ആരെയും ആക്രമിക്കാൻ ഒരു ബ്ലാങ്ക് ചെക്ക്
text_fieldsസെപ്റ്റംബർ 11ലെ ആക്രമണങ്ങൾക്ക് തൊട്ടുടൻ, ഒരു പതിറ്റാണ്ടുകാലം ചെയ്യാത്തത് ചെയ്യാൻ യു.എസ് കോൺഗ്രസ് അടിയന്തരമായി ചേരുന്നു- സൈനികമായി തിരിച്ചടിക്കാൻ പട്ടാള മേധാവിക്ക് അധികാരം നൽകലാണ് വിഷയം. പരിമിത കൂടിയാലോചനകൾ പൂർത്തിയാക്കി പ്രഖ്യാപനത്തിെൻറ ഭാഷ, അതും 60 വാക്കുകളിൽ, തീരുമാനിച്ചു- സെപ്റ്റംബർ 11ന് നമ്മെ ആക്രമിച്ചവർക്കും അവർക്ക് താവളമൊരുക്കിയവർക്കുമെതിരെ 'ആവശ്യമായ എന്നാൽ തക്കതായ ശക്തി പ്രയോഗിക്കുക'.
വരികളിലില്ലെങ്കിലും ഉന്നം അൽഖാഇദയെന്ന് വ്യക്തം. അന്ന് അഫ്ഗാനിസ്താനായിരുന്നു അവരുടെ താവളം. രാജ്യം ഭരിക്കുന്നത് താലിബാനും. ആ സെപ്റ്റംബറിൽ വോട്ടിങ്ങിനുണ്ടായിരുന്ന ഏതു കോൺഗ്രസ് അംഗത്തോടു ചോദിച്ചാലും പറയും, അൽഖാഇദയെയും അതിെൻറ നേതാവ് ഉസാമ ബിൻ ലാദിനെയും ആക്രമിച്ച് നീതി നടപ്പാക്കാൻ ഒരു അഫ്ഗാൻ യുദ്ധത്തിനാണ് അധികാരം നൽകിയിരിക്കുന്നത്.
കാലിഫോർണിയയിൽനിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധിയായ കോൺഗ്രസ് അംഗം ബാർബറ ലീ ഇതിനെ വേറിട്ടനിലയിൽ കണ്ടത് ഏവരുമറിയും. സൈനികനടപടിക്ക് നൽകിയ അധികാരം 'ബ്ലാങ്ക് ചെക്ക്' ആണെന്നായിരുന്നു എതിർത്ത് വോട്ടുചെയ്ത അവaർക്ക് പറയാനുണ്ടായിരുന്നത്. ചരിത്രം റിപ്പബ്ലിക്കനായ ലീയെ സാധൂകരിച്ചത് നാം കണ്ടു. ''സെപ്റ്റംബർ 11 ആക്രമണത്തിൽ പങ്കാളിയായ ആരെയും എവിടെയും ആക്രമിക്കാൻ പ്രസിഡൻറിന് നൽകിയ ബ്ലാങ്ക് ചെക്കാണിത്... എത്ര കാലമെന്ന പരിധിപോലുമില്ല'' -ലീയുടെ അന്നത്തെ വാക്കുകൾ. 20 വർഷം മുമ്പു നടന്ന ആ ആക്രമണവുമായി പുലബന്ധമില്ലാത്ത യുദ്ധങ്ങൾക്കുള്ള ബ്ലാങ്ക് ചെക്കായി അത് മാറുകയും ചെയ്തു.ആരംഭനാളുകൾമുതലേ, ബുഷ് ഭരണകൂടം 'ഭീകരതക്കെതിരായ ആഗോള യുദ്ധം' എന്നു പേരിട്ട നടപടിവഴി ലഭിച്ച പുതിയ അധികാരങ്ങളെ അതിരുകൾ വികസിപ്പിക്കുന്ന നയത്തോടെയാണ് മുന്നോട്ടുകൊണ്ടുപോയത്.
