത്തീരാജ് പോലുള്ള നിയമങ്ങൾ പാസാക്കി അധികാരവികേന്ദ്രീകരണമെന്ന സങ്കൽപങ്ങൾ വ്യാജമായി സൃഷ്ടിക്കുകയും മറുഭാഗത്ത് ജനങ്ങൾ സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശങ്ങൾ നിഷേധിക്കുന്ന അഫ്സ്പ, ടാഡ, കാപ്പ പോലുള്ള കരിനിയമങ്ങൾ പ്രയോഗിക്കുകയും ചെയ്യുന്നു. ക്രിമിനൽ നിയമത്തിെൻറ അടിസ്ഥാനതത്ത്വങ്ങളെ നിരാകരിച്ച് കുറ്റാരോപിതൻ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കണമെന്ന് വ്യവസ്ഥചെയ്യുന്ന ഇത്തരം നിയമങ്ങൾ നടപ്പിലാക്കപ്പെട്ടപ്പോൾ ജുഡീഷ്യറി അതിനെയൊക്കെ അംഗീകരിക്കുകയാണ് ചെയ്തതെന്ന് വിസ്മരിക്കാൻ പാടില്ല.
ഭരണകൂടം ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുകയോ നിഷേധിക്കുകയോ ചെയ്തതിന് സമാന്തരമായി 1980കൾക്കുശേഷം ഇന്ത്യൻ ജുഡീഷ്യറിക്കകത്തും ജനാധിപത്യമൂല്യങ്ങളുടെ നിരാകരണം ദ്രുതഗതിയിൽ വ്യാപിക്കുന്നത് കാണാം. 1980കൾക്കുശേഷം ഇന്ത്യയിലെ വിവിധ കോടതികളിൽ നടന്ന ന്യായാധിപ നിയമനങ്ങൾമാത്രം പരിശോധിച്ചാൽ പുതുതായി നിയമിക്കപ്പെടുന്നവരിൽ നല്ലൊരു ശതമാനം നിലവിലുള്ള/പിരിഞ്ഞുപോയ ന്യായാധിപന്മാരുടെയും പ്രബല രാഷ്ട്രീയ^മത^ജാതി പ്രമുഖരുടെയും മന്ത്രിമാരുടെയും അടുത്ത ബന്ധുക്കളാണെന്നു കാണാം. ആശ്രിതരെ ന്യായാധിപ സ്ഥാനത്തേക്ക് എത്തിക്കുന്നതിനു അതുവരെ നിലനിന്നിരുന്ന മാനദണ്ഡങ്ങൾ തിരുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യാൻ മടിക്കാത്ത അനുഭവങ്ങളുമുണ്ടായി. ഉദാഹരണത്തിന് നിയമബിരുദം നേടിക്കഴിഞ്ഞ് കുറഞ്ഞത് അഞ്ചുവർഷമെങ്കിലും കോടതി പ്രാക്ടീസ് നടത്തിയവർക്ക് മാത്രമേ മുനിസിഫ് മജിസ്േട്രറ്റ് പരീക്ഷകൾ എഴുതാൻ മുമ്പ് അനുമതി നൽകിയിരുന്നുള്ളൂ. ഈ നിബന്ധന ഒരു വിശദീകരണവും കൂടാതെ നിയമബിരുദം എടുത്ത ആർക്കും മുനിസിഫ് മജിസ്േട്രറ്റ് പരീക്ഷകൾ എഴുതാൻ അവസരം നൽകുന്നതാക്കി മാറ്റി. നിയമബിരുദം വഴി കിട്ടുന്ന അറിവും കോടതി പ്രാക്ടീസ് വഴി കിട്ടുന്ന അറിവും അജഗജാന്തരമാണെന്ന് ഈ മേഖലയിലുള്ളവർക്ക് അറിയാവുന്നതാണ്. ഇത്തരം നിയമനം ലഭിക്കുന്ന ന്യായാധിപന്മാർ പലപ്പോഴും കോടതികളിൽ തങ്ങൾ സർവജ്ഞരാണെന്ന ഭാവത്തിലാണ് പെരുമാറുന്നത്.
