Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഎല്ലാവരും തോറ്റുപോയ ...

എല്ലാവരും തോറ്റുപോയ യു​ദ്ധം

text_fields
bookmark_border
എല്ലാവരും തോറ്റുപോയ  യു​ദ്ധം
cancel
ഒ​രു യു​ദ്ധ​വ​ർ​ഷം പി​ന്നി​ട്ടി​രി​ക്കു​ന്നു. പോ​ര് ര​ണ്ടു രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലാ​ണെ​ങ്കി​ലും മു​റി​വേ​റ്റ​ത് മു​ഴു​ലോ​ക​ത്തി​നു​മാ​ണ്. സ​​ഹ​സ്ര​കോ​ടി​ക​ളു​ടെ വി​ഭ​വ​ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് ക​ണ​ക്ക്. ന​ഷ്ട​മാ​യ ജീ​വ​ന്റെ​യും ജീ​വി​ത​ങ്ങ​ളു​ടെ​യും വി​ല ഏ​തു തു​ലാ​സി​ലി​ട്ടാ​ണ് തി​ട്ട​പ്പെ​ടു​ത്തു​ക? വി​ശ​ന്നു​ക​ര​യു​ന്ന കു​ഞ്ഞു​ങ്ങ​ളെ, പ്രി​യ​പ്പെ​ട്ട​വ​ർ ന​ഷ്ട​പ്പെ​ട്ട​വ​രെ എ​ന്തു വാ​ക്കു​ചൊ​ല്ലി​യാ​ണ് സ​മാ​ധാ​നി​പ്പി​ക്കു​ക? യു​ദ്ധ​ത്തി​ൽ വി​ജ​യി​ക​ളി​ല്ല, തോ​റ്റു​പോ​യ​വ​രും തോ​ൽ​പി​ക്ക​പ്പെ​ട്ട​വ​രും മാ​ത്രം

ഒറ്റദിവസം കൊണ്ട് അഭയാർഥികളായവർ

വെടിയൊച്ച നിലക്കാത്ത കിയവിൽനിന്ന് അമ്മയെ യാത്രയാക്കുകയാണ് യുക്രെയ്ൻ യുവാവ്. അഭയാർഥികളെ കൊണ്ടുപോകുന്ന സർക്കാർ വാഹനത്തിന്റെ ചില്ലുജാലകത്തിലൂടെ ആ വയോധിക തിരിഞ്ഞുനോക്കുകയാണ്. എങ്ങോട്ടാണ് പോകുന്നത്, പൊന്നുമക്കളെ ഇനി കാണാൻ കഴിയുമോ... ഒന്നും അറിയില്ല. വിഭവശേഷിയിലും കർമശേഷിയിലും അനുഗൃഹീതരായ യുക്രെയ്ൻ ജനത കണ്ണീരുണങ്ങാത്തവരായി മാറിയതിന് ഒറ്റ കാരണമേയുള്ളൂ - യുദ്ധം.

റഷ്യൻ അധിനിവേശം ജീവിതം നരകതുല്യമാക്കിയ യുക്രെയ്നിൽനിന്ന് ജീവൻ രക്ഷിക്കാൻ മറ്റു രാജ്യങ്ങളിലേക്ക് പോയത് ഏറ്റവും കുറഞ്ഞത് 70 ലക്ഷം പേരാണ്. 70 ലക്ഷം പേർ സ്വന്തം രാജ്യത്തുതന്നെ അൽപം സുരക്ഷിതമെന്ന് തോന്നിയ മറ്റു ഭാഗങ്ങളിലേക്ക് മാറി. കൂടുതൽ പേർ പോയത് പോളണ്ടിലേക്കാണ്. യുക്രെയ്ൻ പൗരന്മാർക്ക് യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ മൂന്നുവർഷം തങ്ങാനും ജോലി ചെയ്യാനും അനുമതി നൽകി. രണ്ടാം ലോകയുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാർഥി പ്രവാഹത്തിനാണ് യുക്രെയ്ൻ യുദ്ധം കാരണമായത്.