ഭരണകൂട വക്കാലത്തുകാർക്ക് പറയാനുണ്ടാകുക അൽഖാഇദ, താലിബാൻ, 'ഇരുവരുടെയും കൂട്ടാളികൾ' എന്നിവരെ ആക്രമിക്കാനുള്ള അനുമതിയാണ് അന്ന് നൽകിയതെന്നാണ്. പക്ഷേ, ഈ കൂട്ടാളികൾ ആരൊക്കെയാണെന്നും ഭീകരതക്കെതിരായ യുദ്ധം ഏതു രൂപത്തിലാകുമെന്നുമുള്ളത് ഇന്നും കുതൂഹലപ്പെടുത്തുന്നതായി തുടരുന്നു. 2001ലെ ഈ അനുമതി പ്രസിഡൻറുമാർ ലോകത്തുടനീളമുള്ള വിവിധ രാജ്യങ്ങളിൽ ആക്രമണത്തിന് അവസാന കാരണമായി നിരത്തിക്കൊണ്ടേയിരിക്കുന്നു.
ലോകമറിഞ്ഞ ആദ്യ യുദ്ധഭൂമി തീർച്ചയായും അഫ്ഗാനിസ്താൻതന്നെയായിരുന്നു. 9/11 ആക്രമണം ആഴ്ചകൾ പിന്നിടുന്നതിനിടെ വൻ സൈനികാക്രമണത്തിലൂടെ താലിബാനെ അധികാരത്തിൽനിന്ന് തൂത്തെറിഞ്ഞു. തുടർന്നുള്ള രണ്ടു പതിറ്റാണ്ടുകൾക്കിടെ- ഉസാമ ബിൻ ലാദിൻ പാകിസ്താനിൽ െകാല്ലപ്പെട്ട് 10 വർഷം കഴിഞ്ഞശേഷവും- അഫ്ഗാനിസ്താനിൽ ലക്ഷ്യമറിയാതെ നിഷ്ഫലമായ യുദ്ധം പിന്നെയും തുടർന്നു. ലക്ഷക്കണക്കിന് അഫ്ഗാനികൾ കുരുതി ചെയ്യപ്പെട്ടു. 2400 യു.എസ് സൈനികരും കൊല്ലപ്പെട്ടു. അമേരിക്കൻ നികുതിദായകരുടെ രണ്ടു ലക്ഷം കോടി ഡോളർ ഒലിച്ചുപോയി.
എന്നാൽ, യുദ്ധം അഫ്ഗാനിസ്താനിലൊതുങ്ങിയില്ല. ആബട്ടാബാദിലെ ബിൻ ലാദിൻ റെയ്ഡിൽ തുടങ്ങി കൊച്ചുപട്ടണങ്ങളിലും ഗ്രാമങ്ങളിലും എണ്ണമറ്റ ഡ്രോൺ ആക്രമണങ്ങളും പ്രത്യേക സൈനിക റെയ്ഡുകളും കണ്ട പാകിസ്താനായിരുന്നു 9/11നുശേഷം യു.എസ് സേനയുടെ പ്രധാന യുദ്ധഭൂമികളിലൊന്ന്. അതിരഹസ്യമായി നടന്നതിനാൽ, അവയുടെ വിശദാംശങ്ങൾ ലോകമറിയാൻ പോകുന്നില്ല. എന്നാലും, ചില വിശ്വസ്തമായ കണക്കുകൾ പ്രകാരം 400ലേറെ ആക്രമണങ്ങളിൽ നൂറുകണക്കിന് സിവിലിയന്മാരുൾപ്പെടെ ആയിരങ്ങൾ അറുകൊല ചെയ്യപ്പെട്ടു. ഇനിയും ആക്രമണത്തിന് പ്രസിഡൻറ് ബൈഡൻ അനുമതി നൽകിയിട്ടുണ്ടോ എന്നറിയില്ലെങ്കിലും, ഭീകരവിരുദ്ധ ദൗത്യങ്ങളെക്കുറിച്ച് അദ്ദേഹത്തിെൻറ നിരന്തര വാചാടോപങ്ങൾ ഈ മണ്ണിൽ അവസാന ആക്രമണവും നടന്നുകഴിഞ്ഞെന്ന് ആശ്വസിക്കാൻ വക നൽകുന്നില്ല.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.