മുൻകാലത്ത് ന്യായാധിപന്മാർക്ക് സ്വന്തം ജില്ലയിൽ നിയമനത്തിന് അർഹതയില്ലായിരുന്നു. ഇപ്പോൾ അതു മാറ്റി. പേര് രജിസ്റ്റർ ചെയ്ത് മുഖ്യമായും പ്രാക്ടീസ് ചെയ്യുന്ന ബാർ ഒഴിച്ച് സ്വന്തം ജില്ലയിലെ മറ്റ് കോടതികളിൽ നിയമനം കൊടുക്കുന്ന സാഹചര്യം ഉണ്ടാക്കി. ന്യായാധിപനാകുന്നതിന് മുമ്പ് അഭിഭാഷകൻ തെൻറ ജില്ലയിലെ മറ്റ് കോടതികളിലും പ്രാക്ടീസ് ചെയ്തിരിക്കുമെന്നതിനാൽ അവിടങ്ങളിലെല്ലാം അടുത്ത സൗഹൃദങ്ങളും വിരോധങ്ങളും ഉണ്ടായിരിക്കും. അത്തരം കോടതികളിൽ ന്യായാധിപനായി വരുമ്പോൾ അവരുടെ തീരുമാനങ്ങളെ ഇത് സ്വാധീനിക്കുമെന്നതിനാലാണ് അതത് ജില്ലകളിൽ നിയമനം നിഷേധിച്ചിരുന്നത്. ഈ മാനദണ്ഡ മാറ്റം കീഴ്കോടതികളിലെ നീതിനിർവഹണത്തെ ഏതു തരത്തിൽ ബാധിച്ചെന്നു പരിശോധിക്കുന്നത് നന്നായിരിക്കും.
നാല് സീനിയർ ജഡ്ജിമാർ ചീഫ് ജസ്റ്റിസിെൻറ അധികാര ദുർവിനിയോഗത്തെ കുറിച്ച് പത്രസമ്മേളനം നടത്തിയ സന്ദർഭത്തിൽ ജസ്റ്റിസ് കർണനോട് സുപ്രീംകോടതി സ്വീകരിച്ചിരുന്നത് നീതിനിഷേധമല്ലേ? കോടതി അലക്ഷ്യനടപടിക്ക് വിധേയനായ ജസ്റ്റിസ് കർണന് സ്വാഭാവിക നീതിയുടെ ഭാഗമായി നൽകേണ്ട വിശദീകരണ നോട്ടീസ് പോലും നൽകാതെയാണ് ജയിലിലയച്ചത്. സൗമ്യ കേസിൽ മാർകണ്ഡേയ കട്ജുവിെൻറ വിമർശനത്തെ സുപ്രീംകോടതി നേരിട്ടതും സമാനമായ രീതിയിൽതന്നെയാണ്. No one should be a judge in his own cause (ഒരാളും അയാളുടെതന്നെ തർക്കത്തിൽ ന്യായാധിപനായിരിക്കാൻ പാടില്ല) എന്ന അടിസ്ഥാനതത്ത്വം ബലികഴിച്ചാണ് സുപ്രീംകോടതി, ജസ്റ്റിസ് കട്ജുവിെൻറ കാര്യത്തിൽ പ്രവർത്തിച്ചത്. ഇപ്പോഴത്തെ വിവാദത്തിൽ ഉൾപ്പെട്ട നാല് ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് രഞ്ജൻ െഗഗോയ് ഉൾപ്പെടുന്ന ബെഞ്ചാണ് സൗമ്യ കേസിെൻറ റിവ്യൂ ഹരജി പരിഗണിച്ചിരുന്നത്. ഈ ഹരജിയിലെ വിധിയെയായിരുന്നു ജസ്റ്റിസ് കട്ജു ബ്ലോഗിൽ വിമർശിച്ചത്.