സാമ്പത്തിക പ്രത്യാഘാതങ്ങൾ

സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമാണ് യുക്രെയ്ൻ യുദ്ധം സൃഷ്ടിച്ചിട്ടുള്ളത്. കോവിഡ് അനുബന്ധ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും വ്യാവസായിക ഉൽപാദനം ഏറക്കുറെ സാധാരണ നിലയിലേക്ക് മടങ്ങാൻ ആരംഭിക്കുകയും ചെയ്യുന്ന വേളയിലാണ് റഷ്യയുടെ യുക്രെയ്ൻ ആക്രമണം സംഭവിക്കുന്നത്. സപ്ലൈ ചെയിൻ മുറിഞ്ഞതും വിലക്കയറ്റത്തിന് കാരണമായി. എണ്ണ, പ്രകൃതിവാതകം, രാസവളം, ധാന്യങ്ങൾ, മറ്റു ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവക്കെല്ലാം വില വർധിച്ചു. അത് അനുബന്ധ മേഖലകളിലും പ്രതിഫലിച്ചു.

ചോളം, ഗോതമ്പ്, ബാർലി, വളം, ഇരുമ്പ്, സ്റ്റീൽ, ഭക്ഷ്യ എണ്ണ തുടങ്ങിയ ഉൽപന്നങ്ങൾ കൂടുതലായി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് യുക്രെയ്ൻ. ഇവിടത്തെ ഉൽപാദനവും കയറ്റുമതിയും പ്രതിസന്ധിയിലായത് വിലക്കയറ്റത്തിന് കാരണമായി.അന്താരാഷ്ട്ര നാണയനിധി സാമ്പത്തികമാന്ദ്യ സാധ്യത പറയുന്നുണ്ട്. മാന്ദ്യത്തിലേക്ക് വീഴാതിരിക്കാൻ രാജ്യങ്ങൾ കനത്ത ജാഗ്രതയിലും പരിശ്രമത്തിലുമാണ്. ബ്രിട്ടൻ അടക്കം രാജ്യങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമാണ്.

തൊഴിലില്ലായ്മ വൻതോതിൽ വർധിച്ചു. വൻകിട കമ്പനികൾ മുതൽ ചെറുകിട വ്യവസായങ്ങളിൽവരെ കൂട്ട പിരിച്ചുവിടലാണ്. ജോലി നഷ്ടമായവർക്ക് പുതിയത് കണ്ടെത്തൽ ബുദ്ധിമുട്ടാണ്. ശമ്പളം വെട്ടിച്ചുരുക്കുന്നത് പോലെയുള്ള നടപടികൾക്കെതിരെ ട്രേഡ് യൂനിയനുകൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ശമ്പള വർധന വേണോ ജോലി വേണോ എന്ന ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലാതാകുകയാണ്.

ഓഹരി വിപണികൾ കിതക്കുന്നു. കമ്പനികൾ മുതൽ ചില രാജ്യങ്ങൾവരെ പാപ്പരാകുന്നതിന്റെ സൂചന ലഭിക്കുന്നു. നവോന്മേഷം ലഭിച്ച് സാമ്പത്തിക വ്യവസ്ഥ കുതിക്കണമെങ്കിൽ പണപ്പെരുപ്പം നിയന്ത്രണവിധേയമാകണം. യുദ്ധം അവസാനിക്കുന്നതിന്റെ സൂചനകളെങ്കിലും ലഭിക്കാതെ സാമ്പത്തികരംഗം കരകയറില്ല.

സെ​ല​ൻ​സ്കി, യുദ്ധകാല നേ​താവ്

ടൈം ​മാ​ഗ​സി​ൻ 2022ന്റെ ​വ്യ​ക്തി​യാ​യി (പേ​ഴ്സ​ൻ ഓ​ഫ് ദി ​ഇ​യ​ര്‍) തി​ര​ഞ്ഞെ​ടു​ത്ത​ത് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി​യെ​യാ​ണ്. ‘ധൈ​ര്യം ഭ​യം​പോ​ലെ പ​ക​ര്‍ച്ച​വ്യാ​ധി​യാ​യി​രി​ക്കു​മെ​ന്ന് തെ​ളി​യി​ച്ച​തി​ന്, സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ആ​ളു​ക​ളെ ഒ​ന്നി​പ്പി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​തി​ന്, ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ദു​ര്‍ബ​ല​ത​യെ​യും സ​മാ​ധാ​ന​ത്തെ​യും കു​റി​ച്ച് ലോ​ക​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്ന​തി​ന്-​സെ​ല​ന്‍സ്‌​കി​യും യു​ക്രെ​യ്നി​ന്റെ ആ​ത്മാ​വും ടൈം​സി​ന്റെ 2022 ലെ ​വ്യ​ക്തി​യാ​യി തി​ര​ഞ്ഞെ​ടു​ക്കു​ന്നു’ എ​ന്നാ​ണ് ടൈം ​എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫ് എ​ഡ്വേ​ഡ് ഫെ​ല്‍സെ​ന്ത​ല്‍ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​ത്തി​നി​ടെ പ​റ​ഞ്ഞ​ത്.

രാ​ജ്യം വി​ടാ​ൻ നി​ർ​ദേ​ശി​ച്ച യു.​എ​സി​നോ​ട് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ​യാ​ണ്. ‘‘പോ​രാ​ട്ടം ഇ​വി​ടെ​യാ​ണ്. എ​ന്റെ രാ​ജ്യ​ത്തി​ന് എ​ന്നെ ആ​വ​ശ്യ​മു​ണ്ട്. എ​നി​ക്ക് ആ​യു​ധ​മാ​ണ് വേ​ണ്ട​ത്, സ​വാ​രി​യ​ല്ല’’. അ​ദ്ദേ​ഹം ധീ​ര​മാ​യി ഉ​റ​ച്ചു​നി​ന്ന് പോ​രാ​ട്ടം ന​യി​ച്ച​പ്പോ​ൾ പൗ​ര​ന്മാ​രും രാ​ജ്യ​ത്തി​നാ​യി പോ​രാ​ടാ​നു​റ​ച്ചു. രാ​ജ്യം സം​ര​ക്ഷി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന പൗ​ര​ന്മാ​ർ​ക്ക് അ​ദ്ദേ​ഹം ആ​യു​ധ​ങ്ങ​ള്‍ കൈ​മാ​റി.ഒ​രു വ​ർ​ഷ​ത്തി​നി​പ്പു​റ​വും യു​ക്രെ​യ്ൻ കീ​ഴ​ട​ങ്ങാ​തെ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന​ത് ആ ​പോ​രാ​ട്ട​വീ​ര്യ​ത്തി​ന്റെ കൂ​ടി ബ​ല​ത്തി​ലാ​ണ്.

ഏ​ക​പ​ക്ഷീ​യ​മാ​യ കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ

യു​ക്രെ​യ്നി​ലെ നാ​ല് പ്ര​ദേ​ശ​ങ്ങ​ൾ സെ​പ്റ്റം​ബ​റി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യി റ​ഷ്യ​യു​ടെ ഭാ​ഗ​മാ​ക്കി പ്ര​ഖ്യാ​പി​ച്ചു. ഡോ​ണെ​റ്റ്സ്ക്, ലു​ഹാ​ൻ​സ്ക്, ഖേ​ഴ്സ​ൻ, സ​പൊ​റീ​ഷ്യ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഹി​ത​പ​രി​ശോ​ധ​ന ന​ട​ത്തി റ​ഷ്യ​യു​ടെ ഭാ​ഗ​മാ​ക്കി​യ​ത്. ലു​ഹാ​ന്‍സ്കി​ലും ഡോ​ണെ​റ്റ്സ്കി​ലും നേ​ര​ത്തേ റ​ഷ്യ​ന്‍ അ​നു​കൂ​ല ഭ​ര​ണ​കൂ​ട​ങ്ങ​ളാ​ണ്. ഫെ​ബ്രു​വ​രി​യി​ലെ സൈ​നി​ക ന​ട​പ​ടി​യി​ലൂ​ടെ​യാ​ണ് ഖേ​ഴ്സ​ണും സ​പൊ​റീ​ഷ്യ​യും റ​ഷ്യ പി​ടി​ച്ചെ​ടു​ത്ത​ത്.