ഇന്ത്യൻ തെളിവ് നിയമപ്രകാരം കേട്ടുകേൾവി അടിസ്ഥാനത്തിലുള്ള ഒരു മൊഴി തെളിവായി സ്വീകരിക്കാൻ ആവില്ലെന്ന സംഗതി നിയമബിരുദ വിദ്യാർഥികൾക്കുപോലും അറിയാവുന്നതാണെന്നും ഇക്കാര്യം അടുത്ത ചീഫ് ജസ്റ്റിസായി വരേണ്ടുന്ന ജസ്റ്റിസ് െഗഗോയ് അടക്കമുള്ള സൗമ്യ കേസ് കൈകാര്യം ചെയ്ത ജഡ്ജിമാർക്ക് അറിയില്ലെന്നത് എത്ര പരിതാപകരമാണെന്നുമായിരുന്നു ജസ്റ്റിസ് കട്ജുവിെൻറ ബ്ലോഗിലെ വിമർശനം. ഇതിെൻറ പേരിലായിരുന്നു അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യ നടപടികൾ ജസ്റ്റിസ് െഗഗോയ് അടക്കമുള്ള ജഡ്ജിമാരടങ്ങുന്ന ബെഞ്ച് മുമ്പാകെയാണ് പരിഗണിക്കപ്പെട്ടത്. മുമ്പ് 2009ൽ അഡ്വ. പ്രശാന്ത് ഭൂഷൻ ചീഫ് ജസ്റ്റിസ് കപാഡിയക്കെതിരെ അദ്ദേഹത്തിന് ഓഹരി ഉടമസ്ഥതയുള്ള ഒരു സ്ഥാപനത്തിെൻറ കേസ് അദ്ദേഹം തന്നെ വിചാരണ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരസ്യ പ്രസ്താവനയെ തുടർന്ന് ശ്രീ പ്രശാന്ത് ഭൂഷനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിച്ചു. അന്ന് ജസ്റ്റിസ് കപാഡിയ കോടതി അലക്ഷ്യ നടപടി കൈകാര്യം ചെയ്യുന്ന ബെഞ്ചിൽനിന്ന് സ്വയം മാറിനിന്നു.
ജുഡീഷ്യറിയിൽ നടക്കുന്ന മറ്റൊരു കൊള്ളരുതായ്മയാണ് സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള പ്രീണന വിധികൾ. 65 വയസ്സ് തികഞ്ഞ് വിരമിക്കുന്നതിനു മുമ്പായി ജഡ്ജിമാരിൽ നല്ലൊരു വിഭാഗം സർക്കാർ പ്രീണന വിധികൾ നൽകുന്നത് കാണാം. വിരമിച്ച ശേഷം വിവിധ കമീഷനുകളുടേയോ കോർപറേഷനുകളുടേയോ ബോർഡുകളുടേയോ തലപ്പത്തു കയറി ഇരിക്കാനുള്ള തത്രപ്പാടിലാണ് ഇക്കൂട്ടർ നിയമതത്ത്വങ്ങളെയും മാനദണ്ഡങ്ങളേയും കാറ്റിൽ പറത്തി ഇത്തരം വിധികൾ നൽകുന്നത്. ഇത്തരം ജഡ്ജിമാരെ വിലക്കെടുക്കാൻ ഉതകുന്ന വിധത്തിലായിരിക്കും ഒട്ടുമിക്ക പുത്തൻ നിയമനിർമാണങ്ങളും ഉണ്ടാക്കിയെടുക്കുന്നതും.
ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത് ജഡ്ജിമാർമാത്രമുള്ള കൊളീജിയമാണല്ലോ. അവിടെ നിയമനങ്ങൾ തീരുമാനിക്കുന്നതും നടത്തുന്നതും ജഡ്ജിമാർക്കെതിരെ വരുന്ന ആരോപണങ്ങൾ പരിശോധിച്ച് തീർപ്പു കൽപിക്കുന്നതും അവർ തന്നെ. അതിെൻറ വിശദാംശങ്ങൾ ഒരിക്കലും പൊതു സമൂഹത്തിൽ എത്തുന്നുമില്ല. കർണാടകയിൽ നാലു ജഡ്ജിമാരെ പെൺകുട്ടികളോടൊപ്പം ഒരു റിസോർട്ടിൽവെച്ച് പിടികൂടിയ കാര്യം പത്രവാർത്തയായിരുന്നു. അവരുടെ കാര്യത്തിൽ എന്ത് സംഭവിച്ചെന്ന് പിന്നീട് നമ്മളാരും അറിഞ്ഞില്ല. മുൻ ചീഫ് ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡ് വർഷങ്ങൾക്കു മുമ്പു പരസ്യമായി പറഞ്ഞതാണ് ഇന്ത്യൻ ജുഡീഷ്യറിയിലെ 25 ശതമാനം ജഡ്ജിമാർ അഴിമതിക്കാരാണെന്ന്. ഒരിക്കൽപോലും അഴിമതിക്കാരായ ഈ ജഡ്ജിമാരെ ജുഡീഷ്യറിയിൽനിന്നും നീക്കം ചെയ്തതായി അറിയില്ല.