പി​ടി​ച്ചെ​ടു​ത്തെ​ങ്കി​ലും ഈ ​ഭാ​ഗ​ങ്ങ​ളി​ൽ റ​ഷ്യ​ക്ക് പൂ​ർ​ണ നി​യ​ന്ത്ര​ണ​മി​ല്ല. പ​ല​യി​ട​ത്തും ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ക്കു​ക​യാ​ണ്. 90,000 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​മാ​ണ് റ​ഷ്യ കൈ​യ​ട​ക്കി​യ​ത്. ഇ​ത് യു​ക്രെ​യ്നി​ന്റെ 15 ശ​ത​മാ​നം വ​രും. 2014ൽ ​ക്രീ​മി​യ പ്ര​വി​ശ്യ റ​ഷ്യ​യു​ടെ ഭാ​ഗ​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം, കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് യു​ക്രെ​യ്നും യൂ​റോ​പ്യ​ന്‍ യൂ​നി​യ​നും നാ​റ്റോ​യും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പു​ടി​ൻ വി​മ​ർ​ശ​ക​രു​ടെ ദു​രൂ​ഹ​മ​ര​ണ​ങ്ങ​ൾ

റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ന്റെ നി​ര​വ​ധി വി​മ​ർ​ശ​ക​ർ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു. 2004ൽ ​ഫോ​ബ്‌​സ് മാ​ഗ​സി​ന്റെ റ​ഷ്യ​ൻ പ​തി​പ്പി​ന്റെ ചീ​ഫ് എ​ഡി​റ്റ​ർ പോ​ൾ ക്ല​ബ്‌​നി​ക്കോ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു. 2006ൽ ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക അ​ന്ന പൊ​ളി​റ്റ്കോ​വ്സ്‌​ക ഓ​ഫി​സി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു. 2006ൽ​ത​ന്നെ മു​ൻ കെ.​ജി.​ബി ചാ​ര​ൻ അ​ല​ക്‌​സാ​ണ്ട​ർ ലി​റ്റ്‌​വി​നെ​ങ്കോ ല​ണ്ട​നി​ലെ ഹോ​ട്ട​ലി​ൽ മ​രി​ച്ചു.

2009ൽ ​മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ സ്റ്റാ​നി​സ്ലേ​വ് മാ​ർ​ക്ക​ലോ​വി​നെ മു​ഖം​മൂ​ടി ധ​രി​ച്ച ഘാ​ത​ക​ൻ കൊ​ല​പ്പെ​ടു​ത്തി. 2013ൽ ​റ​ഷ്യ​ൻ കോ​ടീ​ശ്വ​ര​ൻ ബോ​റി​സ് ബെ​റെ​സോ​വ്സ്‌​കി​യെ കു​ളി​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. 2015ൽ ​പ്ര​തി​പ​ക്ഷ​ത്തെ പ്ര​ധാ​ന നേ​താ​വ് ബോ​റി​സ് നെം​ട്സോ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു. 2016ൽ ​മു​ൻ വാ​ർ​ത്താ​മ​ന്ത്രി​ മി​ഖാ​യേ​ൽ ലെ​സി​നെ വാ​ഷി​ങ്ട​ണി​ൽ ഹോ​ട്ട​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.