ജുഡീഷ്യൽ സംവിധാനം ഇത്രയും വഷളാവുന്നതിൽ അഭിഭാഷകർക്കും ചെറുതല്ലാത്ത പങ്കുണ്ട്. ന്യായാധിപന്മാരെ പല തരത്തിലും സ്വാധീനിക്കാനും അവരുടെ പ്രീതി പിടിച്ചുപറ്റാനും നിയമേതരമായ മാർഗങ്ങൾ പ്രയോഗിക്കുന്ന അഭിഭാഷകരുടെ എണ്ണവും വർധിക്കുകയല്ലാതെ കുറയുന്നില്ല. അഭിഭാഷകരുടെ നിയന്ത്രണമുള്ള ബാർ കൗൺസിലുകളാവട്ടെ, പലപ്പോഴും ജുഡീഷ്യറിയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന അഴിമതി ആരോപണങ്ങളിലും നീതിനിഷേധ സമീപനങ്ങളിലും കാഴ്ചക്കാരായി മാറുകയോ തെറ്റുകാരെ സംരക്ഷിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത് ഇത്തരം അവസ്ഥ രൂക്ഷമാക്കുകയാണ്. കേരള ബാർ കൗൺസിൽ ഈ അടുത്തകാലത്ത് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയത് ഈ സന്ദർഭത്തിൽ ഓർക്കേണ്ടതാണ്.
ഇന്ത്യൻ ഭരണഘടന ജനാധിപത്യമൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ജനായത്ത സമ്പ്രദായത്തിെൻറ കീഴിൽ നിർമിക്കപ്പെട്ടതാണ്. ആ ഭരണഘടനയുടെ ഉള്ളടക്കത്തിൽനിന്നാണ് ജുഡീഷ്യറിയും എക്സിക്യൂട്ടീവും ലെജിസ്ലേച്ചറും പ്രവർത്തിക്കുന്നത്. നിയമങ്ങളുടെ നിയമമായ ഭരണഘടനക്കു മുകളിലല്ല ഇന്ത്യയിലെ ഒരു സ്ഥാപനവും. നാം ഇന്ത്യയിലെ ജനങ്ങൾ എന്ന് ആരംഭിക്കുന്ന ഭരണഘടന പരമാധികാരം മുഴുവൻ ഇന്ത്യയിലെ ജനങ്ങളിലാണ് നിക്ഷിപ്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ പരമാധികാരം സംരക്ഷിക്കാനുതകുന്ന കാര്യങ്ങൾ മാത്രമേ ജുഡീഷ്യറിയടക്കമുള്ള സ്ഥാപനങ്ങൾക്ക് നടപ്പിലാക്കാൻ ആവൂ. ജുഡീഷ്യറി പരിപാവനമാണെന്ന സങ്കൽപം ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. ഈ പരിപാവന സങ്കൽപത്തിനകത്താണ് ജുഡീഷ്യറിക്കകത്തെ എല്ലാ കൊള്ളരുതായ്മകളും ഒളിച്ചുവെച്ചുകൊണ്ടിരുന്നത്.
ജനാധിപത്യ വ്യവസ്ഥയിൽ ഏതൊരു സ്ഥാപനവും വിമർശിക്കപ്പെടാം. അത് അങ്ങനെയല്ലെന്ന് ഏതെങ്കിലും സ്ഥാപനം കരുതുന്നുണ്ടെങ്കിൽ അത് ജനാധിപത്യ സംവിധാനത്തിന് പുറത്തുപോകും. ഇൗ കപട സങ്കൽപത്തെയാണ് സുപ്രീംകോടതിയിലെ നാല് സീനിയർ ജഡ്ജിമാർ വാർത്തസമ്മേളനത്തിലൂടെ അറിഞ്ഞോ അറിയാതെയോ ലംഘിച്ചിരിക്കുന്നത്. ഇന്ത്യൻ ജുഡീഷ്യറി ജനാധിപത്യവത്കരണത്തിന് വിധേയമാക്കപ്പെടണം. എല്ലാ ന്യായാധിപന്മാരും അവരുടെ വിധികളുടെ, പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടണം. ജുഡീഷ്യൽ റിവ്യൂ മാത്രമല്ല, സോഷ്യൽ റിവ്യൂ കൂടി ഇത്തരം സ്ഥാപനങ്ങളുടെ വിശ്വാസ്യത നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story