ഇ​വ​രെ​ല്ലാം പു​ടി​ന്റെ വി​മ​ർ​ശ​കരാണ്. 2022ൽ ​യു​ക്രെ​യ്‌​ന് പി​ന്തു​ണ ന​ൽ​കി​യ വ്യ​വ​സാ​യി ഡാ​ൻ റാ​പോ​പോ​ർ​ട്ട് വാ​ഷി​ങ്ട​ണി​ൽ കൊ​ല്ല​പ്പെ​ട്ടു. പു​ടി​ന്റെ വി​മ​ർ​ശ​ക​നാ​യ പാ​ർ​ല​മെ​ന്റം​ഗം പാ​വ​ൽ ആ​ന്റോ​വി​നെ​യും (66) സ​ഹ​യാ​ത്രി​ക​ൻ വ്ലാ​ദി​മി​ർ ബി​ഡെ​നോ​വി​നെ​യും ഒ​ഡി​ഷ​യി​ലെ ഹോ​ട്ട​ലി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ല്ലാം കൂ​ട്ടി​വാ​യി​ച്ച് വ്യാ​ഖ്യാ​ന​ങ്ങ​ൾ ച​മ​യ്ക്കു​ന്നു പാ​ശ്ചാ​ത്യ​മാ​ധ്യ​മ​ങ്ങ​ൾ.

ധാന്യക്കയറ്റുമതി കരാർ

ആഗോള ഭക്ഷ്യപ്രതിസന്ധി ലഘൂകരിക്കാനായി യു.എന്നിന്റെയും തുർക്കിയയുടെയും മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ ബലത്തിലാണ് യുദ്ധത്തിനിടയിലും യുക്രെയ്നിൽനിന്നുള്ള ധാന്യ കയറ്റുമതി സുഗമമായി നടക്കുന്നത്. ധാന്യ കയറ്റുമതിയിൽ ലോകത്ത് ഏറ്റവും മുന്നിലുള്ള രാജ്യങ്ങളിലൊന്നായിട്ടും യുക്രെയ്നിൽനിന്ന് ഫെബ്രുവരി അവസാനത്തോടെ ചരക്കു കപ്പലുകൾ മുടങ്ങിക്കിടക്കുകയായിരുന്നു.

തുർക്കിയയുടെയും യു.എന്നിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിൽ സുരക്ഷിത യാത്രക്ക് റഷ്യയും യുക്രെയ്നും കരാറിലെത്തിയതോടെയാണ് ചരക്കുകപ്പലുകൾക്ക് വീണ്ടും യാത്രയൊരുങ്ങിയത്. ലോകത്തിലെ വലിയ ധാന്യഉൽപാദക രാജ്യങ്ങളിലൊന്നായ യുക്രെയ്നിൽനിന്നുള്ള കയറ്റുമതി പ്രതിസന്ധിയിലാകുന്നത് ആഗോളതലത്തിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകാനും വിലക്കയറ്റത്തിനും കാരണമാകും.

ലോക ഗോതമ്പ് കയറ്റുമതിയുടെ മൂന്നിലൊന്നും റഷ്യ, യുക്രെയ്ൻ രാജ്യങ്ങളിൽനിന്നാണ്. ചരക്കുനീക്കത്തിന് അനുമതി നൽകുന്ന കരാറിൽനിന്ന് റഷ്യ ഇടക്കാലത്ത് പിൻവാങ്ങിയതോടെ കരിങ്കടലിലൂടെയുള്ള ചരക്കുനീക്കം വീണ്ടും പ്രതിസന്ധിയിലായെങ്കിലും യു.എന്നിന്റെയും തുർക്കിയയുടെയും നയതന്ത്ര ഇടപെടലിലൂടെ പുനഃസ്ഥാപിക്കാൻ കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russia Ukraine War
News Summary - A battle lost by all
Next Story